യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI വിപണിയില്‍

യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI വിപണിയില്‍

നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഫണ്ടെന്ന് വിലയിരുത്തല്‍

കൊച്ചി: യുടിഐ മ്യൂച്ച്വല്‍ഫണ്ട് പത്ത് വര്‍ഷത്തെ ഓഹരി വിപണിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടായ മ്യൂച്ച്വല്‍ഫണ്ട് ‘യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI പുറത്തിറക്കി. ഒക്ടോബര്‍ 5 ന് തുടങ്ങിയ പുതിയ ഫണ്ട് 2018 ജനവരി 12 ന് അവസാനിക്കും.

പത്ത് വര്‍ഷം നീളുന്ന നിക്ഷേപമെന്ന നിലക്ക് ഓഹരി വിപണിയിലെ വളര്‍ച്ചയുടെ നേട്ടങ്ങള്‍ നിക്ഷേപകന് ലഭിക്കുന്നതോടൊപ്പം ആദായ നികുതി ആനുകൂല്യവും ഈ ഫണ്ടിലൂടെ ലഭിക്കും. അതേ സമയം ഓഹരി വിപണിയിലെ ലാഭ-നഷ്ട സാധ്യതകളെല്ലാം ഈ ഫണ്ടിനും ബാധകമാണ്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വലിയ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനനുസൃതമായി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിക്കാന്‍ വഴിയൊരുക്കുന്നതാണ് ‘യുടിഐ ലോംഗ് ടേം അഡ്വാന്‍ടേജ് ഫണ്ട് സീരീസ് VI’ എന്ന് യുടിഐ ഫണ്ട് മാനേജര്‍ ലളിത് നമ്പ്യാര്‍ പറഞ്ഞു.

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതു കൊണ്ടു തന്നെ വളം, യന്ത്രങ്ങള്‍ തുടങ്ങി കാര്‍ഷിക അനുബന്ധ മേഖല എന്നിവയിലെല്ലാം വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഭവന നിര്‍മ്മാണ മേഖല, ട്രാക്ടറുകള്‍, വാഹനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളുടെ വരുമാനത്തിലും വലിയ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണിയില്‍ ഇത്തരം കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് നിക്ഷേപകര്‍ക്ക് ഗുണകരമാകും, അദ്ദേഹം പറഞ്ഞു.

യൂണിറ്റ് ഒന്നിന് 10 രൂപയാണ് ഫണ്ടിന്റെ മുഖവില. റെഗുലര്‍ പ്ലാന്‍, ഡയറക്ട് പ്ലാന്‍ എന്നീ രണ്ട് സ്‌കീമുകളാണ് ഉള്ളത്. ഗ്രോത്ത് ഓപ്ഷന്‍, ഡിവിഡന്റ് ഓപ്ഷന്‍ എന്നീവയാണ് ഈ ഫണ്ടിലുള്ളത്.

കുറഞ്ഞത് 500 രൂപയാണ് നിക്ഷേപ തുക. അഞ്ഞൂറിന്റെ എത്ര ഗുണിതങ്ങള്‍ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. 1,50,000 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ ആദായ നികുതി ഇളവ് ലഭിക്കൂ. നിക്ഷേപത്തിന് 3 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്.

Comments

comments

Categories: Arabia