ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് ബ്രിട്ടനില്‍ പുറത്തിറക്കി

ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് ബ്രിട്ടനില്‍ പുറത്തിറക്കി

ലോകത്തിലെ ഏറ്റവും ചെറിയതെന്ന് അവകാശപ്പെടാവുന്ന ക്രിസ്മസ് കാര്‍ഡ് ബ്രിട്ടീഷ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ പുറത്തിറക്കി. ഈ കാര്‍ഡ് 15 മൈക്രോമീറ്റര്‍ വീതിയും 20 മൈക്രോമീറ്റര്‍ ഉയരവുമുള്ളതാണ്. മീറ്ററിന്റെ മില്യനിലൊന്നാണ് മൈക്രോ മീറ്റര്‍. യുകെയിലെ നാഷണല്‍ മെഷര്‍മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലബോറട്ടറിയാണു നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി. ഈ കാര്‍ഡ് നിര്‍മിച്ചിരിക്കുന്നത് പ്ലാറ്റിനം പൂശിയ സിലിക്കോണ്‍ നൈഡ്രൈ് കൊണ്ടാണ്. ഒരു മഞ്ഞുമനുഷ്യന്റെ രേഖാ ചിത്രം കാര്‍ഡിന്റെ കവറില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനു മുകളിലായി സീസന്‍സ് ഗ്രീറ്റിംഗ്‌സ് എന്നും എഴുതിയിട്ടുണ്ട്. മനുഷ്യന്റെ തലമുടിയിഴകളെക്കാള്‍ കനം കുറഞ്ഞതാണ് ഈ കാര്‍ഡ്. ഇത് ദൃശ്യമാകണമെങ്കില്‍ മൈക്രോസ്‌കോപ്പിന്റെ സഹായം വേണം. ഉത്സവ സീസണ്‍ അടയാളപ്പെടുത്തുന്നതിനുള്ള രസകരമായ മാര്‍ഗമാണ് ഈ കാര്‍ഡിന്റെ നിര്‍മാണത്തിലൂടെ നിര്‍വഹിച്ചതെങ്കിലും ഇതിലൂടെ വസ്തുക്കളുടെ ഗവേഷണത്തിലുണ്ടായ (materials research) പുരോഗതിയും പ്രകടമാക്കിയെന്നു കാര്‍ഡ് നിര്‍മിച്ച നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഡോ. ഡേവിഡ് കോക്‌സും ഡോ. കെന്‍ മിന്‍ഗാര്‍ഡും പറഞ്ഞു.

Comments

comments

Categories: FK Special