പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഡമാക്ക് ടെസ്ല കാര്‍ നല്‍കുന്നു

പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഡമാക്ക് ടെസ്ല കാര്‍ നല്‍കുന്നു

ഉപഭോക്താക്കള്‍ക്ക് നല്ല കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഡമാക് പ്രോപ്പര്‍ട്ടീസ്

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നൂതന ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബില്‍ഡറായ ഡമാക് പ്രോപ്പര്‍ട്ടീസ്. ഡിസംബര്‍ 26 മുതല്‍ ജനുവരി 27 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഡമാക് പ്രോപ്പര്‍ട്ടീസിന്റെ തെരഞ്ഞെടുത്ത ചില പ്രൊജക്റ്റുകളുടെ പര്‍ച്ചേസിന്റെ ഭാഗമായി പുതിയ ടെസ്ല കാര്‍ എന്ന ഓഫര്‍ കൂടിവെക്കുകയാണ് കമ്പനി.

ഞങ്ങള്‍ നിക്ഷേപകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാനുള്ള തയാറെടുപ്പിലാണ്. ഹോം പര്‍ച്ചേസിന്റെ കൂടെ അവരുടെ ഡ്രീം കാര്‍ കൂടി അനുഭവിച്ചറിയാന്‍ അവസരം. ദുബായിലെ ആകര്‍ഷകമായ ഇടങ്ങളില്‍ തെരഞ്ഞെടുത്ത പ്രൊജക്റ്റുകള്‍ക്കാണ് ഓഫര്‍-ഡമാക്ക് പ്രോപ്പര്‍ട്ടീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നിയാല്‍ മക്ലൗഗ്ലിന്‍ പറഞ്ഞു.

മികച്ച പ്രകടനമാണ് ഡമാക്ക് പ്രോപ്പര്‍ട്ടീസ് നടത്തുന്നത്. സെപ്റ്റംബര്‍ അവസാനത്തോട് കൂടി ഡമാക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറിയത് 19,855 വീടുകളാണ്‌

ഇതിന് മുമ്പും ഡമാക്ക് പ്രോപ്പര്‍ട്ടീസ് ഇത്തരം പല സര്‍പ്രൈസുകളും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ലക്ഷ്വറി സൂപ്പര്‍ കാറുകള്‍, യാട്ടുകള്‍, പ്രൈവറ്റ് ജെറ്റ് എന്നിവ ചില അത്യാഡംബര പ്രോപ്പര്‍ട്ടികള്‍ക്ക് സമ്മാനമായി ഡമാക്ക് നല്‍കിയിട്ടുണ്ട്.

മികച്ച പ്രകടനമാണ് ഡമാക്ക് പ്രോപ്പര്‍ട്ടീസ് നടത്തുന്നത്. സെപ്റ്റംബര്‍ അവസാനത്തോട് കൂടി ഡമാക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറിയത് 19,855 വീടുകളാണ്.

Comments

comments

Categories: Arabia