മാലിന്യസംസ്‌കരണത്തിലെ നിസാമുദ്ദീന്‍ മാതൃക

മാലിന്യസംസ്‌കരണത്തിലെ നിസാമുദ്ദീന്‍ മാതൃക

ജനങ്ങളുടെ സഹകരണത്തോടെ മാലിന്യത്തില്‍ നിന്നു മോചനം നേടാനൊരുങ്ങുകയാണ് ഡെല്‍ഹിയിലെ കിഴക്കന്‍ നിസാമുദ്ദീന്‍

ചരിത്രമുറങ്ങുന്ന ഡെല്‍ഹി നഗരം ഏറെ നാളായി മാലിന്യത്തിന്റെ പേരില്‍ ചീത്തപ്പേരു കേള്‍ക്കുകയാണ്.  നഗരത്തിന്റെ മുഖം മിനുക്കലിന്റെ മറുവശമെന്നോണം ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ നഗര കേന്ദ്രങ്ങൡ കുമിഞ്ഞു കൂടുന്നത് വികസന വായ്ത്താരിയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. പരസ്പരം പഴി ചാരുന്ന ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളും യഥാര്‍ത്ഥത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഒന്നും ചെയ്യുന്നില്ലെന്ന നിലപാടിലാണ് ഡെല്‍ഹി നിവാസികള്‍.

എന്നാല്‍ അവര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണു പുറത്തു വന്നിരിക്കുന്നത്. മാലിന്യത്തില്‍ നിന്നു പൂര്‍ണമോചനം നേടാന്‍ കിഴക്കന്‍ നിസാമുദ്ദീനിലുള്ള റെസിഡന്റ് അസോസിയേഷനുകള്‍ നടപടികള്‍ക്കു തയാറായിരിക്കുന്നു. ഉറവിട മാലിന്യനിര്‍മാര്‍ജനത്തിനാണ് നഗരത്തിലെ ഏറ്റവും വലിയ ജനാധിവാസപ്രദേശം ശ്രമിക്കുന്നത്. ജൈവ, അജൈവ മാലിന്യങ്ങള്‍ വീട്ടുവളപ്പില്‍ത്തന്നെ വേര്‍തിരിക്കുന്നതാണ് ഇതിന്റെ ആദ്യപടി. പ്രതിദിനം 12,000 മെട്രിക് ടണ്‍ മാലിന്യം പേറുന്ന നഗരത്തില്‍ മാലിന്യം തള്ളാന്‍ മൂന്നു കേന്ദ്രങ്ങളാണ് ഉള്ളത്.

സുന്ദര്‍ ഉദ്യാനം, ഹുമയൂണ്‍ ശവകുടീരം എന്നീ സ്മാരകങ്ങള്‍ കിഴക്കന്‍ നിസാമുദ്ദീനിലാണ് സ്ഥിതി ചെയ്യുന്നത്. മൂവായിരം പേരാണ് ഇവിടെ അധിവസിക്കുന്നത്. ഇവരെല്ലാം ഒരേ മനസോടെ ഉദ്യമത്തിനു സജ്ജരായി മുമ്പോട്ടു വന്നിരിക്കുകയാണ്. മാലിന്യനിര്‍മാര്‍ജ്ജനത്തിന് തയാറായ ഇവരെ  സഹായിക്കാന്‍ തെക്കന്‍ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലും തയാറായതോടെ എന്താണു ചെയ്യേണ്ടതെന്നതിന് രൂപമായി. ഇവര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച ഡെല്‍ഹി ദക്ഷിണ്‍ സ്വച്ഛ് ഇനിഷ്യേറ്റിവ്‌സ് ലിമിറ്റഡ് എന്ന കമ്പനി, എല്ലാ ദിവസവും വീട്ടുപടിക്കലെത്തി മാലിന്യം സംഭരിക്കുന്നു.

മാലിന്യസംസ്‌കരണി ഘടിപ്പിച്ച വാഹനം അടുക്കളമാലിന്യമുള്‍പ്പെടെയുള്ള ജൈവ വസ്തുക്കള്‍ സംസ്‌കരിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി മാറ്റുന്നു. അതിനു ശേഷം മാലിന്യം വലിയ തുറന്ന കേന്ദ്രങ്ങളിലേക്കു മാറ്റി ഉണക്കിയെടുക്കുന്നു. കടലാസ്, കാര്‍ഡ് ബോര്‍ഡ്, കാര്‍ട്ടണുകള്‍, ചില്ല്, പ്ലാസ്റ്റിക്ക് എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇനം തിരിച്ചു ശേഖരിക്കുന്നു. ഇതിലെ ജൈവമാലിന്യങ്ങളെല്ലാം പോകുന്നത് കിഴക്കന്‍ നിസാമുദ്ദീനിലെ 32 പാര്‍ക്കുകളിലെ കംപോസ്റ്റ് കുഴികളിലേക്കാണ്.

