കൊച്ചിയിലെ രാത്രിക്ക് രുചിക്കൂട്ടൊരുക്കി ചില്ലാക്‌സ്

കൊച്ചിയിലെ രാത്രിക്ക് രുചിക്കൂട്ടൊരുക്കി ചില്ലാക്‌സ്

കൊച്ചിയിലെ നിശാജീവിതത്തിന് മികച്ച രുചിക്കൂട്ട് പകര്‍ന്ന് ദിവസേന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്‌റ്റൊറന്റ് ആണ് ചില്ലാക്‌സ്. രാത്രികാലങ്ങളില്‍ തിരക്കേറുന്ന ഇവിടം ബൈക്ക് റൈഡേഴ്‌സിന്റെ ഇഷ്ട കേന്ദ്രം കൂടിയാണ്. ഭക്ഷണത്തിനൊപ്പം മികച്ച അന്തരീക്ഷവും ഒരുക്കി റെസ്‌റ്റൊറന്റ് രംഗത്തെ കാലികമായ മാറ്റത്തിനാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്

നിശാ ജീവിതവും സഞ്ചാരങ്ങളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ സമൂഹം. കൊച്ചിയെ സംബന്ധിച്ചിടത്തോളം അവിടെയുള്ള പല പ്രദേശങ്ങളും കൂടുതല്‍ മനോഹരമാകുന്നത് തന്നെ രാത്രികാലങ്ങളിലാണ്. സുഹൃത്തുക്കളും കുടുംബങ്ങളുമെല്ലാമായി നിരവധി പേരാണ് കൊച്ചിയിലെ രാത്രികള്‍ ആസ്വദിക്കാന്‍ വീടുവിട്ടിറങ്ങുന്നത്. ഇതിന് പുറമെ ദൂരസഞ്ചാരികളുടെയും മറ്റും പ്രധാന ഇടത്താവളവും കൊച്ചി തന്നെ. ഇത്തരത്തില്‍ രാത്രികാലങ്ങള്‍ പകലിനേക്കാള്‍ സജീവമാകുന്ന ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ് നല്ല ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റൊറന്റുകള്‍. നിരവധി തട്ടുകടകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെ വൃത്തിയെ കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരും എന്നത് മറ്റൊരു വാസ്തവം. ഏതാനും കടകളില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കുമെങ്കിലും അവ ഏതെല്ലാമെന്ന് മനസിലാക്കുക ദുഷ്‌കരം. ഈ സാഹചര്യത്തിലാണ് മികച്ച ഭക്ഷണത്തിന്റെ രാത്രികാല രുചിക്കൂട്ടുമായി ചില്ലാക്‌സ് പ്രതിവിധി ഒരുക്കുന്നത്. ഇടപ്പള്ളി വൈറ്റില ബൈപാസില്‍ ഗീതാഞ്ജലി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബൈക്ക് റൈഡര്‍മാരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. ആറ് വര്‍ഷം മുമ്പ് ഗുരുവായൂര്‍ സ്വദേശിയായ മെല്‍വിന്‍ ഏറ്റെടുത്തതോടെയാണ് ചില്ലാക്‌സിന്റെ മുഖഛായ തന്നെ മാറിയത്.

