ജേക്കബ് തോമസിന് സസ്‌പെൻഷൻ

ജേക്കബ് തോമസിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ വിജിലൻസ് ഡയറക്റ്ററും ഐഎംജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നും ഓഖി ദുരന്തം കൈകാര്യം ചെയ്തത് ശരിയായില്ലെന്നുമെല്ലാം ജേക്കബ് തോമസ് പരസ്യമായി പ്രസ്താവിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണ് ജേക്കബ് തോമസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇത് ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തിയാണ് നടപടി.

കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താൽപ്പര്യങ്ങൾ എന്ന വിഷയത്തിൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച സെമിനാറിലാണ് ജേക്കബ് തോമസ് വിവാദ പരാമർശങ്ങൾ നടത്തിയത്. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികൾ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾക്ക് ഭയമാണെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റ ഉടനെയാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്റ്ററായി നിയമിച്ചിരുന്നത്. എന്നാൽ വിവിധ ആരോപണങ്ങളെയും കേസുകളെയും തുടർന്ന് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും പിന്നീട് ഐഎംജിയുടെ തലപ്പത്ത് നിയമിക്കുകയുമായിരുന്നു.

Comments

comments

Categories: Slider, Top Stories