ആധാര്‍ ബന്ധിപ്പിച്ച എക്കൗണ്ടുകളിലെ സബ്‌സിഡി: നടപടികളില്‍ മാറ്റത്തിന് നിര്‍ദേശം

ആധാര്‍ ബന്ധിപ്പിച്ച എക്കൗണ്ടുകളിലെ സബ്‌സിഡി: നടപടികളില്‍ മാറ്റത്തിന് നിര്‍ദേശം

എയര്‍ടെല്‍ തങ്ങളുടെ വരിക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കില്‍ എക്കൗണ്ട് തുറക്കുകയും പാചക വാതക സബ്‌സിഡി അവയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച എക്കൗണ്ടുകളില്‍ സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്കും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ തങ്ങളുടെ വരിക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കില്‍ എക്കൗണ്ട് തുറക്കുകയും പാചക വാതക സബ്‌സിഡി അവയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇത്തേത്തുടര്‍ന്ന് എയര്‍ടെല്ലിന്റെ ഇ- കെവൈസി ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഒരു ആധാര്‍ കാര്‍ഡ് ഉടമയുടെ സബ്‌സിഡി നിലവിലെ എക്കൗണ്ടില്‍ നിന്നും ആധാര്‍ ബന്ധിപ്പിച്ച പുതിയൊരു എക്കൗണ്ടിലേക്ക് മാറ്റണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ എബിപി (ആധാര്‍ പേമെന്റ് ബ്രിഡ്ജ്) മാപ്പറില്‍ ഉപയോക്താവിന്റെ നിലവിലെ ബാങ്കിന്റെ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ ബാങ്കില്‍ നിന്ന് എക്കൗണ്ട് മാറ്റുന്നതിന് സമ്മതം നല്‍കുന്നുവെന്ന് എക്കൗണ്ട് ഉടമ പറയുന്ന രേഖയും എക്കൗണ്ട് മാറ്റം അപേക്ഷിച്ച ബാങ്ക് തന്നെ ഹാജരാക്കണം. ഈ സാഹചര്യത്തില്‍ മാത്രമേ സബ്‌സിഡി എത്തുന്ന ബാങ്ക് എക്കൗണ്ടുകള്‍ മാറ്റാനുള്ള അപേക്ഷ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് നിര്‍ദേശം.

Comments

comments

Categories: More