ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലുമായി ആമസോണ്‍

ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലുമായി ആമസോണ്‍

1200 ഫാഷന്‍ ബ്രാന്റുകളുടെ 4 ലക്ഷം ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ ബാധകമാണ്

ബെംഗലൂരു: ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി ആമസോണ്‍.ഇന്‍. ഇന്ന് 12 മണി മുതല്‍ ഡിസംബര്‍ 25 ന് രാത്രി 11.59 വരെ നടക്കുന്ന ആമസോണ്‍ ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലിനോടനുബന്ധിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1200 ഫാഷന്‍ ബ്രാന്റുകളുടെ 4 ലക്ഷം ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ ബാധകമാണ്. വസ്ത്രങ്ങള്‍, വാച്ച്, ആഭരണങ്ങള്‍, ഷൂ, ഹാന്റ് ബാഗ്, സണ്‍ഗ്ലാസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കുക. അണ്ടര്‍ ആര്‍മര്‍, ഗാപ്, ന്യൂ ബാലന്‍സ് തുടങ്ങിയ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫറിന്റെ ഭാഗമാകുന്നുണ്ട്

ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വിഷ് ലിസ്റ്റ് ഉണ്ടാക്കാം. 300 ഭാഗ്യശാലികള്‍ക്ക് 250 രൂപയുടെ ആമസോണ്‍ പേ ബാലന്‍സ് ലഭിക്കും.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 21 ന് 9 മണി മുതല്‍ ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂവും ഒരുക്കിയിരുന്നു. പ്രൈം ഉപഭോക്താക്കള്‍ക്ക് പ്രൈം എക്‌സ്‌ക്ലുസീവ് ഡീലുകളും 20 ശതമാനം പേ ബാലന്‍സ് കാഷ് ബാക്ക് ലഭിക്കും. കുറഞ്ഞത് 750 രൂപയുടെ പര്‍ച്ചേസുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക .കുറഞ്ഞത് 1500 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഒഉഎഇ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കാഷ്ബാക്കും ലഭിക്കും

22,23,24 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലുള്ള ‘ഹാപ്പി അവേഴ്‌സില്‍’ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 50 ശതമാനം ഓഫ് ലഭിക്കും. 22,23,24 തീയതികളില്‍ വൈകിട്ട് ആറ് മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ ബ്രാന്റ് അവേഴ്‌സില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ ആണ് ആമസോണ്‍ നല്‍കുന്നത്. അവസാന ദിവസമായ 25ാം തീയതി 12 മണി മുതല്‍ അര്‍ധരാത്രി വരെ ഫ്‌ളാഷ് സെയിലും മുന്‍നിര ബ്രാന്റുകള്‍ക്ക് ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും.

ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വിഷ് ലിസ്റ്റ് ഉണ്ടാക്കാം. 300 ഭാഗ്യശാലികള്‍ക്ക് 250 രൂപയുടെ ആമസോണ്‍ പേ ബാലന്‍സ് ലഭിക്കും

വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉള്‍പ്പന്നങ്ങള്‍ക്ക് ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലിനോടനുബന്ധിച്ച് ഓഫറുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ ബിസിനസ് ഹെഡ് അരുണ്‍ സിര്‍ദേശ്മുഖ് പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമുളള ഉപഭോക്താക്കള്‍ക്കായാണ് ഫാഷന്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയിലെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് തന്നെ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ബ്രാന്റുകളുടെ 4 ലക്ഷം ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കും. അഡിഡാസ്, റീബോക്ക്, ബാറ്റ, പ്യൂമ, സ്പാര്‍ക്‌സ്, റെഡ് ടേപ്പ്, റാങ്ക്‌ലര്‍, ലീ, തുടങ്ങിയവക്കെല്ലാം ഓഫറുകളുണ്ട്.

Comments

comments

Categories: Business & Economy