റെസ്‌റ്റൊറന്റ് വിഭാഗത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയില്‍ വ്യത്യസ്ത സമീപനങ്ങള്‍ കൈക്കൊള്ളാന്‍ തയാറാവുന്നത് ഏതാനും സ്ഥാപനങ്ങള്‍ മാത്രമാണ്. അതില്‍ പ്രധാനിയാണ് ചില്ലാക്‌സ്. റെസ്‌റ്റൊറന്റിന്റെ സേവനങ്ങളെ കാലഘട്ടത്തിനൊത്ത പുതുമയിലേക്ക് പറിച്ചുനടുന്ന ചില്ലാക്‌സ് എല്ലാദിവസവും 24 മണിക്കൂര്‍ ഹോം ഡെലിവറിയും നടത്തുന്നുണ്ട്. രാത്രികളില്‍ ധാരാളം ഉപഭോക്താക്കളാണ് ഇവിടത്തെ ഹോം ഡെലിവറി സേവനം വിനിയോഗിക്കുന്നത്. ജീവിത നിലവാരത്തെ കുറിച്ചുള്ള ഇന്നത്തെ ആളുകളുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭക്ഷണത്തെ സംബന്ധിക്കുന്നതാണ് അതില്‍ പ്രധാനം. നല്ല ഭക്ഷണം കഴിക്കുക എന്നതിനൊപ്പം തന്നെ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷവും ചുറ്റുപാടുകളും വരെ ശ്രദ്ധാപൂര്‍വമാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട്. ശാന്തവും വ്യത്യസ്തവുമായ ഇന്റീരിയറും ലൈറ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നതിലൂടെ ചില്ലാക്‌സ് ആദ്യ കാഴ്ചയില്‍ തന്നെ ഉപഭോക്താവിന്റെ മനസില്‍ കയറിക്കൂടുന്നു. നാവിനു രുചി കൂട്ടുന്ന മികച്ച പാചകം കൂടിയാകുമ്പോള്‍ ചില്ലാക്‌സ് മറക്കാനാവാത്ത അനുഭവമായി മാറും. നിരവധി സ്ഥിരം സന്ദര്‍ശകരും ചില്ലാക്‌സില്‍ ഇന്നെത്തുന്നുണ്ട്. ഒരിക്കല്‍ കഴിച്ചിറങ്ങുന്നവരെ തിരിച്ചുവരവിന് നിര്‍ബന്ധിതരാക്കുന്നത് ഈ രുചിക്കൂട്ട് തന്നെ.

രാത്രിസമയത്തും ഹോം ഡെലിവറി സേവനം ഒരുക്കിക്കൊണ്ടാണ് ചില്ലാക്‌സിന്റെ പ്രവര്‍ത്തനം. സെമി റെസ്റ്റൊറന്റ് ശ്രേണിയില്‍പെടുന്ന സ്ഥാപനം പുത്തന്‍ ട്രെന്‍ഡുകള്‍ നടപ്പാക്കിക്കൊണ്ടാണ് ജനങ്ങളിലേക്കിറങ്ങുന്നത്. ഇന്ത്യന്‍, ചൈനീസ്, അറബിക് ഭക്ഷണങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്

പരാതികള്‍ക്ക് സാധ്യത ഏറെയുള്ള മേഖലയാണ് റെസ്‌റ്റൊറന്റ് വ്യവസായം. അതിനാല്‍ ഇരിപ്പിടങ്ങളുടെ ക്രമീകരണം മുതല്‍ ഭക്ഷണത്തിന്റെ രുചിക്കൂട്ടില്‍ വരെ മികച്ച ശ്രദ്ധ അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍, ചൈനീസ്, അറബിക് ഭക്ഷണങ്ങള്‍ ഒരുക്കുന്ന ചില്ലാക്‌സ് കൊച്ചിയിലെ ഏറ്റവും മികച്ച അറബിക് ഭക്ഷണ കേന്ദ്രം കൂടിയാണ്. അല്‍ഫാം, കബാബ് തുടങ്ങിയവയ്ക്കായി ഇവിടെ അനുഭവപ്പെടുന്ന തിരക്ക് തന്നെ ഇതിന് ഉദാഹരണം. കോഫി ഷോപ്പ് എന്ന നിലയില്‍ 2010ല്‍ ആരംഭിച്ച ചില്ലാക്‌സ് 2011ല്‍ മെല്‍വിന്‍ ഏറ്റെടുത്തതോടെ ഇന്നത്തെ നിലയിലേക്ക് അഭിവൃദ്ധിപ്പെടുകയായിരുന്നു. അത്രനാള്‍ റൈഡേഴ്‌സ് കഫേ ആയി പ്രവര്‍ത്തിച്ചിരുന്ന ചില്ലാക്‌സില്‍ ബേക്കറി തലത്തിലുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ മെല്‍വിന്‍ ഈ സ്ഥിതി മാറ്റി മറിച്ചു. ഇന്ന് ഒരു സെമി റെസ്‌റ്റൊറന്റ് നിലവാരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവിടെ സജ്ജമാണ്. ഇതിനു പുറമെ വിവിധതരം ജ്യൂസ്, ഷെയ്ക്ക്, സാന്‍വിച്ച്, ബര്‍ഗര്‍ തുടങ്ങി നിരവധി വിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള സേവനമാണ് ചില്ലാക്‌സ് കാഴ്ചവെക്കുന്നത്.

ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അതിന്റെ ചുറ്റുപാടുകള്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. റെസ്‌റ്റൊറന്റ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഘടകമാണ്. ഏത് സാഹചര്യത്തിലും ഭക്ഷണം കഴിക്കാന്‍ ഇന്നത്തെ സമൂഹം തയാറല്ല. ഭക്ഷണത്തിന്റെ രുചിക്കൊപ്പം കഴിക്കുന്ന സ്ഥലത്തിനും മികച്ച പ്രാധാന്യം അവര്‍ നല്‍കുന്നുണ്ട്. ബഹളമയമായ അന്തരീക്ഷത്തേക്കാള്‍ ഇന്നത്തെ കുടുംബങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഒച്ചപ്പാടുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ ശാന്തമായ ഭക്ഷണവേളകളാണ്. സ്വസ്ഥമായ അന്തരീക്ഷത്തില്‍ മികച്ച സേവനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നിസംശയം തെരഞ്ഞെടുക്കാവുന്ന ഇടമാണ് ചില്ലാക്‌സ്. മികച്ച സേവനവും ജീവനക്കാരുടെ സൗഹാര്‍ദപരമായ ഇടപെടലുകളുമെല്ലാം ചില്ലാക്‌സിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നോട്ട് അസാധുവാക്കലിന്റെ ശേഷിപ്പുകള്‍ പാടേ തീരുന്നതിന് മുമ്പേ അവതരിപ്പിച്ച ജിഎസ്ടി ഇരട്ടി പ്രഹരമായി. ഇതില്‍ നിന്ന് കരകയറാന്‍ ഇതുവരെ ഹോട്ടല്‍ വ്യവസായത്തിന് സാധിച്ചിട്ടില്ല. പ്രവര്‍ത്തന മികവും ഉപഭോക്താക്കളുടെ ഉള്ളില്‍ പതിഞ്ഞ രുചിയുമാണ് സ്ഥാപനം നഷ്ടത്തിലേക്ക് പോകാതിരുന്നതിനു കാരണം

മെല്‍വിന്‍

ഉടമ ചില്ലാക്‌സ്

ഒരു സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ ഇഷ്ടകേന്ദ്രമായി മാറുക എന്നതാണ് പ്രധാന വെല്ലുവിളി. അത് മറികടന്ന് ചില്ലാക്‌സ് ഇന്ന് നിരവധി കുടുംബങ്ങളുടെ സായാഹ്നകേന്ദ്രവും, സുഹൃത്തുക്കളുടെ കൂട്ടുചേരലിനുള്ള വേദിയും, സഞ്ചാരികളുടെ ഇടത്താവളവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. പകലിനേക്കാള്‍ രാത്രികാലങ്ങളിലാണ് ചില്ലാക്‌സില്‍ തിരക്ക് വര്‍ധിക്കുന്നത്. ദുബായിയില്‍ റെസ്റ്റൊറന്റ് വ്യാപാരത്തില്‍ മികവ് തെളിയിച്ച കരുത്തുമായാണ് മെല്‍വിന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ ഏറ്റെടുത്ത് വിജയത്തില്‍ എത്തിച്ചിരിക്കുന്നത്. ദുബായിയില്‍ ലഭ്യമാകുന്ന തരത്തിലുള്ള സേവനങ്ങളും സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. അത് മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതോടെ കൊച്ചിയിലെ റെസ്റ്റൊറന്റ് വ്യവസായത്തിന് പുതിയ തലങ്ങള്‍ സമ്മാനിക്കാന്‍ ചില്ലാക്‌സിന് സാധിച്ചു. മാറുന്ന കാലഘട്ടത്തിനും ഉപഭോക്താക്കളുടെ ചിന്താഗതിക്കുമൊപ്പം സംരംഭത്തെ പരുവപ്പെടുത്തിയതിലൂടെ ചില്ലാക്‌സ് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു.

