ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഭാവിയിലുണ്ടാകും: ഖത്തര്‍ എയര്‍വേസ് സിഇഒ

ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഭാവിയിലുണ്ടാകും: ഖത്തര്‍ എയര്‍വേസ് സിഇഒ

ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെ പ്രവര്‍ത്തനങ്ങള്‍ വിപലുപ്പെടുത്തുമെന്നും ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബകെര്‍

ദോഹ: സാമ്പത്തികപരമായി ഇന്ത്യ ഒരു വന്‍ശക്തിയായി മാറുകയാണെന്നും അതുകൊണ്ടു തന്നെ എയര്‍ലൈന്‍സുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഡെസ്റ്റിനേഷനാണ് രാജ്യമെന്നും ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബകെര്‍. ഇന്ത്യയിലേക്കുള്ള സേവനങ്ങള്‍ വിപുലീകരിക്കുമെന്നും ഭാവിയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇങ്ങോട്ട് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദോഹയ്ക്കും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനുമിടയില്‍ പുതിയ വിമാന സര്‍വീസ് ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഖത്തര്‍ എയര്‍വേസ് മേധാവിയില്‍ നിന്നും ഇത്തരമൊരു പ്രസ്താവന. ഇന്ത്യയെക്കുറിച്ച് തനിക്ക് എന്നും നല്ല ഓര്‍മകള്‍ മാത്രമാണുള്ളതെന്ന് അക്ബര്‍ പറഞ്ഞു. ഇവിടെയായിരുന്നു ഖത്തര്‍ എയര്‍വേസ് സിഇഒയുടെ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയോട് അക്ബറിനെ പ്രത്യേക മമതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപലുപ്പെടുത്തുമെന്നല്ലാതെ അതിന്റെ കൂടുതല്‍ വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇന്ത്യ ഇന്നൊരു ഇക്കണോമിക് സൂപ്പര്‍ പരവറാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു.

സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും അദ്ദേഹം വിമര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതുപോലെ ഒരു ഉപരോധം സാംസ്‌കാരികമായി ഉന്നതിയിലെത്തിയ ലോകത്ത് ഉണ്ടായിട്ടില്ലെന്ന രൂക്ഷപ്രതികരണമാണ് അല്‍ ബകെര്‍ നടത്തിയത്‌

സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും അദ്ദേഹം വിമര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതുപോലെ ഒരു ഉപരോധം സാംസ്‌കാരികമായി ഉന്നതിയിലെത്തിയ ലോകത്ത് ഉണ്ടായിട്ടില്ലെന്ന രൂക്ഷപ്രതികരണമാണ് അല്‍ ബകെര്‍ നടത്തിയത്.

ജൂണ്‍ മാസം ആദ്യമാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കുന്നതിനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ ശ്രമങ്ങളുടെ ഫലമായി അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍വെച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ പരമാധികാരം അടിയറവുവെപ്പിക്കാന്‍ പോന്നവയാണ് സൗദി സഖ്യത്തിന്റെ ഡിമാന്‍ഡുകള്‍ എന്ന് പറഞ്ഞ് അവര്‍ അതൊന്നും അംഗീകരിച്ചില്ല.

അല്‍ ജസീറ ചാനലിനെയും രാജ്യം പണം മുടക്കുന്ന മറ്റ് ന്യൂസ് ഓര്‍ഗനൈസേഷനുകളേയും അടച്ചുപൂട്ടണമെന്നും തുര്‍ക്കി സൈനികരെ പുറത്താക്കണമെന്നും ഇറാനുമായുള്ള ബന്ധം ദുര്‍ബലമാക്കണമെന്നും അറബ് രാജ്യങ്ങളുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചുള്ള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമെല്ലാമുള്ള നിരവധി ആവശ്യങ്ങളാണ് ഖത്തറിന് മുന്നില്‍ സൗദി ഗ്രൂപ്പ് വെച്ചത്.

Comments

comments

Categories: Arabia