നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ ഓണ്‍ലൈന്‍ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ ഓണ്‍ലൈന്‍ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്

ഇന്റര്‍നെറ്റ് ബാങ്കിംഗ് എക്കൗണ്ട് ഉപയോഗിച്ച് സൗകര്യപ്രദമായി എന്‍പിഎസില്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് എക്കൗണ്ട് ഉപയോഗിച്ച് നൂതനമായ ഈ പേപ്പര്‍ രഹിത സേവനത്തിലൂടെ സൗകര്യപ്രദമായി എന്‍പിഎസില്‍ രജിസ്റ്റര്‍ ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ രേഖകളില്‍ ഒപ്പിടുകയോ ഒന്നും ചെയ്യാതെ തന്നെ എപ്പോള്‍ വേണമെങ്കിലും എവിടെയിരുന്നും എന്‍പിഎസില്‍ എന്റോള്‍ ചെയ്യാം.
വിവിധ നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്ന ഐസിഐസിഐ ബാങ്ക് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി, സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സിയായ എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് എന്നിവയോടൊപ്പം ചേര്‍ന്നാണ് ഈ സൗകര്യം ലഭ്യമാക്കിയത്.

എന്‍പിഎസ് എന്റോള്‍മെന്റ് വേഗത്തിലും ലളിതവും ആക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി എന്നും പ്രതിജ്ഞാബദ്ധമാണ്. ഐസിഐസിഐ ബാങ്ക് പൂര്‍ണമായും പേപ്പര്‍ രഹിത സംവിധാനം വികസിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ബാങ്കില്‍ പോകാതെ തന്നെ എന്‍പിഎസ് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതിനാല്‍ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ മിഷന് ഇത് കൂടുതല്‍ ശക്തി പകരുമെന്നും ഇഡി, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി എ ജി ദാസ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ രേഖകളില്‍ ഒപ്പിടുകയോ ഒന്നും ചെയ്യാതെ തന്നെ എപ്പോള്‍ വേണമെങ്കിലും എവിടെയിരുന്നും എന്‍പിഎസില്‍ എന്റോള്‍ ചെയ്യാം

‘റെഡി ഫോര്‍ യു, റെഡി ഫോര്‍ ടുമാറോ’ എന്നതാണ് ഐസിഐസിഐയുടെ ഫിലോസഫിയെന്നും ഉപഭോക്താക്കള്‍ക്ക് നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരമാവധി വേഗത്തിലും സൗകര്യപ്രദമായും നടത്തികൊടുക്കുകയാണ് ലക്ഷ്യമെന്നും ഈ പുതിയ സേവനവും ഉപഭോക്താക്കളുടെ അനുഭവം കൂടുതല്‍ ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അനുപ് ബാഗ്ചി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് എക്കൗണ്ടില്‍ കയറി എന്റോള്‍ ഫോര്‍ എന്‍പിഎസ് സര്‍വീസ് സെക്ഷനില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താം. ആധാറുമായി ബന്ധപ്പെടുത്തി വിവരങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന ഒടിപി നല്‍കികൊണ്ട് ഉപഭോക്താവിനു തന്നെ ഡിജിറ്റല്‍ ഒപ്പോടെ അപ്‌ലോഡ് ചെയ്യാം.

ഓണ്‍ലൈന്‍ ഫോം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ എന്‍പിഎസ് എക്കൗണ്ട് ആക്റ്റിവേറ്റാകും. അതോടൊപ്പം പെര്‍മനന്റ് റിട്ടയര്‍മെന്റ് എക്കൗണ്ട് നമ്പറും ലഭിക്കും. ആദ്യത്തെ അടവും രജിസ്‌ട്രേഷനും പൂര്‍ത്തിയായാല്‍ പിന്നീടുള്ള അടവുകളും ഐസിഐസിഐ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ തന്നെ അടയ്ക്കാം.

Comments

comments

Categories: Banking