ശോഭ, പുറവങ്കര സഹ ഉടമസ്ഥതയില്‍ മറീന വണ്‍ സൂപ്പര്‍ ലക്ഷ്വറി ഭവന പദ്ധതി

ശോഭ, പുറവങ്കര സഹ ഉടമസ്ഥതയില്‍ മറീന വണ്‍ സൂപ്പര്‍ ലക്ഷ്വറി ഭവന പദ്ധതി

ഗള്‍ഫ് മേഖലയിലെ പ്രമുഖ റിയല്‍റ്റി ഗ്രൂപ്പായ ശോഭ പുറവങ്കരയുമായി ചേര്‍ന്ന് നടപ്പാക്കുന്ന വാട്ടര്‍ ഫ്രണ്ട് ഭവന പദ്ധതിക്ക് തുടക്കമായി

കൊച്ചി: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ശോഭ ലിമിറ്റഡ്, പുറവങ്കര എന്നിവയുടെ സഹ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ലക്ഷ്വറി വാട്ടര്‍ ഫ്രണ്ട് ഭവന പദ്ധതിക്ക് തുടക്കമായി. നഗരഹൃദയത്തില്‍ മറൈന്‍ ഡ്രൈവില്‍ ഉയരുന്ന പദ്ധതി അതിന്റെ സവിശേഷവും അതിനൂതനവുമായ ഘടകങ്ങള്‍ കാരണം ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

2482.65 ച.അടി മുതല്‍ 3710.67 ച.അടി വിസ്തൃതിയിലുള്ള മൂന്ന്, നാല് ബെഡ്‌റൂമുകളുള്ള 1141 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണ് 497 മീറ്റര്‍ വാട്ടര്‍ഫ്രണ്ടുള്ള ഈ പദ്ധതിയില്‍ ഉണ്ടാവുക. സവിശേഷമായ ‘സി’ ആകൃതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ഇതിലെ എല്ലാ അപ്പാര്‍ട്‌മെന്റും ജലാഭിമുഖമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

നഗരമധ്യത്തിലായതിനാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങി ഇവിടെ വസിക്കുന്നവര്‍ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും പദ്ധതിയില്‍ നിന്നും ഏറെ അകലെയല്ലാതെ തന്നെ ലഭ്യമായിരിക്കും.

‘കേരളത്തിന്റെ വാണിജ്യ വ്യവസായ കേന്ദ്രമായി വളരെ വേഗത്തില്‍ വളരുന്ന നഗരമാണ് കൊച്ചി. ടൂറിസം, സുഗന്ധവ്യഞ്ജനം, സീഫുഡ്, ഷിപ്പിങ്, അന്താരാഷ്ട്ര വ്യവസായം തുടങ്ങി വൈവിധ്യമായ വ്യവസായങ്ങള്‍ നഗരത്തില്‍ ഈയിടെയായി വേഗത്തില്‍ വ്യാപിക്കുകയാണ്. പ്രധാനപ്പെട്ട ഐടി ഹബ് എന്ന നിലയിലേക്ക് വളരുന്ന ഇവിടെ ഐടി, ഐടി അനുബന്ധ വ്യവസായ മേഖലയിലും ഗണ്യമായ വികസനമുണ്ടായിട്ടുണ്ട്. ഇതെല്ലാം തന്നെ ഇവിടെ ആഡംബര പാര്‍പ്പിട സൗകര്യങ്ങള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ലാഭകരമായ നിക്ഷേപ സാധ്യതയെന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിന് പ്രാധാന്യം നല്‍കുന്ന ഇന്ത്യയിലെ ടയര്‍2 നഗരങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാണ് കൊച്ചി. ആഡംബരവും സൗകര്യപ്രദവുമായ താമസം ആഗ്രഹിക്കുകയും അതേസമയം മുടക്കുന്ന പണത്തിന് ലഭിക്കുന്ന മൂല്യത്തിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാത്ത ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത ഉയരാനാണ് മറീന വണ്ണിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ രവി മേനോന്‍ പറഞ്ഞു.

സവിശേഷമായ ‘സി’ ആകൃതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ഇതിലെ എല്ലാ അപ്പാര്‍ട്‌മെന്റും ജലാഭിമുഖമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പുറവങ്കര മാനേജിംഗ് ഡയറക്റ്റര്‍ ആശിഷ് ആര്‍ പുറവങ്കര പറഞ്ഞു.’ യുഎസ്, യുകെ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള പ്രവാസികളും സ്വദേശികളുമടങ്ങുന്ന ഉയര്‍ന്ന ആസ്തിയുള്ള ഇന്ത്യക്കാര്‍ കൊച്ചിയെ പ്രധാനപ്പെട്ട നിക്ഷേപ കേന്ദ്രമായാണ് കാണുന്നത്. ഞങ്ങളിവിടെ പ്രവര്‍ത്തനം ആരംഭിച്ച 2005ല്‍ നിന്നും നഗരം ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മെട്രോ പദ്ധതി, ലോകോത്തര ആരോഗ്യപരിപാലന സൗകര്യങ്ങള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ആഡംബര ഭവന വിപണിക്കും ഊര്‍ജമായിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിക്ഷേപിക്കാനും വസിക്കാനുമുള്ള ഉപഭോക്താക്കളുടെ ആഗ്രഹത്തിനുള്ള മറ്റൊരു സാക്ഷ്യപത്രമാണ് മറീന വണ്‍. അത്യാധുനിക നിര്‍മാണ സാങ്കേതികവിദ്യ, സവിശേഷ ഡിസൈന്‍, മികച്ച ലാന്‍ഡ്‌സ്‌കേപ് എന്നിവയാണ് മറീന വണ്ണിനെ സവിശേഷമാക്കുന്നത്്,” അദ്ദേഹം പറഞ്ഞു.

16.7 ഏക്കറില്‍ ഉയരുന്ന പദ്ധതിയില്‍ 5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അര്‍ബന്‍ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. 50 മീറ്റര്‍ ലാപ് പൂള്‍ ഉള്‍പ്പെടെ രണ്ട് വിശാലമായ സ്വിമ്മിങ് പൂളുകള്‍, മിനി തിയറ്റര്‍, ലാന്‍ഡ്‌സ്‌കേപ് ചെയ്ത പാര്‍ക്കുകള്‍, വാക്കിങ് സോണ്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ അര്‍ബന്‍ പാര്‍ക്കില്‍ ലഭ്യമാക്കും. കൂടാതെ ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിം, സ്പാ, സോണ, കണ്‍വീനിയന്‍സ് സ്‌റ്റോര്‍ എന്നിവയും ഇവിടെയുണ്ടാകും.

Comments

comments

Categories: Arabia