ബിഎഫ്എസ്‌ഐ മേഖലയെ നയിച്ചത് ക്ലൗഡ് കംപ്യൂട്ടിംഗും എഐയും

ബിഎഫ്എസ്‌ഐ മേഖലയെ നയിച്ചത് ക്ലൗഡ് കംപ്യൂട്ടിംഗും എഐയും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലയില്‍ ഈ വര്‍ഷം ഡാറ്റ വിഭാഗീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിച്ചതായും ഇവയുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമായതായും മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍.

സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ ബിഎഫ്എസ്‌ഐ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ച വര്‍ഷമാണ് 2017 എന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഡിജിറ്റല്‍ ഇന്റലിജന്‍സ് സംവിധാനവും ചലനക്ഷമതയുമുള്ള ഒരു ആധുനിക വര്‍ക്കപ്ലേസ് രൂപകല്‍പ്പന ചെയ്യുന്നതും ഡിജിറ്റല്‍ സംസ്‌കാരത്തിലേക്കുള്ള മാറ്റവും ഇതിലെ പ്രധാന ഘടകമാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സെല്‍ഫ്-സര്‍വീസ് ടെക്‌നോളജിയുടെ ആവിര്‍ഭാവം ഉപഭോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും എന്റര്‍പ്രൈസസുകളുടെ സെര്‍വിംഗ് സമയം കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് വിലയിരുത്തുന്നു.

ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യ ബാങ്ക് ബ്രാഞ്ചുകള്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം നടത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും കാരണമായതായി മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടി. ഫ്രണ്ട്-ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സെല്‍ഫ് ഇംപ്രൂവിംഗ് പ്രോഗ്രാമുകളിലൂടെ എഐ മാറ്റം വരുത്തിയതായും കമ്പനി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories