ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കും

ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കും

ദുബായ് ഫ്രെയിമിലേക്കുള്ള ടൂറുകള്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്യണം

ദുബായ്: 160 മില്ല്യണ്‍ എഇഡിയുടെ വമ്പന്‍ പദ്ധതിയായ ദുബായ് ഫ്രെയിം അടുത്തയാഴ്ച്ച തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മേധാവി വ്യക്തമാക്കി. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ ദുബായ് ഫ്രെയിമിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ ലൂത്ത പ റഞ്ഞു. തുടക്കത്തില്‍ ഒരു നിശ്ചിത പരിധി വെച്ച് മാത്രമേ സന്ദര്‍ശകരെ ദുബായ് ഫ്രെയിമിലേക്ക് കയറ്റൂവെന്ന് അദ്ദേഹം പറഞ്ഞു.

ഉടന്‍ ലോഞ്ച് ചെയ്യുന്ന ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് സന്ദര്‍ശകര്‍ക്ക് ദുബായ് ഫ്രെയിമിലെത്താന്‍ സാധിക്കുക. 150 മീറ്റര്‍ ഉയരമുള്ള രണ്ട് ടവറുകളെ 93 മീറ്ററിന്റെ പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതാണ് ദുബായ് ഫ്രെയിമിന്റെ പ്രത്യേകത. ദുബായ് നഗരത്തിന്റെ സൂപ്പര്‍ വ്യൂ ആണ് ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഒരു വശത്ത് ഷേഖ് സയിദ് റോഡിലെ ചിത്രങ്ങളും ബില്‍ഡിംഗുകളും കാണാം മറുവശത്ത് ദയ്‌റ, ഉം ഹുറൈര്‍, കരാമ തുടങ്ങി ഓള്‍ഡ് ദുബായ് നഗരത്തെ അടയാളപ്പെടുത്തുന്ന പ്രദേശങ്ങളും കാണാം.

150 മീറ്റര്‍ ഉയരമുള്ള രണ്ട് ടവറുകളെ 93 മീറ്ററിന്റെ പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതാണ് ദുബായ് ഫ്രെയിമിന്റെ പ്രത്യേകത. ദുബായ് നഗരത്തിന്റെ സൂപ്പര്‍ വ്യൂ ആണ് ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്‌

എത്തിസലാത്തുമായി ചേര്‍ന്ന് വെബ്‌സൈറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ അത് ലോഞ്ച് ചെയ്യുമെന്നും ലൂത്ത പറഞ്ഞു. ഇതിലൂടെ വേണം സന്ദര്‍ശകര്‍ ദുബായ് ഫ്രെയിമിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്നവര്‍ക്ക് 50 എഇഡിയാണ് ടിക്കറ്റ് നിരക്ക്, കുട്ടികള്‍ക്ക് 30എഇഡിയും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

Comments

comments

Categories: Arabia