തുര്‍ക്കിയിലേക്ക് പുതിയ സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ

തുര്‍ക്കിയിലേക്ക് പുതിയ സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ

ഷാര്‍ജ-ബോഡ്രം വിമാനം ആഴ്ച്ചയില്‍ മൂന്ന് ദിവസമുണ്ടാകും

ഷാര്‍ജ: തുര്‍ക്കിഷ് നഗരമായ ബോഡ്രമിലേക്ക് പുതിയ സീസണല്‍ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. ജൂണ്‍ 13 മുതല്‍ സര്‍വീസ് ആരംഭിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ച്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ബോഡ്രമിലേക്കുള്ള വിമാന സര്‍വീസ് എന്ന് എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.

ഹോളിഡേ സീസണില്‍ തുര്‍ക്കി വളരെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനാണെന്ന് എയര്‍ അറേബ്യ സിഇഒ അഡെല്‍ അല്‍ അലി പറഞ്ഞു. കുടുംബങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഡെസ്റ്റിനേഷനാണത്. അതിനാലാണ് ബോഡ്രമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചത്. ടൂറിസത്തെ സംബന്ധിച്ച് മികച്ച നഗരമാണത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കും-അഡെല്‍ അല്‍ അലി പറഞ്ഞു.

ഹോളിഡേ സീസണില്‍ തുര്‍ക്കി വളരെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനാണെന്ന് എയര്‍ അറേബ്യ സിഇഒ അഡെല്‍ അല്‍ അലി

തങ്ങളുടെ യാത്രക്കാര്‍ക്ക് മികച് അനുഭവമായിരിക്കും പുതിയ റൂട്ട് എന്നും അദ്ദേഹം. മോസ്‌കോയിലെ ഷെറെമെത്വവോയിലേക്ക് പുതിയ സര്‍വീസ് തുടങ്ങിയതായി ഈ ആഴ്ച്ച ആദ്യമാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്ന് മുതലാണ് സര്‍വീസ് തുടങ്ങുക.

133 റൂട്ടുകളിലേക്കാണ് ഇപ്പോള്‍ എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നത്.

Comments

comments

Categories: Arabia
Tags: Air Arabia