ഡോക്റ്റര്‍ മിംസ് ഇനി മുതല്‍ ഡോക്റ്റര്‍ ആസ്റ്റര്‍

ഡോക്റ്റര്‍ മിംസ് ഇനി മുതല്‍ ഡോക്റ്റര്‍ ആസ്റ്റര്‍

പുതിയ ‘ഡോക്റ്റര്‍ ആസ്റ്റര്‍’ അനിമേഷന്‍ പരമ്പരയുടെ അവതരണം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും പ്രവാസി സംരംഭകനുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു

കൊച്ചി: പൊതുജനാരോഗ്യ ബോധവത്ക്കരണ ആനിമേഷന്‍ പരമ്പരയായ ‘ഡോക്റ്റര്‍ മിംസ്’ ഇനിമുതല്‍ ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുന്നു. ‘ഡോക്റ്റര്‍ ആസ്റ്റര്‍’ എന്ന പേരിലാകും ഈ ആരോഗ്യവിദ്യാഭ്യാസ ആനിമേഷന്‍ പരമ്പര സംപ്രേക്ഷണം ചെയ്യുക.

2 മിനിട്ട് സമയം കൊണ്ട് പൊതുജനാരോഗ്യസംബന്ധിയായ അറിവുകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച ആനിമേഷന്‍ പരമ്പരയായിരുന്നു ഡോക്റ്റര്‍ മിംസ്. ഡോക്ടര്‍ മിംസിന്റെ ജനപ്രിയത ആസ്റ്റര്‍ ഗ്രൂപ്പിന് തന്നെ മുതല്‍ക്കൂട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഈ പരിപാടിയെ ഡോക്ടര്‍ ആസ്റ്ററായി പുനര്‍നാമകരണം ചെയ്യുന്നത്.

പുതിയ ‘ഡോക്റ്റര്‍ ആസ്റ്റര്‍’ അനിമേഷന്‍ പരമ്പരയുടെ അവതരണം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. ഡോക്റ്റര്‍ മിംസ് പരമ്പര 6 വര്‍ഷം കൊണ്ട് 2200 ലധികം എപ്പിസോഡുകളിലൂടെ പൊതുജനാരോഗ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

കൂടുതല്‍ ജനങ്ങളിലേക്ക് ആരോഗ്യസംരക്ഷണസന്ദേശങ്ങള്‍ എത്തിക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന ഭാഷകളിലേക്ക് കൂടി പുതിയ ഡോക്റ്റര്‍ ആസ്റ്റര്‍ മൊഴിമാറ്റം ചെയ്യും

കൂടുതല്‍ ജനങ്ങളിലേക്ക് ആരോഗ്യസംരക്ഷണസന്ദേശങ്ങള്‍ എത്തിക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന ഭാഷകളിലേക്ക് കൂടി പുതിയ ഡോക്റ്റര്‍ ആസ്റ്റര്‍ മൊഴിമാറ്റം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഡോക്റ്റര്‍ മിംസ് ആനിമേഷന്‍ പരമ്പരയ്ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന ആസ്റ്റര്‍ മിംസ് റുമറ്റോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ രമേഷ് ഭാസി, ആനിമേഷന്‍ ചുമതല വഹിക്കുന്ന ബിഎംജി ആനിമേഷന്‍ കമ്പനിക്കുവേണ്ടി ഓപ്പറേഷന്‍സ് ഡയറക്ടര്‍ വിപിന്‍ ചന്ദ്ര, പരമ്പര സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യനെറ്റ് ന്യൂസ് ചാനലിനുവേണ്ടി സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ഷാജഹാന്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ഡോ. ആസാദ് മൂപ്പന്‍ ആദരിച്ചു.

ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു ബഷീര്‍, സിഇഒ ഡോ രാഹുല്‍ മേനോന്‍, സിഎഫ്ഒ പി ജയകൃഷ്ണന്‍, ആസ്റ്റര്‍ മിംസ് കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷ്യന്‍ ഡോ ബിജയ് രാജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.പുതിയ ഡോക്റ്റര്‍ ആസ്റ്റര്‍ ആനിമേഷന്‍ പരമ്പര എല്ലാ ദീവസവും ഉച്ചകഴിഞ്ഞ് 1.55നും വൈകുന്നേരം 6.55നും രാത്രി 1.10 നും രാവിലെ 7.55നും എഷ്യാനെറ്റ് ന്യൂസില്‍ സംപ്രക്ഷണം ചെയ്യും.

Comments

comments

Categories: Arabia