പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍

പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 2014ല്‍ രൂപീകരിച്ച പാര്‍ട്ണര്‍ കേരള മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഒരു പദ്ധതി പോലും നടപ്പാക്കുന്നതിന് മിഷന് കഴിഞ്ഞിട്ടില്ലാത്ത ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആസ്തിബാധ്യതകള്‍ ഇംപാക്ട് കേരള ലിമിറ്റഡില്‍ നിക്ഷിപ്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാന പട്ടികജാതിപട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ മാവോജിയെ നിയമിക്കാന്‍ തീരുമാനിച്ചു. മുന്‍ എം.പി എസ്. അജയ്കുമാര്‍, അഡ്വ. പി.കെ. സിജ, എന്നിവര്‍ അംഗങ്ങളായിരിക്കും.

Comments

comments

Categories: Slider, Top Stories