1,250 കോടി രൂപ നിക്ഷേപം നടത്തി അല്‍ടികോ കാപിറ്റല്‍

1,250 കോടി രൂപ നിക്ഷേപം നടത്തി അല്‍ടികോ കാപിറ്റല്‍

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ അല്‍ടികോ കാപിറ്റല്‍ പുനെയിലും ഹൈദരാബാദിലുമായി 1,250 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ക്ലിയര്‍വാട്ടര്‍ കാപിറ്റല്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍, വര്‍ദെ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവര്‍ പിന്തുണയ്ക്കുന്ന സംരംഭമാണ് അല്‍ടികോ. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അല്‍ടികോ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1,250 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണിക്‌സ് ഗ്രൂപ്പില്‍ ഐടി പ്രത്യേക സാമ്പത്തിക മേഖലയുടെ (ഐടി സെസ്) വികസന പദ്ധതികള്‍ക്കും നിര്‍മാണത്തിനുമായി 500 കോടി രൂപയുടെ നിക്ഷേപമാണ് അല്‍ടികോ നടത്തിയിട്ടുള്ളത്. പൂനെയില്‍ മാര്‍വെല്‍ ഗ്രൂപ്പുമായുള്ള കരാറിന്റെ ഭാഗമായി 375 കോടി രൂപയും ടൗണ്‍ഷിപ്പ് പദ്ധതി വികസിപ്പിക്കുന്നതിന് ഫരെണ്ട ഗ്രൂപ്പുമായുള്ള കരാറില്‍ 240 കോടി രൂപയുമാണ് അല്‍ടികോ നിക്ഷേപിച്ചിട്ടുള്ളത്. പുനെയിലെ റെസിഡന്‍ഷ്യല്‍ പദ്ധതിക്കായി മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാട്ടിയ ഗ്രൂപ്പുമായി ഉറപ്പിച്ച കരാറില്‍ 130 കോടി രൂപയുടെ നിക്ഷപവും കമ്പനി നടത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy