ബൊംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് 300 ശതമാനം നികുതി ഈടാക്കുമെന്ന് യുഎസ്

ബൊംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് 300 ശതമാനം നികുതി ഈടാക്കുമെന്ന് യുഎസ്

ബോംബാര്‍ഡിയറിന്റെ മുഖ്യ എതിരാളയായ യുഎസിന്റെ ബോയിംഗ് കമ്പനിയുടെ വിജയമായാണ് പുതിയ നടപടി വിലയിരുത്തപ്പെടുന്നത്

ന്യൂയോര്‍ക്ക്: കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ നിര്‍മ്മിച്ച പാസഞ്ചര്‍ ജെറ്റുകള്‍ക്ക് 300 ശതമാനം നികുതി ചുമത്തുമെന്ന് യുസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. നടപടി ബോംബാര്‍ഡിയറിന്റെ മുഖ്യ എതിരാളയായ യുഎസിന്റെ ബോയിംഗ് കമ്പനിയുടെ വിജയമായാണ് വിലയിരുത്തുന്നത്. എയര്‍ക്രാഫ്റ്റ് നിര്‍മാണ രംഗത്തെ വന്‍കിടക്കാരായ ഈ രണ്ട് കമ്പനികളും തമ്മിലുള്ള തര്‍ക്കം യുഎസ്-കാനഡ ബന്ധത്തെപ്പോലും ബാധിച്ചിരുന്നു.

കാനഡയില്‍ നിന്നും വന്‍ തോതില്‍ സബ്‌സിഡി വാങ്ങിയാണ് ബൊംബാര്‍ഡിയര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് അവര്‍ക്ക് വിലകുറവില്‍ ജെറ്റ് വില്‍പ്പന നടത്താന്‍ സാധിക്കുമെന്നും ബോയിംഗ് പരാതിപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് ഈ ശരത്കാലത്തിന്റെ തുടക്കത്തില്‍ ബൊംബാര്‍ഡിയര്‍ സിഎസ്ആര്‍ ജെറ്റുകള്‍ക്കുള്ള നികുതി നിരക്കുകള്‍ വാണിജ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അതേസമയം ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കനേഡിയന്‍ കമ്പനി ഉയര്‍ത്തിയത്.

എയര്‍പ്ലെയ്ന്‍ മാനുറഫാക്ചര്‍മര്‍ക്ക് സാധാരണ നല്‍കി വരുന്ന പരിഗണന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിസ്‌കൗണ്ടുകളും കമ്പനി ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെയാണ് യുഎസ് വാണിജ്യ വകുപ്പിന്റെ തീരുമാനം വന്നിരിക്കുന്നത്. വ്യോമയാന വ്യവസായത്തിലെ ദീര്‍ഘകാലത്തെ തങ്ങളുടെ പാരമ്പര്യത്തെയും ബിസിനസ് ഇടപാടുകളെയും അവര്‍ അവഗണിച്ചുവെന്നും പ്രസ്താവനയില്‍ ബോംബാര്‍ഡിയര്‍ പറഞ്ഞു. അതിലുപരി, അവരുടെ കഴിഞ്ഞകാല തെറ്റുകള്‍ തിരുത്താന്‍ ഈ അവസരം വാണിജ്യവകുപ്പ് എടുത്തില്ലെന്നതില്‍ തങ്ങള്‍ നിരാശരാണെന്നും കമ്പനി പറഞ്ഞു.

എയര്‍ക്രാഫ്റ്റ് നിര്‍മാണ രംഗത്തെ വന്‍കിടക്കാരായ ബോയിംഗു ബൊംബാര്‍ഡിയറും തമ്മിലുള്ള തര്‍ക്കം യുഎസ്-കാനഡ ബന്ധത്തെപ്പോലും ബാധിച്ചിരുന്നു.

2016ല്‍ അമേരിക്കന്‍ എയര്‍ലൈനായ ഡെല്‍റ്റ എയര്‍ലൈന്‍സ് 100 സീറ്റുള്ള 75 പ്ലെയ്‌നുകള്‍ ബോംബാര്‍ഡിയറില്‍ നിന്നും വാങ്ങാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒക്‌റ്റോബറില്‍ ബോയിംഗിന്റെ മുഖ്യ എതിരാളിയായ യൂറോപ്യന്‍ എയ്‌റോസ്‌പേസ് ഭീമനായ എയര്‍ബസ് ബോയിംഗ് സി സീരിസ് പ്രോഗ്രാമിലെ മുഖ്യ ഓഹരികള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഡെല്‍റ്റ എയര്‍ ലൈന്‍സിനു വളരെ കുറഞ്ഞ വിലയ്ക്ക് സി സീരീസ് യാത്രാവിമാനങ്ങള്‍ വില്‍ക്കുന്നു എന്ന ആരോപണവുമായി ബോയിംഗ് രംഗത്ത് വന്നു. ബോംബാര്‍ഡിയറിന്റെ പ്രവര്‍ത്തനങ്ങള്‍ ബോയിംഗിന് അപകടകരമാണെന്ന് വിലയിരുത്തലുണ്ടായി. തുടര്‍ന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ ഇത് സംബന്ധമായ അന്വേഷണം പ്രഖ്യാപിച്ചു.

തുടര്‍ന്ന് സി സീരിസ് ജെറ്റിന് ഉയര്‍ന്ന നികുതി ചുമത്താന്‍ യുഎസ് വാണിജ്യ വകുപ്പ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നികുതി നിരക്ക് അസംബന്ധമാണെന്നും എയര്‍ലൈന്‍ നികുതി അടയ്ക്കില്ലെന്നും ഡെല്‍റ്റ സിഇഒ വ്യക്തമാക്കി. സി സീരിസ് വിമാനങ്ങള്‍ ഇതുവരെ ഏറ്റെടുക്കാത്തതിനാല്‍ തങ്ങള്‍ താരിഫുകള്‍ക്ക് വിധേയമല്ലെന്നാണ് ഡെല്‍റ്റ പറയുന്നത്.

അതേസമയം യുഎസ് വാണിജ്യ വകുപ്പിന്റെ നടപടിയില്‍ ബോയിംഗ് സന്തോഷം പ്രകടിപ്പിച്ചു. 2018 ആദ്യത്തോടെ അന്താരാഷ്ട്ര വ്യാപാര കമ്മീഷന്‍ ഈ വിഷത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ പ്രശ്‌നം അവസാനിക്കുമെന്നാണ് ബോയിംഗ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: World