സര്‍പ്രൈസുമായി പാക്കിസ്ഥാന്‍!

സര്‍പ്രൈസുമായി പാക്കിസ്ഥാന്‍!

ഇസ്ലാമാബാദ്: ഇന്ത്യയുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കുന്നതിനെ പിന്തുണച്ച് പാക് സൈനിക മേധാവി ക്വമര്‍ ജാവേദ് ബജ്‌വ. ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. പാക് ദിനപത്രമായ ‘ദ ഡോണ്‍’ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എല്ലാ അയല്‍ക്കാരുമായും നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്ന് ബജ്‌വ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കണമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ക്ക് പാക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ബജ്‌വ നിര്‍ദേശിച്ചു. പാര്‍ലമെന്റ് അംഗങ്ങളുമായുള്ള യോഗത്തിലാണ് ബജ്‌വ ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇന്ത്യയില്‍, പ്രധാനമായും കശ്മീരില്‍ സമാധാനം തകര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പാക് സൈന്യവും ഐഎസ്‌ഐയും മുന്നിട്ടിറങ്ങുന്നതിനിടെയാണ് ബജ്‌വ ഇന്ത്യയുമായി അടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയുമായി അടുപ്പം ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്ന ഇതേ ബജ്‌വ തന്നെയാണ് അടുത്തിടെ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും ക്ശ്മീരിലെ വിഘടനവാദികളെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Top Stories