എല്ലാ തരക്കാരുടെയും താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ചില്ലാക്‌സ് തങ്ങളുടെ പ്രവര്‍ത്തനത്തെ പരുവപ്പെടുത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ പ്രകടനം തുടര്‍ന്ന സ്ഥാപനത്തിന് നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഏല്‍പ്പിച്ച പ്രഹരം വലുതാണെന്നാണ് മെല്‍വിന്‍ പറയുന്നത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായ ഭക്ഷണത്തില്‍ വരെ കനത്ത നികുതി ചാര്‍ത്തപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ജിഎസ്ടി എറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ഹോട്ടല്‍ വ്യവസായങ്ങളെയാണെന്നിരിക്കെ വില്‍പ്പനയിലും വരുമാനത്തിലും കനത്ത ഇടിവുണ്ടായി. നോട്ട് അസാധുവാക്കലിന്റെ ശേഷിപ്പുകള്‍ പാടേ തീരുന്നതിന് മുമ്പേ അവതരിപ്പിച്ച ജിഎസ്ടി ഇരട്ടി പ്രഹരമായി. ഇതില്‍ നിന്ന് കരകയറാന്‍ ഇതുവരെ ഹോട്ടല്‍ വ്യവസായത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറി, ഇറച്ചി, മീന്‍ തുടങ്ങി ഹോട്ടല്‍ വ്യവസായത്തിലെ കൂടുതല്‍ ഇനങ്ങളും ടാക്‌സ് റിട്ടേണ്‍ ഇല്ലാത്തവയാണ്. അതിനാല്‍ തന്നെ മുടക്കുന്ന പണം തിരികെകിട്ടില്ലെന്ന് അതില്‍ നിന്ന് തന്നെ ഉറപ്പായിക്കഴിഞ്ഞു. ഈ അവസരത്തിലും വരുമാനത്തില്‍ കുറവുണ്ടായെങ്കിലും വന്‍നഷ്ടക്കണക്കുകളിലേക്ക് ചില്ലാക്‌സ് കൂപ്പുകുത്താതിരുന്നത് പ്രവര്‍ത്തന മികവും ഉപഭോക്താക്കളുടെ ഉള്ളില്‍ പതിഞ്ഞ രുചിയും കൊണ്ടുമാത്രമാണ്. നഷ്ടത്തില്‍ നിന്ന സ്ഥാപനത്തെ ഏറ്റെടുത്ത് തന്റേതായ ആശയങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് പ്രതികൂല സാഹചര്യത്തില്‍ നിന്നുയര്‍ന്നുവന്ന ചരിത്രമാണ് ചില്ലാക്‌സിലൂടെ മെല്‍വിന്‍ തുറന്നുകാട്ടുന്നത്. ചാവക്കാട് സ്വദേശിയായ അദ്ദേഹം കുടുംബപരമായി സംരംഭക രംഗത്ത് സജീവമാണ്.

അരി, തടി, ഹോട്ടല്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മെല്‍വിന്‍ നവീന ആശയങ്ങളിലൂടെ സംരംഭക ലോകത്തിന് മുന്നില്‍ വെക്കുന്നത് കാര്യശേഷിയുള്ള കച്ചവടത്തിന്റെ മികച്ച മാതൃകകളാണ്. മെല്‍വിന്റെ വാക്കുകളില്‍ നസീബ് (സത്യസന്ധത) ഉള്ള കച്ചവടമാണ് ഹോട്ടല്‍ വ്യവസായം. മികച്ച ഭക്ഷണത്തിലൂടെ വരുമാനത്തിനൊപ്പം ഉപഭോക്താവിന്റെ സംതൃപ്തി കൂടിയാണ് ചില്ലാക്‌സിന്റെ യാത്രയ്ക്ക് ഊര്‍ജ്ജം പകരുന്നത്. കാലത്തിനൊത്ത മാറ്റങ്ങള്‍ കൊണ്ട് സംരംഭത്തെ കാലികമാക്കി ചില്ലാക്‌സ് ജൈത്രയാത്ര തുടരുകയാണ്.

Comments

comments

Categories: FK Special, Slider