പോക്കിമോന്‍ ഗോ പരിഷ്‌കരിച്ച പതിപ്പുമായെത്തുന്നു

പോക്കിമോന്‍ ഗോ പരിഷ്‌കരിച്ച പതിപ്പുമായെത്തുന്നു

ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പോക്കിമോന്‍ ഗോ പരിഷ്‌കരിച്ച പതിപ്പുമായെത്തുന്നു. ഓഗ്‌മെന്റഡ് റിയല്‍റ്റി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഗെയ്മാണു പോക്കിമോന്‍. ഇപ്പോള്‍ ഐ ഫോണിനു വേണ്ടി പോക്കിമോന്‍ പരിഷ്‌കരിച്ച പതിപ്പുമായെത്തുമ്പോള്‍, അത് ഏറ്റവുമധികം ഗുണം ചെയ്യുന്നത് ആപ്പിളിന്റെ ഓഗ്‌മെന്റഡ് റിയല്‍റ്റി പ്ലാറ്റ്‌ഫോമിനായിരിക്കും. ബുധനാഴ്ചയാണു പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയതായി പോക്കിമോന്റെ സൃഷ്ടാക്കളായ നിയാന്റിക് ലാബ്‌സ് പ്രഖ്യാപിച്ചത്.

ജീവന്‍ സമാനമായ പ്രതിമകളെ യഥാര്‍ഥ ലോകത്തിലേതെന്ന പോലെ സൃഷ്ടിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയല്‍റ്റി. പോക്കിമോന്‍ കളിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ്‌വെയറുമായി ആപ്പിള്‍ രംഗത്തുവരുന്നതോടെ ഏറ്റവും മികച്ച രീതിയില്‍ പോക്കിമോന്‍ കളിക്കാനുള്ള സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്നു നിയാന്റിക് സിഇഒ ജോണ്‍ ഹാങ്കേ പറഞ്ഞു. ആപ്പിളിന്റെ ഐ ഫോണ്‍ 6ലും പുതിയ ഫോണുകളിലും പോക്കിമോന്റെ പരിഷ്‌കരിച്ച പതിപ്പ് ലഭിക്കും. ഇതുകൂടാതെ, iOS ന്റെ പുതിയ പതിപ്പുകളുള്ള ഐ പാഡുകളിലും ഇവ ലഭ്യമായിരിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പരിഷ്‌കരിച്ച പതിപ്പ് ലഭിക്കുന്നതിനെ കുറിച്ച് നിയാന്റിക്‌ ഒന്നു ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം ഗൂഗിള്‍, തങ്ങളുടെ ഓഗ്‌മെന്റഡ് റിയല്‍റ്റി സംവിധാനമായ ആര്‍ടെക്കിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടത്താനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണെന്ന് വാര്‍ത്തകളുണ്ട്.

Comments

comments

Categories: FK Special