2018 മുതല്‍ എല്ലാ മോഡലുകളിലും ഡിസിടി നല്‍കുമെന്ന് മിനി

2018 മുതല്‍ എല്ലാ മോഡലുകളിലും ഡിസിടി നല്‍കുമെന്ന് മിനി

ഡുവല്‍ ക്ലച്ച് സെറ്റപ്പ് സഹിതം 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കും

ലണ്ടന്‍ : 2018 മുതല്‍ എല്ലാ മിനി കൂപ്പര്‍ മോഡലുകളിലും ഡുവല്‍ ക്ലച്ച് സെറ്റപ്പ് സഹിതം 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. അതിവേഗ, അഗ്രസീവ് ഗിയര്‍ഷിഫ്റ്റുകള്‍ക്ക് ഇത് സഹായിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുകയും ചെയ്യും. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് സമ്മാനിക്കുന്നതാണ് സ്‌പോര്‍ടി സ്വഭാവമുള്ള മിനി കൂപ്പറുകള്‍.

3 ഡോര്‍ മിനി, 5 ഡോര്‍ മിനി മോഡലുകളിലും മിനി കണ്‍വെര്‍ട്ടിബിളിലും ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) നല്‍കും. എന്നാല്‍ സാധാരണ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കുമ്പോള്‍ ഡിസിടി ഓപ്ഷണല്‍ ഫിറ്റ്‌മെന്റായിരിക്കും.

അതിവേഗ, അഗ്രസീവ് ഗിയര്‍ഷിഫ്റ്റുകള്‍ക്ക് സഹായിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുകയും ചെയ്യും

ടോര്‍ക്ക് തടസ്സം കൂടാതെ ഗിയറുകള്‍ മാറ്റാന്‍ പുതിയ ട്രാന്‍സ്മിഷന്‍ സെറ്റപ്പ് ഡ്രൈവര്‍മാരെ സഹായിക്കും. ത്രോട്ടില്‍ പിന്‍ഡൗണ്‍ ആയാല്‍പ്പോലും യഥാസമയം അനുയോജ്യമായ ഗിയര്‍ തെരഞ്ഞെടുക്കാനും വേഗം കൂട്ടാനും ഗിയര്‍ബോക്‌സ് അനായാസം സഹായിക്കും. ഡിസിടിയിലെ ഒരു ക്ലച്ച് 1, 3, 5, 7 ഗിയറുകളും രണ്ടാമത്തെ ക്ലച്ച് 2, 4, 6, റിവേഴ്‌സ് ഗിയറുകളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ഒരേസമയം രണ്ട് ക്ലച്ചുകളിലൊന്ന് ക്ലോസ്ഡ് ആയിരിക്കും. ക്ലച്ചുകളുടെ ഓപ്പണിംഗ്, ക്ലോസിംഗ് എന്നിവ വേഗം പൊടുന്നനെ വര്‍ധിപ്പിക്കുന്നതിന് കാറിനെ സഹായിക്കും. ഡ്രൈവിംഗ് മോഡ്, എന്‍ജിന്‍ സ്പീഡ്, റോഡ് സ്പീഡ് എന്നിവയുടെ സഹായത്തോടെ ഡ്രൈവറുടെ ഉദ്ദേശ്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഗിയര്‍ബോക്‌സിന് കഴിയും.

ഗിയര്‍ തെരഞ്ഞെടുക്കുന്നതിന് മിനി കാറുകളുടെ ക്യാബിനില്‍ പുതിയ നോബ് നല്‍കും. ഗിയര്‍ ലിവര്‍ ഇടത്തോട്ട് നീക്കിയാല്‍ ‘എസ്’ മോഡ് സെലക്റ്റ് ചെയ്യാം. പി- പാര്‍ക്കിംഗ്, ആര്‍-റിവേഴ്‌സ്, എന്‍-ന്യൂട്രല്‍ എന്നിവ മാറ്റമില്ല.

Comments

comments

Categories: Auto