മേക്കര്‍ വില്ലേജ് ഹാക്കത്തോണ്‍ വ്യാഴാഴ്ച ആരംഭിക്കും

മേക്കര്‍ വില്ലേജ് ഹാക്കത്തോണ്‍ വ്യാഴാഴ്ച ആരംഭിക്കും

കൊച്ചി: ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്ന ‘ബ്ലോക്കതോണ്‍ ഫോര്‍ ചേഞ്ച്’ ഹാക്കത്തോണിന് വ്യാഴാഴ്ച തുടക്കമാകും.യുഎസ് കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ഹാക്കത്തോണ്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം ഇന്‍വെന്റര്‍മാരും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരും ഡിസൈനേഴ്‌സും എന്‍ജിനീയര്‍മാരും സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഹാക്കത്തോണില്‍ പങ്കെടുക്കും.

20 ടീമുകള്‍ തങ്ങളുടെ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ഹാക്കത്തോണില്‍ മാറ്റുരയ്ക്കും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രമായ ഒരു പരിഹാര മാര്‍ഗം വികസിപ്പിക്കുന്നതിന് ഈ ടീമുകളെ സഹായിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവും മികച്ച പ്രൊജക്റ്റിന് 1,75,000 രൂപയാണ് സമ്മാനം.

Comments

comments

Categories: Slider, Top Stories