ശബ്ദലോകത്തേക്ക് കൈപിടിച്ച് എഫാത്ത

ശബ്ദലോകത്തേക്ക് കൈപിടിച്ച് എഫാത്ത

ശ്രവണ- സംസാര വൈകല്യത്താല്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കു കൈത്താങ്ങായി കഴിഞ്ഞ 18 വര്‍ഷക്കാലമായി മേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍

സമൂഹത്തിന്റെ സ്വാഭാവിക സഞ്ചാരത്തിനൊപ്പം യാത്ര ചെയ്യാനാവാത്ത ചില മനുഷ്യര്‍ നമുക്കിടയിലുണ്ട്. കുറവുകളെന്ന് മുദ്ര കുത്തി സാധാരണ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവര്‍. നിശബ്ദതയുടെ ഇരുട്ട് മൂടിയ കാതുകള്‍ ശബ്ദങ്ങളുടെ ലോകം മാത്രമല്ല സ്വാഭാവിക ജീവിതത്തിലെ ചില സ്വാതന്ത്ര്യങ്ങളും അവര്‍ക്ക് അന്യമാക്കി. ഇത്തരക്കാരെ മികച്ച ചികില്‍സയും പരിശീലനവും നല്‍കി ശബ്ദങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍. കേള്‍വിക്കു പുറമെ, സംസാര വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയ്ക്കും മികച്ച പ്രതിവിധിയൊരുക്കുന്നുണ്ട് എഫാത്ത.

1999ല്‍ തൃശൂര്‍ നഗരത്തിലാണ് എഫാത്ത പ്രവര്‍ത്തനമാരംഭിക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനം കാഴ്ചവെക്കണമെന്ന ദൈവീക ചിന്തയില്‍ നിന്നാണ് എഫാത്ത പിറവിയെടുത്തതെന്ന് സ്ഥാപനത്തിന്റെ സിഇഒ തോമസ് പൂണോലില്‍ പറയുന്നു. ആ ചിന്ത അന്വര്‍ത്ഥമാണെന്ന് പിന്നീട് കാലം തെളിയിച്ചു. ജന്മനാ ബധിരരായ നിരവധിയാളുകളെ കേള്‍വിയിലേക്ക് നയിച്ചും, സംസാരത്തിന്റെ ലോകത്തേക്ക് കൊണ്ടുവന്നും ആതുരസേവന മേഖലയ്ക്ക് മികച്ച അര്‍ത്ഥപൂര്‍ണത നല്‍കാന്‍ എഫാത്തയ്ക്ക് കഴിഞ്ഞു. ചികില്‍സാ കേന്ദ്രം എന്നതിനുപരി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.

കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലമായി നിരവധി ആളുകളുടെ ജീവിതത്തില്‍ എഫാത്ത നവ വെളിച്ചം പകര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ മികച്ച ഓഡിയോളജി സംവിധാനമാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. സ്പീച്ച് പതോളജി വിഭാഗവും രാജ്യാന്തര നിലവാരത്തിലുള്ളത് തന്നെ. ഇതിനു പുറമെ ശ്രവണ സഹായികളും അവയുടെ സര്‍വീസിംഗുമെല്ലാം എഫാത്തയുടെ പക്കല്‍ ഭദ്രമാണ്

തോമസ് പൂണോലിലിന്റെ ഭാര്യയും ഓഡിയോളജിസ്റ്റുമായ മഞ്ജുവാണ് ക്ലിനിക്കിന്റെ ചുമതല നിര്‍വഹിക്കുന്നത്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഇരുവരുടെയും പ്രവര്‍ത്തനങ്ങളാണ് എഫാത്തയുടെ കാലാനുസൃതമായ സഞ്ചാരത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

