രണ്ടു വര്‍ഷം, 20 കോടി നേടി വിദ്യാര്‍ത്ഥി സംരംഭം

രണ്ടു വര്‍ഷം, 20 കോടി നേടി വിദ്യാര്‍ത്ഥി സംരംഭം

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ കൊയ്യുന്ന ഓണ്‍ലൈന്‍ ടീ-ഷര്‍ട്ട് വിപണി കൈയടക്കിയിരിക്കുകയാണ് യംഗ് ട്രെന്‍ഡ്‌സ് എന്ന സംരംഭം. വെറും 21 വയസു മാത്രം പ്രായമുള്ള സുഹൃദ് വിദ്യാര്‍ത്ഥികളാണ് ഈ സംരംഭത്തിനു പിന്നില്‍

തഴക്കവും പഴക്കവും പക്വതയുമാണ് ബിസിനസില്‍ ശോഭിക്കുന്നത് എന്ന തത്വങ്ങളൊക്കെ മാറ്റി നിര്‍ത്തേണ്ട കാലമായി. പ്രായം 21ല്‍ നില്‍ക്കുമ്പോള്‍ ബിസിനസില്‍ കോടികള്‍ കൊയ്യുന്ന യുവതലമുറയെ കണ്ടാല്‍ ഇങ്ങനെയൊക്കെ തോന്നാം. ഇരുപത്തിയൊന്നാം വയസില്‍ യംഗ് ട്രെന്‍ഡ്‌സ് എന്ന സ്ഥാപനത്തിലൂടെ പ്രവീണ്‍ കെആര്‍, സിന്ധുജ കെ എന്നിവര്‍ പുതിയ തലമുറയുടെ ബിസിനസ് മോഹങ്ങള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ് മുന്നോട്ടു വെക്കുന്നത്. വെറും രണ്ടു വര്‍ഷം കൊണ്ട് 20 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ തലപ്പത്താണ് ഇപ്പോള്‍ ഇരുവരും.

പ്രവീണും സിന്ധുജയും വിദ്യാത്ഥികളായിരിക്കുമ്പോഴാണ് അവരില്‍ സംരംഭക മോഹങ്ങള്‍ മൊട്ടിടുന്നത്. ബീഹാര്‍ സ്വദേശിയായ പ്രവീണും ഹൈദരാബാദുകാരിയായ സിന്ധുജയും ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിറ്റ്‌വെയര്‍ ഡിസൈന്‍ ബിരുദ കോഴ്‌സില്‍ ഒരുമിച്ചു പഠിച്ച പരിചയം ബിസിനസ് പങ്കാളിത്തത്തിലേക്കു വഴിമാറുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിലാണ് ഇവരില്‍ ബിസിനസ് ആശയങ്ങള്‍ ഉരുത്തിരിയുന്നത്. ചുരുക്കി പറഞ്ഞാല്‍ കോഴ്‌സിന്റെ ഏഴാം സെമസ്റ്റര്‍ കാലഘട്ടത്തില്‍ തന്നെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചുള്ള തീരുമാനം അവര്‍ സ്വരുക്കൂട്ടി.

2015ല്‍ ഇ-കൊമേഴ്‌സ് രംഗം ഏറെ ശബ്ദകോലാഹലമുണ്ടാക്കിയിരുന്ന കാലത്താണ് ആ ഒഴുക്കിനൊപ്പം നീന്താന്‍ ഈ വിദ്യാര്‍ത്ഥികളും തീരുമാനിച്ചത്. യംഗ് ട്രെന്‍ഡ്‌സ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡിന് രൂപം നല്‍കിയാണ് അവര്‍ സംരംഭകത്വ മേഖലയിലേക്ക് ചുവടുവെച്ചത്. അതേ വര്‍ഷം സെപ്റ്റംബറില്‍ പത്ത് ലക്ഷം രൂപ നിക്ഷേപത്തില്‍ യംഗ് ഇന്ത്യക്ക് തുടക്കമിട്ടു. രണ്ടു മാസത്തിനുള്ളില്‍ ഫഌപ്കാര്‍ട്ട്, ആമസോണ്‍, വൂണിക്, പേടിഎം എന്നീ ഓണ്‍ലൈണ്‍ വിപണികളിലൂടെ വില്‍പ്പന ആരംഭിച്ചു.

