ശിശിരയില്‍ പിറക്കുന്ന ഉശിരന്‍ വണ്ടികള്‍

ശിശിരയില്‍ പിറക്കുന്ന ഉശിരന്‍ വണ്ടികള്‍

വാഹന നിര്‍മാണവും അന്തര്‍ സംസ്ഥാന സര്‍വീസുമുള്‍പ്പെടെ വാഹനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സര്‍വീസുകളും നടത്തുന്ന സ്ഥാപനമാണ് ശിശിര. ഡിസൈനുകളിലെ മികവും വാഹന നിര്‍മാണ രംഗത്തെ ഉയര്‍ന്ന കാര്യക്ഷമതയുമാണ് ശിശിരയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്

മൂന്ന് പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി വാഹനരംഗത്ത് മികച്ച പ്രകടനം തുടരുന്ന സ്ഥാപനമാണ് പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിശിര ഓട്ടോമൊബൈല്‍സ്. ട്രാവല്‍സ് മേഖലയില്‍ സാന്നിധ്യം അറിയിച്ചുകൊണ്ടു തുടക്കമിട്ട ശിശിര ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബോഡി ബില്‍ഡറായി വളര്‍ന്നുകഴിഞ്ഞു. സുധീര്‍, സുര എന്നീ സഹോദരന്‍മാരാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. മികച്ച യാത്രകള്‍ ഒരുക്കിക്കൊണ്ട് 1988ല്‍ പ്രവര്‍ത്തനം ആരംഭിച്ച ശിശിര ട്രാവല്‍സിലൂടെയാണ്, ആ പേര് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. തുടര്‍ന്ന് സ്വന്തം വാഹനങ്ങളുടെ പരിപാലനത്തിനായി ബോഡി വര്‍ക്‌ഷോപ്പിന് തുടക്കം കുറിച്ചു. അക്കാലത്ത് നിരത്തിലുള്ള വാഹനങ്ങളേക്കാള്‍ മികവും ഭംഗിയും ശിശിരയിലെ വാഹനങ്ങള്‍ക്കുണ്ടായിരുന്നു. ഓരോ വാഹനങ്ങള്‍ തയാറാക്കുമ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിയിരുന്നു ഈ സ്ഥാപനത്തിലെ ഡിസൈനിംഗ്. ഇത് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അതോടെ പുറമെ നിന്നുള്ള വാഹനങ്ങള്‍ ബോഡി നിര്‍മാണത്തിനും മറ്റുമായി ശിശിരയെ തേടിയെത്തി. അതൊരു തുടക്കമായിരുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക ഡിസൈനുകളും സജ്ജീകരണങ്ങളും മറ്റും ഒരുക്കിക്കൊണ്ട് ശിശിര കുറഞ്ഞ കാലത്തിനകം തന്നെ വിപണിയിലെ മൂല്യമുള്ള നിര്‍മാതാക്കളായി മാറി. ഇതിനൊപ്പം തന്നെ അശോക് ലൈലാന്‍ഡിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വിഭാഗമായ ശിശിര എന്റര്‍പ്രൈസസ്, ശിശിര സ്‌ഫെറോസ് എയര്‍ കണ്ടീഷന്‍ തുടങ്ങി വാഹന രംഗത്തെ വിവിധ തലങ്ങളിലേക്ക് ശിശിര തങ്ങളുടെ സേവനങ്ങളെ വഴിതിരിച്ചുവിട്ടു.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരം ലഭിച്ച ചുരുക്കം സ്ഥാപനങ്ങളില്‍ ഒന്നാണ് ശിശിര. നിരവധി മാനദണ്ഡങ്ങളും ടെസ്റ്റുകളും മറ്റും നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ അംഗീകാരം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിരവധി സജ്ജീകരണങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഒരുക്കിയിരിക്കണം. ഇതെല്ലാംതന്നെ ശിശിരയില്‍ പ്രവര്‍ത്തനസജ്ജമായിട്ട് കാലങ്ങളേറെയായി.

