എണ്ണയിതര മേഖലയില്‍ വരാനിരിക്കുന്നത് വലിയ സാധ്യതകള്‍

എണ്ണയിതര മേഖലയില്‍ വരാനിരിക്കുന്നത് വലിയ സാധ്യതകള്‍

എണ്ണയിതര വ്യവസായ മേഖലയില്‍ നിരവധി അവസരങ്ങളും നിക്ഷേപക സാധ്യതകളുമാണ് ബിസിനസ് ഫെസ്റ്റ് തുറന്നിട്ടത്

കൊച്ചി: എണ്ണ ഇതര വ്യവസായ മേഖലയുടെ നിക്ഷേപക സാധ്യതകള്‍ സംബന്ധിച്ച് കഴിഞ്ഞ പത്ത് മാസമായി ഐബിഎംസി ഗ്രൂപ്പ് സംഘടിപ്പിച്ച് വന്ന യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപിച്ചു. യുഎ യിലെ ഏഴ് എമിറേറ്റുകളിലും തുടര്‍ച്ചയായ പന്ത്രണ്ട് മണിക്കൂര്‍ സെഷനുകളാണ് ഐബിഎംസി സംഘടിപ്പിച്ചത്. എണ്ണയിതര വ്യവസായ മേഖലയില്‍ നിരവധി അവസരങ്ങളും നിക്ഷേപക സാധ്യതകളുമാണ് ബിസിനസ് ഫെസ്റ്റ് തുറന്നിട്ടത്.

നൂറിലേറെ ബിസിനസ് ശില്‍പ്പശാലകളും വ്യവസായ സെമിനാറുകളും സമര്‍പ്പിച്ചു. ഇരുപത്തഞ്ചോളം നിക്ഷേപ, ബിസിനസ് ഓഫറുകളാണ് ഫെസ്റ്റില്‍ ഉറപ്പായത്

നൂറിലേറെ ബിസിനസ് ശില്‍പ്പശാലകളും വ്യവസായ സെമിനാറുകളും സമര്‍പ്പിച്ചു. ഇരുപത്തഞ്ചോളം നിക്ഷേപ, ബിസിനസ് ഓഫറുകളാണ് ഫെസ്റ്റില്‍ ഉറപ്പായത്. അഞ്ചോളം രാജ്യാന്തര കരാറുകളും ഒപ്പിട്ടു. പ്രവാസി ഇന്ത്യക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതികളുടെയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് ഫീഡര്‍ പ്രഖ്യാപനവും എസ് എം ഇ / സ്റ്റാര്‍ട്ട് അപ്പ് പ്രഖ്യാപനവും ബിസിനസ് ഫെസ്റ്റിന്റെ നേട്ടമാണ്. സമാപന ചടങ്ങില്‍ ഐ ബി എം സി യുടെ യു എ ഇ ഇന്ത്യ ബിസിനസ് അംബാസഡര്‍ അവാര്‍ഡ് യു എ ഇ മുന്‍ പരിസ്ഥിതി ജലവിഭവ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സയീദ് അല്‍ കിന്ദിക്ക് സമ്മാനിച്ചു.

യുഎഎയിലെയും ഇന്ത്യയിലെയും സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യവസായ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാണ് യു എ ഇ ഇന്ത്യ ബിസിനസ് ഫെസ്റ്റെന്ന് ഐ ബി എം സി ഗ്ലോബല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്റ്ററുമായ പി. കെ സജിത്കുമാര്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles