അനാവശ്യ ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ തടയാന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

അനാവശ്യ ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ തടയാന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

നിങ്ങളുടെ എക്കൗണ്ടിലേക്ക് അനാവശ്യമായ ഫ്രണ്ട്‌സ് റിക്വസ്റ്റുകളും, മെസേജുകളും എത്തുന്നുണ്ടോ ? എങ്കില്‍ അത് തടയുന്നതിനുള്ള പുതിയ ഫീച്ചറുകള്‍ ഫേസ്ബുക്കിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഏറ്റവുമധികം സഹായിക്കുന്നതു സ്ത്രീകളെയായിരിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ ഈ ഫീച്ചര്‍ one-on-one conversation നില്‍ മാത്രമാണ് ലഭ്യമാവുകയെങ്കിലും വരും നാളുകളില്‍ ഇത് ഗ്രൂപ്പ് മെസേജുകളിലും ലഭ്യമാക്കാനാണു തീരുമാനം. ഇതിനു പുറമേ ഫേസ്ബുക്കില്‍ യൂസര്‍ അറിയാതെ അവരുടെ ഫോട്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫീച്ചര്‍ തെരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ചു പുതിയതായി അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപഭോക്താക്കളെ അറിയിക്കുകയാണ് ഫേസ്ബുക്ക് ചെയ്യുക. 2010 മുതല്‍ തന്നെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഫേസ്ബുക്ക് ഉപയോഗിച്ചു വരുന്നുണ്ട്.

Comments

comments

Categories: FK Special