പ്രവര്‍ത്തനമികവും കഠിനാധ്വാനവും കൊണ്ട് വിജയപഥങ്ങള്‍ താണ്ടിയ ചരിത്രമാണ് ശിശിരയുടേത്. ആദ്യകാല വാഹനങ്ങള്‍ മുതല്‍ ആധുനിക കാരവാനുകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. കേരളത്തിനകത്ത് എല്ലായിടത്തു നിന്നും ശിശിരയിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഇതിനു പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ധാരാളമായെത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവര്‍ക്ക് വേണ്ട തരത്തിലുള്ള സജ്ജീകരണങ്ങളും ഡിസൈനുകളും ശിശിര തയാറാക്കുന്നു. ഓരോ വാഹനത്തിന്റെയും ഡിസൈനില്‍ പുതുമകള്‍ സൃഷ്ടിക്കാന്‍ അവര്‍ പരിശ്രമിക്കുന്നുണ്ട്. എതു തരത്തിലുള്ള ഉപയോഗത്തിന് വേണ്ടിയാണ് വാഹനം എന്നതിനാണ് പ്രധാന്യം. കാരവാനുകള്‍, ടൂറിസ്റ്റ് ബസുകള്‍, ലൈബ്രറികള്‍, എക്‌സിബിഷന്‍ വാഹനങ്ങള്‍, ചാനലുകള്‍ക്കായുള്ള ഒബി വാനുകള്‍, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ളവ തുടങ്ങി എല്ലാ തരത്തിലുമുള്ള വാഹനങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഡിസൈനുകളിലെ മികവും ബോഡിയുടെ കാര്യക്ഷമതയുമെല്ലാമാണ് ശിശിരയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരം ലഭിച്ച ചുരുക്കം സ്ഥാപനങ്ങളില്‍ ഒന്നാണ് ശിശിര. നിരവധി മാനദണ്ഡങ്ങളും ടെസ്റ്റുകളും മറ്റും നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ അംഗീകാരം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിരവധി സജ്ജീകരണങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഒരുക്കിയിരിക്കണം. ഇതെല്ലാംതന്നെ ശിശിരയില്‍ പ്രവര്‍ത്തനസജ്ജമായിട്ട് കാലങ്ങളേറെയായി.

കാലടി-മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരത്താണ് അത്യാധുനിക സജ്ജീകരണങ്ങളോടെ ശിശിരയുടെ ബോഡി ബില്‍ഡിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വാഹനരംഗത്ത് വരുന്ന മാറ്റങ്ങളും പുത്തന്‍ ട്രെന്‍ഡുകളും മറ്റും മനസിലാക്കിക്കൊണ്ട് നിര്‍മാണരീതിയെ വഴിതിരിച്ച് വിടാനും ശിശിരയ്ക്കുള്ള മികവ് പ്രശംസാര്‍ഹനീയമാണ്. ശിശിരയില്‍ നിന്ന് ഒരിക്കല്‍ വാഹനം നിരത്തിലിറക്കിയ ഉപഭോക്താക്കള്‍ അടുത്ത വാഹനത്തിന്റെ നിര്‍മാണത്തിനും ശിശിരയെ തന്നെ തെരഞ്ഞെടുക്കുന്നത് ഇവിടത്തെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് മാത്രമാണ്. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ട്രാവല്‍സ് ഉള്‍പ്പടെയുള്ളവ ഇതിന് ഉദാഹരണമാണ്. അവരുടെ തന്നെ ഇരുപത്തിയെട്ടോളം വാഹനങ്ങള്‍ ശിശിരയിലാണ് തയാറാക്കിയത്. ഇതിന് പുറമെ ഏഷ്യാനെറ്റ്, അമൃത, ഇന്ത്യാവിഷന്‍ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകള്‍ നിര്‍മിച്ചുകൊണ്ടും ഇവര്‍ മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. വളരെ വെല്ലുവിളി നിറഞ്ഞ നിര്‍മാണമാണ് ഒബി വാനുകളുടേത്. വാഹനത്തിന്റെ സജ്ജീകരണങ്ങള്‍ക്കൊപ്പം സാങ്കേതിക സേവനങ്ങളും മികച്ച രീതിയില്‍ വിനിയോഗിക്കുന്നതിലൂടെ മാത്രമേ ഒബി വാനുകള്‍ പ്രവര്‍ത്തനസജ്ജമാകൂ. വലിയ പ്രോഗ്രാമുകളും മറ്റും കവര്‍ ചെയ്യുന്ന സമയങ്ങളില്‍ ഒബി വാനുകളുടെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത മികവ് ഇതില്‍ പ്രകടമായിരിക്കണം. ഹൈഡ്രോളിക് സംവിധാനങ്ങളില്‍ നിര്‍ത്തുന്ന വാഹനം ലെവല്‍ തിരശ്ചീനമായി നിര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് തയാറാക്കുക. ജനറേറ്റര്‍, ഇലക്ട്രിസിറ്റി, സോളാര്‍ തുടങ്ങിയ വൈദ്യുത സജ്ജീകരണങ്ങള്‍ എല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇതിന് പുറമെ ഒരു വാഹനത്തിന് മറ്റൊരു വാഹനം ബാക്കപ്പ് നല്‍കുന്ന തരത്തില്‍ പരസ്പരം ബന്ധിപ്പിച്ചായിരിക്കും ഇവ തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ വാഹനത്തിന്റെ പ്രവര്‍ത്തന മേഖലയുടെ പ്രത്യേകതകള്‍ക്കനുസരിച്ചാണ് ഓരോ ഡിസൈനുകളും തയാറാക്കുന്നത്.

