ഐപിഒ വഴി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലോധ ഡെവലപ്പേഴ്‌സ്

ഐപിഒ വഴി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലോധ ഡെവലപ്പേഴ്‌സ്

അടുത്ത വര്‍ഷത്തോടെ ഐപിഒ നടത്താനാണ് പദ്ധതി

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹര വില്‍പ്പന (ഐപിഒ) വഴി 1 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്താനൊരുങ്ങി ലോധ ഡെവലപ്പേഴ്‌സ്. അടുത്ത വര്‍ഷത്തോടെ ഐപിഒ നടത്താനാണ് പദ്ധതി.

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകള്‍ ഈ വര്‍ഷം 30 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഐപിഒ വഴി ഈ വര്‍ഷം ഇതുവരെ 11 ബില്യണ്‍ ഡോളറിലധികം കമ്പനികള്‍ സമാഹരിച്ചിട്ടുമുണ്ട്. 2010ല്‍ ഐപിഒ വഴി 28 ബില്യണ്‍ രൂപ നേടാന്‍ കമ്പനി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഓഹരി വിപണി ദുര്‍ബലമായതിനെ തുടര്‍ന്ന് ഈ നീക്കം മാറ്റി വയ്ക്കുകയായിരുന്നു.

ഐപിഒയ്ക്കായി സിറ്റിക് സിഎല്‍എസ്എ, കോട്ടക്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുടെ സഹായം കമ്പനി തേടിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ബാങ്കുകള്‍ ചേരുമെന്നാണ് കമ്പനിയോയട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ലണ്ടന്‍, മുംബൈ, പൂനെ, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലയി 28 ഓളം പദ്ധതികളാണ് ലോധ വികസിപ്പിച്ച് വരുന്നത്.

Comments

comments

Categories: Business & Economy