മോര്‍ഗന്‍ ഇവി3 2018 ല്‍ നിര്‍മ്മിക്കും

മോര്‍ഗന്‍ ഇവി3 2018 ല്‍ നിര്‍മ്മിക്കും

 

മോര്‍ഗന്‍ ത്രീ വീലറിന്റെ ഇലക്ട്രിക് വേര്‍ഷന്‍

ലണ്ടന്‍ : ഓള്‍-ഇലക്ട്രിക് മോര്‍ഗന്‍ ഇവി3 പുറത്തിറക്കുന്നതിന് ഫ്രേസര്‍-നാഷ് എനര്‍ജി സിസ്റ്റംസുമായി മോര്‍ഗന്‍ മോട്ടോര്‍ കമ്പനി സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിച്ചു. 2018 ല്‍ മോര്‍ഗന്‍ ഇവി3 ഇലക്ട്രിക് നിര്‍മ്മിക്കും. കരുത്തുറ്റ ആര്‍ക്കിടെക്ച്ചര്‍, കൂടുതല്‍ ടോര്‍ക്ക്, ദൃഢതയേറിയ ഷാസി എന്നിവ മോര്‍ഗന്‍ ഇവി3 യുടെ മേന്‍മകളായിരിക്കും. ട്യൂബുലര്‍ സ്‌പേസ് ഫ്രെയിം ഷാസിയിലാണ് മോര്‍ഗന്‍ ഇവി3 നിര്‍മ്മിക്കുന്നത്. 21 കിലോവാട്ട്അവര്‍ ലിഥിയം ബാറ്ററി നല്‍കും.

മോര്‍ഗന്‍ ത്രീ വീലറിന്റെ ഇലക്ട്രിക് വേര്‍ഷന്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കും. അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയായിരിക്കും ഈ ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറിന് നല്‍കുന്നത്. അതിവേഗ ആക്‌സിലറേഷന്‍ ഉറപ്പാക്കും. ലിക്വിഡ് കൂള്‍ഡ് 34.8 കിലോവാട്ട് മോട്ടോര്‍ പിന്‍ചക്രങ്ങള്‍ക്ക് കരുത്ത് പകരും. 2 സീറ്റ് റോഡ്‌സ്റ്ററിന് 193 കിലോമീറ്ററായിരിക്കും റേഞ്ച്.

2016 ല്‍ മോര്‍ഗന്‍ മോട്ടോര്‍ കമ്പനി ഇവി3 കണ്‍സെപ്റ്റ് അനാവരണം ചെയ്തിരുന്നു

2016 ല്‍ മോര്‍ഗന്‍ മോട്ടോര്‍ കമ്പനി ഇവി3 കണ്‍സെപ്റ്റ് അനാവരണം ചെയ്തിരുന്നു. പെട്രോള്‍ എന്‍ജിന്‍ സഹോദരന്‍ പുറപ്പെടുക്കുന്ന അതേ പെര്‍ഫോമന്‍സ് ഇവി3 യും കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രേസര്‍ നാഷ് എനര്‍ജി സിസ്റ്റംസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോര്‍ഗന്‍ മോട്ടോര്‍ കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ സ്റ്റീവ് മോറിസ് പറഞ്ഞു.

Comments

comments

Categories: Auto