ഓണ്‍ലൈനില്‍ മാത്രം ലഭ്യമായ യംഗ് ഇന്ത്യ ടീ ഷര്‍ട്ടുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറി വരികയാണ്. 250 മുതല്‍ 600 രൂപ നിരക്കിലാണ് യംഗ് ട്രെന്‍ഡ്‌സില്‍ ടീ ഷര്‍ട്ട് ലഭിക്കുന്നത്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നിരക്കാണിതെന്നു മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആകര്‍ഷമായ ഡിസ്‌കൗണ്ടും ഓഫറുകളും ഇവര്‍ നല്‍കുന്നുണ്ട്

യംഗ് ട്രെന്‍ഡ്‌സിന്റെ വളര്‍ച്ച ദ്രുതഗതിയിലുള്ള ഒന്നായിരുന്നു. സെമസ്റ്റര്‍ കോഴ്‌സ് കഴിയും മുമ്പായി ആരംഭിച്ച തങ്ങളുടെ സംരംഭത്തിന്റെ മാര്‍ക്കറ്റിംഗ് രീതിക്ക് തുടക്കമിട്ടതും കോളെജില്‍തന്നെ. കോളെജ് പരിപാടികളിലും മറ്റും പങ്കെടുത്ത് കമ്പനി ബ്രാന്‍ഡിന്റെ ടീ ഷര്‍ട്ടുകള്‍ സൗജന്യമായി നല്‍കിയുള്ള മാര്‍ക്കറ്റിംഗ് സട്രാറ്റജിയില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. തുടക്കത്തില്‍ വൈബ്‌സൈറ്റിലൂടെ പ്രതിദിനം പത്ത് ഓര്‍ഡര്‍ എന്ന തോതിലാണ് വില്‍പ്പന നടത്തിയത്. പഠനം എട്ടാം സെമസ്റ്ററിലേക്ക് കടന്നപ്പോഴേക്കും ഐഐടി, ഐഐഎം തുടങ്ങി നൂറോളം കോളെജുകളുമായി സഹകരിച്ച് ടീ ഷര്‍ട്ടിന്റെ വിപണി വിപുലമാക്കാനും അവര്‍ക്കു കഴിഞ്ഞു. ഇന്ന് പ്രതിദിനം 1000 ഓര്‍ഡര്‍ എന്ന തോതിലാണ് യംഗ് ട്രെന്‍ഡിലെ വില്‍പ്പന കുതിക്കുന്നത്.

ചെന്നൈയില്‍ നിന്നും തിരുപ്പൂരിലേക്ക്

യംഗ് ട്രെന്‍ഡ്‌സിന്റെ ഉല്‍പ്പന്ന ശൃംഖല വിപുലമായതോടെ അവശ്യക്കാരും ഏറി. അതോടെ നെയ്ത്ത് വസ്ത്രങ്ങളുടെ പ്രമുഖ നിര്‍മാണ കേന്ദ്രമായ തിരുപ്പൂരിലേക്ക് സംരംഭ കേന്ദ്രം പറിച്ചു നടേണ്ടിവന്നു. തിരുപ്പൂരിലെ നെയ്ത്തും ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മയും സംബന്ധിച്ച് ഇരുവര്‍ക്കും ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തുടക്കത്തില്‍ ഭാഷ അവര്‍ക്കൊരു വിലങ്ങുതടിയായി. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിലും ഉല്‍പ്പന്ന വികസനത്തിലും തിരുപ്പൂര്‍ എല്ലാംകൊണ്ടും യംഗ് ട്രെന്‍ഡ്‌സിന് ഗുണകരമായി. ”വസ്ത്ര നിര്‍മാണ മേഖലയില്‍ കൃത്യമായ അറിവും നിപുണതയുമുള്ള ജോലിക്കാരെ ലഭിച്ചതും തുണയായി. കോയമ്പത്തൂരില്‍ നിന്നും പ്രഗല്‍ഭരായ വെബ് ഓപ്പറേറ്റര്‍മാരെ കണ്ടെത്തുക കൂടി ചെയ്‌തോടെ യംഗ് ട്രെന്‍ഡ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു,” പ്രവീണ്‍ പറയുന്നു.