ഡെല്‍ഹി ദക്ഷിണ്‍ സ്വച്ഛ് ഇനിഷ്യേറ്റിവ്‌സ് ലിമിറ്റഡ് എന്ന കമ്പനി, എല്ലാ ദിവസവും  വീട്ടുപടിക്കലെത്തി മാലിന്യം സംഭരിക്കുന്നു. മാലിന്യസംസ്‌കരണി ഘടിപ്പിച്ച വാഹനം അടുക്കളമാലിന്യമുള്‍പ്പെടെയുള്ള ജൈവ വസ്തുക്കള്‍ സംസ്‌കരിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി മാറ്റുന്നു. അതിനു ശേഷം മാലിന്യം വലിയ തുറന്ന കേന്ദ്രങ്ങളിലേക്കു മാറ്റി ഉണക്കിയെടുക്കുന്നു. കടലാസ്, കാര്‍ഡ് ബോര്‍ഡ്, കാര്‍ട്ടണുകള്‍, ചില്ല്, പ്ലാസ്റ്റിക്ക് എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇനം തിരിച്ചു ശേഖരിക്കുന്നു. ഇതിലെ ജൈവമാലിന്യങ്ങളെല്ലാം പോകുന്നത് കിഴക്കന്‍ നിസാമുദ്ദീനിലെ 32 പാര്‍ക്കുകളിലെ കംപോസ്റ്റ് കുഴികളിലേക്കാണ്.  

ഇലക്ട്രിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരു കരാറുകാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്യൂബ് ലൈറ്റ്, ബാറ്ററി, വീട്ടുപകരണങ്ങള്‍ എന്നിവയടങ്ങുന്ന ഇ- മാലിന്യം മാസത്തിലൊരിക്കല്‍ വീട്ടില്‍ വന്നു ശേഖരിക്കും. പ്രദേശത്തെ ജനങ്ങള്‍ ഭൂരിപക്ഷവും വിദ്യാസമ്പന്നരും കാര്യങ്ങള്‍ മനസിലാക്കുന്നവരുമായതിനാല്‍ ഉദ്യമം സുഗമമായി നടക്കുമെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ യാമിന്‍ കിദ്വായി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇവിടത്തുകാരെ സംഘടിപ്പിക്കാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും അധികം സമയമെടുക്കുന്നില്ല.

അതു പോലെ മുമ്പ് ചവറുകള്‍ വലിച്ചു വാരിയിട്ടിരുന്ന സ്ഥലങ്ങളെല്ലാം ഏറെക്കുറെ വൃത്തിയായി കിടക്കാനും ബോധവല്‍ക്കരണം കൊണ്ടു സാധിച്ചു. നിസാമുദ്ദീന്‍ ദര്‍ഗ, ബസ്ത്തി, ബാരാപുള്ള ഓവുചാല്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ഇന്ന് കാര്യമായി മാലിന്യം ചിതറിവീണു കിടക്കുന്നതു കാണാനില്ല. തൊട്ടടുത്ത പ്രദേശമായ സുന്ദര്‍ നഗറിലും ഈ മാതൃക പിന്തുടരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

ഡെല്‍ഹി ദക്ഷിണ്‍ സ്വച്ഛ് ഇനിഷ്യേറ്റിവ്‌സ് ലിമിറ്റഡ്, പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായുള്ള തെക്കന്‍ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ  പ്രത്യേക ദൗത്യ വാഹകസംഘമായാണു പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയുടെ സിഇഒയും എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയറുമായ അനില്‍ ഗുപ്ത പറയുന്നു. ദരിയാ ഗന്‍ജ് മുതല്‍ ഡിഫന്‍സ് കോളനി വരെ നീണ്ടു കിടക്കുന്ന തെക്കന്‍ ഡെല്‍ഹിയുടെ മധ്യമേഖലയിലാണ് ജീവനക്കാര്‍ കര്‍മ നിരതരായിരിക്കുന്നത്. എന്നാല്‍ മറ്റെവിടെ നിന്നും കിട്ടാത്ത സഹകരണമാണ് കിഴക്കന്‍ നിസാമുദ്ദീനിലെ ജനങ്ങളില്‍ നിന്നു ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 600- ഓളം വീടുകളിലെ ജനങ്ങള്‍ സ്വഭവനങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ തരംതിരിച്ചു വെക്കുന്നു. ഈ ശീലം തുടരാമെന്ന് അവര്‍ ഉറപ്പു തന്നതായും അദ്ദേഹം വ്യക്തമാക്കി.

രണ്ടു മാസം മുമ്പാണ് ഇത്തരത്തിലൊരു നീക്കത്തിന് തുടക്കമായത്. ഇതിനായി മാലിന്യസംസ്‌കരണ വാഹനം ഇറക്കുകയും പച്ച, നീല നിറങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ച് ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സൈക്കിള്‍ റിക്ഷയിലും മറ്റുമായി വീട്ടുപടിക്കലെത്തി മാലിന്യസംഭരണം തുടങ്ങി. ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് കുപ്പി- പാട്ടപെറുക്കല്‍ തൊഴിലാക്കിയ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഇതെല്ലാം വലിയ വിജയത്തിലേക്കു നീങ്ങുന്നതില്‍ കമ്പനി കൃതാര്‍ത്ഥരാണെന്നും ഗുപ്ത പറഞ്ഞു.

Comments

comments

Categories: FK Special, Slider