‘അടിസ്ഥാന നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തില്ല’

‘അടിസ്ഥാന നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തില്ല’

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷവും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റംവരുത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കില്ലെന്ന് നോമുറ. പണപ്പെരുപ്പം ഉയരുകയും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുകയും എണ്ണ വില ഉയരുകയും ചെയ്യുമെങ്കിലും അടിസ്ഥാന നിരക്കുകള്‍ ആര്‍ബിഐ അതേപടി നിലനിര്‍ത്തുമെന്നാണ് നോമുറയുടെ നിരീക്ഷണം.

ഈ മാസം ആറിന് നടന്ന ദ്വൈമാസ ധനനയ അവലോകന യോഗത്തില്‍ ധനനയ സമിതിയിലെ (എംപിസി) ഭൂരിപക്ഷം (5) അംഗങ്ങളും പലിശ നിരക്ക് 6 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിരുന്നതെന്ന് ആര്‍ബിഐ പുറത്തുവിട്ട യോഗത്തിന്റെ മിനുട്‌സില്‍ പറയുന്നുണ്ട്. രവീന്ദ്ര ദോലാകിയ മാത്രമാണ് പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറയ്ക്കണമെന്ന വാദം ഉന്നയിച്ചത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ ആശങ്ക മുന്‍നിര്‍ത്തി അടുത്ത വര്‍ഷവും അഞ്ച് അംഗങ്ങളും പലിശ നിരക്ക് കുറയ്ക്കുന്നതിനെ എതിര്‍ത്തേക്കുമെന്ന് നോമുറ പറയുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശ നിരക്ക് ആറ് ശതമാനത്തില്‍ തന്നെ കേന്ദ്ര ബാങ്ക് നിലനിര്‍ത്തുന്നത്.

Comments

comments

Categories: Slider, Top Stories