ലക്ഷ്യമിടുന്നത് യുവതലമുറയെ

യംഗ് ട്രെന്‍ഡ് എന്ന പേര് പോലെതന്നെ ഈ സംരംഭം ലക്ഷ്യമിടുന്നത് യുവതലമുറയെ ആണ്. അവരുടെ അഭിരുചിയും മാറിമറിയുന്ന ട്രെന്‍ഡുമാണ് പ്രവീണും സിന്ധുജയും ലക്ഷ്യം വെക്കുന്നതും. പ്രധാനമായും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള യുവതി യുവാക്കളാണ് ഇതിന്റെ ഉപഭോക്താക്കള്‍. സമൂഹ മാധ്യമങ്ങളിലും ദൈനംദിന ജീവിതത്തിലും മാറി വരുന്ന പുതുപുത്തന്‍ ട്രെന്‍ഡുകളാണ് യംഗ് ട്രെന്‍ഡിലേക്കെത്തുന്നത്. ”വിപണിയുടെ പള്‍സ് അറിഞ്ഞുള്ള മാറ്റത്തിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. മേഖലയിലെ മല്‍സരം ചെറുതല്ല. ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഒന്നാം പേജില്‍തന്നെ പേര് നേടിയെടുക്കാനായി ഏകദേശം 1.5ലക്ഷം ഉല്‍പ്പന്നങ്ങളോടാണ് ഞങ്ങളുടെ മല്‍സരം. അതില്‍ പ്രദേശിക അഗോള ബ്രാന്‍ഡുകളെല്ലാമുണ്ട്,” സിന്ധുജ പറയുന്നു.

യംഗ് ട്രെന്‍ഡ് എന്ന പേര് പോലെതന്നെ ഈ സംരംഭം ലക്ഷ്യമിടുന്നത് യുവതലമുറയെ തന്നെയാണ്. അവരുടെ അഭിരുചിയും മാറിമറിയുന്ന ട്രെന്‍ഡുമാണ് പ്രവീണും സിന്ധുജയും ലക്ഷ്യം വെക്കുന്നതും. പ്രധാനമായും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള യുവതി യുവാക്കളെയാണ് ഇതിന്റെ ഉപഭോക്താക്കള്‍. സമൂഹ മാധ്യമങ്ങളിലും ദൈനംദിന ജീവിതത്തിലുമുള്ള മാറി വരുന്ന ട്രെന്‍ഡുകളാണ് യംഗ് ട്രെന്‍ഡിലേക്കെത്തുന്നത്

രണ്ടു വര്‍ഷം മുമ്പു തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 30 ഓളം അംഗങ്ങള്‍ ജോലി ചെയ്യുന്നു. തെലങ്കാന, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വസ്ത്ര സംഭരണ കേന്ദ്രങ്ങള്‍ക്കു പുറമെ പശ്ചിമ ബംഗാളിലും അടുത്തുതന്നെ തുടക്കം കുറിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. 2016 ലെ വാലന്റൈന്‍ ഡേ പ്രമാണിച്ച് പ്രണയ ജോഡികള്‍ക്കായി പുറത്തിറക്കിയ ടീ ഷര്‍ട്ടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ആശയത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചതെന്നും ഗ്രാഫിക്‌സ്, അന്തര്‍ദേശീയ ട്രെന്‍ഡ്, കൃത്യതയോടെയുള്ള വിതരണം എന്നിവയാണ് യംഗ് ട്രെന്‍ഡ്‌സിന്റെ യുഎസ്പി എന്നും സിന്ധുജ വ്യക്തമാക്കുന്നു.

കൂടുതല്‍ പ്രതീക്ഷയോടെ

ഓണ്‍ലൈനില്‍ മാത്രം ലഭ്യമായ യംഗ് ഇന്ത്യ ടീ ഷര്‍ട്ടുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറി വരികയാണ്. 250 മുതല്‍ 600 രൂപ നിരക്കിലാണ് യംഗ് ട്രെന്‍ഡ്‌സില്‍ ടീ ഷര്‍ട്ട് ലഭിക്കുന്നത്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നിരക്കാണിതെന്നു മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആകര്‍ഷമായ ഡിസ്‌കൗണ്ടും ഓഫറുകളും ഇവര്‍ നല്‍കുന്നുണ്ട്. ഫഌപ്കാര്‍ട്ടിലെ ബിഗ് ബില്ല്യണ്‍ ഡെയ്‌സിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച ബ്രാന്‍ഡുകളിലൊന്നാകാനും യംഗ് ഇന്ത്യക്കു കഴിഞ്ഞു. ഓണ്‍ലൈന്‍ വിപണിക്കു പുറമെ 2018ല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുറക്കാനും ഇവര്‍ പദ്ധതികള്‍ തയാറാക്കി വരുന്നു. 2018ല്‍ കൂടുതല്‍ ലാഭമുണ്ടാക്കാനാകുമെന്നുള്ള ആത്മവിശ്വാസത്താല്‍ മറ്റും കമ്പനികളില്‍ നിന്നും നിക്ഷേപമൊന്നും ഇതുവരെ സമാഹരിക്കാതെയാണ് യംഗ് ഇന്ത്യ ജൈത്രയാത്ര തുടരുന്നത്.

Comments

comments

Categories: FK Special, Slider