സമൂഹത്തിലെ എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തില്‍ കുറവുകളുള്ളവരാണ്. എന്നാല്‍ സ്വന്തം കുറവുകള്‍ മറച്ചുവച്ച് അന്യനെ ഒഴിവാക്കി നിര്‍ത്താനാണ് പലപ്പോഴും ഓരോരുത്തരുടേയും ശ്രമം. ഒരു തരത്തില്‍ അതിന്റെ ആദ്യ പടിയാണ് സ്‌പെഷല്‍ സ്‌കൂളുകള്‍. ഇത്തരം നടപടികള്‍ ചെറുപ്രായം മുതല്‍ക്കേ കുട്ടികളില്‍ അപകര്‍ഷതാബോധം ജനിപ്പിക്കും. ഇക്കാര്യത്തില്‍ വിപ്ലവകരമായ പ്രതിവിധി സൃഷ്ടിച്ചുകൊണ്ടാണ് എഫാത്ത മറുപടി നല്‍കിയത്. സ്‌പെഷല്‍ സ്‌കൂള്‍ എന്ന തരത്തിലുള്ള വിഭജനങ്ങളെ പൂര്‍ണമായും ഒഴിവാക്കി ഒരു ബ്രിഡ്ജ് സ്‌കൂള്‍ എന്ന ആശയം നടപ്പാക്കിക്കൊണ്ട് സ്‌കൂളുകള്‍ക്കിടയിലെ തരംതിരിവിന് അവര്‍ പ്രതിവിധിയൊരുക്കി. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഒരുക്കുക വഴി ആഞ്ചാം ക്ലാസില്‍ സാധാരണ സ്‌കൂളിലേക്ക് പ്രവേശിക്കാവുന്ന നിലവാരത്തിലേക്ക് കുട്ടികളെ എത്തിക്കാന്‍ സാധിച്ചു. കോക്ലിയര്‍ ഇംപ്ലാന്റ് ചികില്‍സാ രീതി ആവിഷ്‌കരിച്ചതോടെ 2008ല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കോക്ലിയര്‍ ഇംപ്ലാന്റിനെ കുറിച്ചു ബോധവത്കരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേരില്‍ കോക്ലിയര്‍ ഇംപ്ലാന്റ് വിജയകരമായി നടപ്പിലാക്കിയതോടെ കേള്‍വിയുടെ കാര്യത്തില്‍ എഫാത്തയുടെ വിശ്വാസ്യത പതിന്മടങ്ങ് വര്‍ധിച്ചു. കാലഘട്ടത്തിന് അനുസരിച്ച തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാവുന്ന വിധത്തിലേക്ക് കൊണ്ടെത്തിക്കാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. കുറച്ച് നാളുകള്‍ക്കകം തന്നെ തൃശൂരില്‍ നിന്ന് വിവിധ ബ്രാഞ്ചുകളിലേക്കും കോക്ലിയര്‍ ഇംപ്ലാന്റ് ചികില്‍സ വ്യാപിപ്പിച്ചു. തുടര്‍ന്ന് ഗായകന്‍ യേശുദാസ് ഇതിനെ കുറിച്ച് അറിയുകയും പൂര്‍ണ പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു. ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് ഏറ്റെടുത്ത് നടത്തുന്നത് ദുഷ്‌കരമായ കാര്യമായതിനാല്‍ അദ്ദേഹത്തിന്റെ കൂടി പിന്തുണയോടെ സര്‍ക്കാര്‍ പരിഗണനയിലേക്ക് എത്തിക്കുകയായിരുന്നു. ഇതാണ് പില്‍ക്കാലത്ത് ശ്രുതി തരംഗം എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജീവനക്കാരുടെയും മറ്റും മികച്ച രീതിയിലുള്ള ഇടപെടലുകള്‍ എഫാത്തയെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. സംസാര വൈകല്യം ബാധിച്ചവര്‍ക്കും ആശ്രയകേന്ദ്രമാണ് എഫാത്ത. സ്പീച്ച് തെറാപ്പിയുടെയും മറ്റും സാധ്യതകള്‍ ഉപയോഗപ്പെടുത്തി മികച്ച സേവനം കാഴ്ചവെക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വിക്ക്, ഉച്ചാരണ ശുദ്ധിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇതുവഴി പരിഹരിക്കാവുന്നതാണ്

കേള്‍വിയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നാണ് തോമസ് പൂണോലില്‍ അഭിപ്രായപ്പെടുന്നത്. സാങ്കേതിക വിദ്യകളും ചികില്‍സാ രീതികളും അതിനനുസരിച്ച് വളര്‍ന്നു കഴിഞ്ഞു. സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച ചികില്‍സ ഒരുക്കാനും എഫാത്ത ശ്രദ്ധിക്കുന്നുണ്ട്. 65 ഓളം ജീവനക്കാരാണ് ഇന്ന് എഫാത്തയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 6 കേന്ദ്രങ്ങളിലായി വളര്‍ച്ച പ്രാപിച്ച എഫാത്തയ്ക്ക് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹിയറിംഗ് ഇന്‍സ്ട്രുമെന്റ് സര്‍വീസ് ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനൊപ്പം തന്നെ സൈക്കോളജി സേവനവും ലഭ്യമാണ്. ചികില്‍സയ്ക്ക് പുറമെ കൗണ്‍സിലിംഗിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തനം.

നിലവില്‍ 6 കേന്ദ്രങ്ങളിലായി വളര്‍ച്ച പ്രാപിച്ച എഫാത്തയ്ക്ക് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹിയറിംഗ് ഇന്‍സ്ട്രുമെന്റ് സര്‍വീസ് ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനൊപ്പം തന്നെ സൈക്കോളജി സേവനവും ലഭ്യമാണ്. ചികില്‍സയ്ക്ക് പുറമെ കൗണ്‍സിലിംഗിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തനം

