അല്‍വലീദ് സൗദിക്ക് ആറ് ബില്ല്യണ്‍ ഡോളര്‍ നല്‍കുമോ?

അല്‍വലീദ് സൗദിക്ക് ആറ് ബില്ല്യണ്‍ ഡോളര്‍ നല്‍കുമോ?

ശതകോടീശ്വര സംരംഭകനായ അല്‍വലീദ് തന്റെ മോചനത്തിനായി സൗദി സര്‍ക്കാരിന് കിംഗ്ഡം ഹോള്‍ഡിംഗിന്റെ നല്ലൊരു ശതമാനം ഓഹരി നല്‍കിയേക്കും

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ അമരക്കാരനുമായി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നവംബറില്‍ നടത്തി അഴിമതി വിരുദ്ധ വേട്ടയില്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ എന്ന ശതകോടീശ്വര സംരംഭകനും ഉള്‍പ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ വലിയ നിക്ഷേപമുള്ള സംരംഭകനായ അല്‍വലീദിനെ സൗദി അറസ്റ്റ് ചെയ്തത് പാശ്ചാത്യ ലോകത്തെയും ആകെ അമ്പരപ്പെടുത്തി.

നവംബര്‍ ആദ്യം മുതല്‍ സൗദിയുടെ കസ്റ്റഡിയിലാണ് പ്രിന്‍സ് അല്‍വലീദ്. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് ആറ് ബില്ല്യണ്‍ ഡോളറാണെന്നാണ് കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. മോചനത്തിനായി സൗദിക്ക് പിഴയടച്ചാണ് പലരും പുറത്തിറങ്ങിയത്. എന്നാല്‍ ഇത്രയും വലിയ തുക മോചനത്തിന് ആദ്യമായാണ് സൗദി ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

62കാരനായ അല്‍വലീദ് ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ 57ാം സ്ഥാനത്താണ് നല്‍ക്കുന്നത്. ബ്ലൂംബര്‍ഹ് ബില്ല്യണയേഴ്‌സ് ഇന്‍ഡെക്‌സ് അനുസരിച്ച് അല്‍വലീദിന് 18 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്. സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങിയ വന്‍കിട ആഗോള കമ്പനികളിലെല്ലാം അല്‍വലീദിന് നിക്ഷേപമുണ്ട്.

62കാരനായ അല്‍വലീദ് ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ 57ാം സ്ഥാനത്താണ് നല്‍ക്കുന്നത്. ബ്ലൂംബര്‍ഹ് ബില്ല്യണയേഴ്‌സ് ഇന്‍ഡെക്‌സ് അനുസരിച്ച് അല്‍വലീദിന് 18 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്‌

അല്‍വലീദിന്റെ പ്രധാന ബിസിനസ് സംരംഭമായ കിംഗ്ഡം ഹോള്‍ഡിംഗിന്റെ നല്ലൊരു ശതമാനം ഓഹരി സര്‍ക്കാരിന് നല്‍കി മോചനത്തിനായാണ് അദ്ദേഹം ശ്രമിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കിംഗ്ഡം ഹോള്‍ഡിംഗിന് ഏകദേശം 9 ബില്ല്യണ്‍ ഡോളര്‍ വിപണി മൂല്യമുണ്ട്.

രാജ്യത്തെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് അഴിമതി വിരുദ്ധ വേട്ടയെന്നായിരുന്നു സൗദി സര്‍ക്കാരിന്റെ നിലപാട്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരെയാണ് സൗദി കസ്റ്റഡിയിലെടുത്തത്. പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ബലത്തില്‍ അടിമുടി മാറാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം 500 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ നിയോം എന്ന മായാനഗരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. യുവാക്കള്‍ക്കിടയില്‍ വന്‍ജനപ്രീതിയാണ് പ്രിന്‍സ് മൊഹമ്മദിനുള്ളത്.

Comments

comments

Categories: Arabia