ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്റ്റര്‍മാരും ജീവനക്കാരും ഭാരംകുറയ്ക്കാന്‍ കഠിനപ്രയത്‌നത്തില്‍

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്റ്റര്‍മാരും ജീവനക്കാരും ഭാരംകുറയ്ക്കാന്‍ കഠിനപ്രയത്‌നത്തില്‍

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘ട്രീറ്റ് യുവര്‍ ബോഡി വെല്‍’ എന്ന ഉദ്യമത്തിലെ വിജയികളെ ഡിസംബര്‍ മൂന്നാം വാരം പ്രഖ്യാപിക്കും

കൊച്ചി: ഒരു വര്‍ഷം കൂടി അവസാനിക്കുമ്പോള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മുഴുവന്‍ സമയ ജീവനക്കാര്‍ വലിയൊരു പ്രയത്‌നത്തിലാണ്. പുതുവത്സരത്തിന് ഇനി എത്രനാള്‍ എന്ന് നോക്കുന്നതിനേക്കാള്‍ ദിവസം എത്ര കലോറി കുറയുന്നു എന്നതിലാണ് ഇവരുടെ ശ്രദ്ധയത്രയും. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘ട്രീറ്റ് യുവര്‍ ബോഡി വെല്‍’ എന്ന ഉദ്യമത്തിലെ വിജയികളെ ഡിസംബര്‍ മൂന്നാം വാരം പ്രഖ്യാപിക്കും. എച്ച്ആര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റി കഴിഞ്ഞ വര്‍ഷം ഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമം തുടങ്ങിയത്. ആസ്റ്ററുമായി സഹകരിക്കുന്നവരുടെയെല്ലാം ശരീരം ആരോഗ്യത്തോടെയിരിക്കണം എന്ന ലക്ഷ്യത്തോടെ ആരോഗ്യകരമായ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുന്നതിനായിരുന്നു ഈ മത്സരം.

നന്മപ്രവൃത്തികള്‍ വീട്ടിലാണ് തുടങ്ങേണ്ടത് എന്നു പറയുന്നതുപോലെ നല്ല ആരോഗ്യം ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് തുടങ്ങണമെന്ന ആശയമാണ് നടപ്പാക്കിയതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള

നന്മപ്രവൃത്തികള്‍ വീട്ടിലാണ് തുടങ്ങേണ്ടത് എന്നു പറയുന്നതുപോലെ നല്ല ആരോഗ്യം ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് തുടങ്ങണമെന്ന ആശയമാണ് നടപ്പാക്കിയതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ മികച്ച ആരോഗ്യം നേടിയെടുക്കുന്നതിനായിരുന്നു പരിശ്രമം. മത്സരത്തിലെ തമാശ ആളുകള്‍ ആസ്വദിക്കാന്‍ കാരണമായി. ഇതോടെയ ശരീരത്തിലെ കൊഴുപ്പ് പരമാവധി കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഫലപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശരീരഭാരത്തിന്റെ 20 ശതമാനം കുറച്ചവരാണ് ട്രീറ്റ് യുവര്‍ ബോഡി വെല്‍ ഉദ്യമത്തിന്റെ അവസാനഘട്ടത്തിലെത്തിയത്. ക്ലിനിക്കല്‍ നുട്രീഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ വകുപ്പുകള്‍ എച്ച്ആറിന്റെ പദ്ധതിക്ക് പിന്തുണ നല്കി. ഇതില്‍ പങ്കെടുത്ത ജീവനക്കാരുടെ ബിഎംഐ, അരക്കെട്ട്-ഇടുപ്പ് അനുപാതം, കൊഴുപ്പിന്റെ അളവ് എന്നിവയാണ് കണക്കിലെടുത്തത്. പങ്കെടുത്തവരുടെ ആഹാരശീലം, ജീവിതശൈലിയിലെ മാറ്റം എന്നിവയും ലക്ഷ്യം നേടാനായി പരിഗണിച്ചിരുന്നു. വ്യക്തിഗത ഇനം, ദമ്പതികളുടെ വിഭാഗം, വ്യത്യസ്ത പ്രായത്തിലുള്ളവര്‍ എന്നിങ്ങനെ ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഓരോരുത്തരുടെയും ഫിറ്റ്‌നസ് പരിശോധനയും നടത്തിയിരുന്നു.

Comments

comments

Categories: Arabia