നിരവധി ആളുകളാണ് ദിനംപ്രതി എഫാത്തയില്‍ ചികില്‍സ തേടിയെത്തുന്നത്. ജീവനക്കാരുടെയും മറ്റും മികച്ച രീതിയിലുള്ള ഇടപെടലുകള്‍ എഫാത്തയെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. സംസാര വൈകല്യം ബാധിച്ചവര്‍ക്കും ആശ്രയകേന്ദ്രമാണ് എഫാത്ത. സ്പീച്ച് തെറാപ്പിയുടെയും മറ്റും സാധ്യതകള്‍ ഉപയോഗപ്പെടുത്തി മികച്ച സേവനം കാഴ്ചവെക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും നിലവാരത്തിനനുസരിച്ചാണ് സ്പീച്ച് തെറാപ്പി ക്രമപ്പെടുത്തുന്നത്. ആഴ്ചയില്‍ എത്ര ദിവസം വേണമെന്നത് ഈ നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. വിക്ക്, ഉച്ചാരണ ശുദ്ധിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇതുവഴി പരിഹരിക്കാവുന്നതാണ്. സമൂഹത്തിന്റെ ചര്‍ച്ചകളില്‍ നിന്നും കൂടിച്ചേരലുകളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് ഇക്കൂട്ടരില്‍ പലരും. തന്റേതല്ലാത്ത കാരണത്താല്‍ ഈ മാറ്റി നിര്‍ത്തലിന് വിധേയമാകാതിരിക്കാന്‍ ജനത്തെ പ്രാപ്തമാക്കാനാണ് എഫാത്ത ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലമായി നിരവധിയാളുകളുടെ ജീവിതത്തില്‍ എഫാത്ത നവ വെളിച്ചം പകര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ മികച്ച ഓഡിയോളജി സംവിധാനമാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. സ്പീച്ച് പതോളജി വിഭാഗവും രാജ്യാന്തര നിലവാരത്തിലുള്ളത് തന്നെ. ശ്രവണ സഹായികളും അവയുടെ സര്‍വീസിംഗുമെല്ലാം എഫാത്തയുടെ പക്കല്‍ ഭദ്രം. ഒരു ജനതയെ ശബ്ദത്തിന്റെ ലോകത്തേക്ക് കൈപിടിച്ചാനയിച്ച്, കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് തങ്ങളുടെ സേവന മേഖലയെ പുത്തന്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് എഫാത്ത.

എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ 
കേള്‍വി വൈകല്യങ്ങള്‍ക്കു പുറമെ, സംസാര വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി എന്നിവയ്ക്കായി അത്യാധുനിക ചികില്‍സ ഒരുക്കുന്ന സ്ഥാപനമാണ് എഫാത്ത. അഡ്വാന്‍സ് ഓഡിയോളജി, സ്പീച്ച് പതോളജി, ഓഡിറ്ററി ഇംപ്ലാന്റ്‌സ്, ശ്രവണസഹായികള്‍, ബിഹേവിയറല്‍ തെറാപ്പി തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ കുട്ടിയുടേയും നിലവാരവും കാര്യക്ഷമതയും അനുസരിച്ചാണ് സ്പീച്ച് തെറാപ്പിക്ക് ആഴ്ചയില്‍ എത്ര ക്ലാസുകള്‍ വേണ്ടിവരുമെന്ന് ഇവിടെ നിര്‍ണയിക്കപ്പെടുന്നത്. വ്യത്യസ്തങ്ങളായ നിരവധി കേള്‍വിസഹായികളും അധുനിക സജ്ജീകരണങ്ങളോടെ അവയുടെ സര്‍വീസിംഗും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ സേവനം ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗിന് പ്രത്യേക ചാര്‍ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നതല്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം. ശനിയാഴ്ചകളില്‍ ഇത് 8.30 മുതല്‍ 1.30 വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ശനിയാഴ്ചകളില്‍ 8.30 മുതല്‍ 6 മണി വരെ സേവനം ഉണ്ടായിരിക്കും. ഞായറാഴ്ചകളില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതല്ല.

* 1999ല്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

* കൊല്ലം, കോട്ടയം, തൊടുപുഴ, പാലാരിവട്ടം, കടവന്ത്ര എന്നിവിടങ്ങളിലാണ് എഫാത്തയുടെ മറ്റ് ബ്രാഞ്ചുകള്‍.
* ആദ്യകാലത്ത് നടപ്പിലാക്കിയ ബ്രിഡ്ജ് സ്‌കൂളിന് ലഭിച്ച ജനപിന്തുണ പുത്തന്‍ തലങ്ങളിലേക്കുള്ള പ്രയാണത്തിന് തുടക്കമായി.

* കേള്‍വി വൈകല്യത്തിന്റെ മികച്ച പ്രതിവിധിയായി കോക്ലിയര്‍ ഇംപ്ലാന്റ് ചികില്‍സാരീതി നടപ്പിലാക്കിക്കൊണ്ട് മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു.

* സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന.
* രാജ്യാന്തര നിലവാരത്തിലുള്ള ഉപകരണങ്ങളും സേവനങ്ങളും.

* എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഡയഗ്‌നോസ്റ്റിക് സെന്റര്‍.

* മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ സേവനം.

* വിക്ക്, ഉച്ചാരണ ശുദ്ധിക്കുറവ് എന്നിവ പരിഹരിക്കുന്നതിനാവശ്യമായ സ്പീച്ച് തെറാപ്പി സൗകര്യങ്ങള്‍

* സൈക്കോളജി, കൗണ്‍സിലിംഗ് സേവനങ്ങള്‍.

Comments

comments