വാഹനരംഗത്ത് കേന്ദ്രസര്‍ക്കാര്‍ നിരന്തരം പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നാല് ഘട്ടങ്ങളിലായുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടമായ പ്ലാന്റ് സംബന്ധിച്ച പരിശോധനയിലാണ് ശിശിരയ്ക്ക് അംഗീകാരം ലഭിച്ചത്. പ്ലാന്റ്, പെയിന്റിംഗ് ബൂത്ത് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടും. അടുത്ത ഘട്ട പരിശോധനകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് അടക്കമുള്ള പരീക്ഷണങ്ങളായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികതലത്തില്‍ ഫലവത്തല്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ടു. എങ്കിലും ടെസ്റ്റിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ മെറ്റീരിയലുകളും സര്‍ട്ടിഫൈഡ് ആയിരിക്കണം. വിന്‍ഡോ ഗ്ലാസുകള്‍, സീറ്റ് കവറുകള്‍ തുടങ്ങി ഓരോ ഭാഗങ്ങളും പ്രത്യേകം പരിശോധിക്കപ്പെടാതെ വാഹനത്തിന് അനുമതി ലഭിക്കില്ല. നിയമങ്ങളും പരിശോധനകളും നിലവില്‍ വരുത്തുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ നിയമങ്ങളും പരിശോധനകളും നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമാണെന്നതും ഇത്തരം പരിശോധനകളില്‍ വിലങ്ങുതടിയാവുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടുത്ത ഘട്ട പരിശോധനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എന്നാല്‍ നിയമങ്ങള്‍ നിരന്തരം പരിഷ്‌കരിക്കുന്നതിനാല്‍ ഇത് നടപ്പിലാക്കന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.

സുധീറിന്റെയും സുരയുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ശിശിര എന്ന പേരില്‍ സംരംഭകത്വത്തിന്റെ വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. ബോഡി ബില്‍ഡിംഗിന്റെ ചുമതല സുധീറും ട്രാവല്‍സിന്റെ ചുമതല സുരയും ഏറ്റെടുത്തിട്ടുണ്ടെങ്കിലും എല്ലാ വിഭാഗങ്ങളിലും ഇരുവരും ശ്രദ്ധ ചെലുത്തുന്നുണ്ട്. ടൂര്‍ പാക്കേജുകളും അന്തര്‍സംസ്ഥാന സര്‍വീസുകളും മറ്റുമായി ശിശിരയുടെ പതിനഞ്ചോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്‌കാനിയ ഉള്‍പ്പെയുള്ള ആഡംബര ബസുകളും നിരവധി ആഡംബര കാറുകളും ശിശിരയുടെ സര്‍വീസിന് കരുത്തേകുന്നു. ഇതിന് പുറമെ അശോക് ലൈലാന്‍ഡിന്റെ അംഗീകൃത സെയില്‍സ് ആന്‍ഡ് സര്‍വീസ് ഡീലറായും ശിശിര പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് കാലമിത്രയും ശിശിര പ്രവര്‍ത്തിച്ചിട്ടുള്ളത്. ബോഡി ബില്‍ഡിംഗിന്റെ പ്രത്യേകതകള്‍ തന്നെ ഇതിന് ഉദാഹരണം. ഉപഭോക്താവിന്റെ ആശയങ്ങളും ആവശ്യങ്ങളും ചക്രങ്ങള്‍ക്ക് മുകളില്‍ പണിതുയര്‍ത്തിക്കൊണ്ട് ശിശിര ജൈത്രയാത്ര തുടരുകയാണ്.

Comments

comments

Categories: FK Special, Slider