ഹീറോ 2018 സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, പാഷന്‍ എക്‌സ്‌പ്രോ, പാഷന്‍ പ്രോ ഈ മാസം 21 ന്

ഹീറോ 2018 സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, പാഷന്‍ എക്‌സ്‌പ്രോ, പാഷന്‍ പ്രോ ഈ മാസം 21 ന്

 

ഐ3എസ് സാങ്കേതികവിദ്യയും ചില സ്റ്റൈല്‍ മാറ്റങ്ങളും പുതിയ ഗ്രാഫിക്‌സും 2018 മോഡലുകളില്‍ കാണാന്‍ കഴിയും

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ന് മൂന്ന് ‘പുതിയ’ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കും. പാഷന്‍ എക്‌സ്‌പ്രോ, പാഷന്‍ പ്രോ, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നിവയുടെ 2018 മോഡലുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്ന, എക്‌സ്ട്രീം 200എസ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ന് അവതരിപ്പിക്കുമെന്ന ഓരോരുത്തരുടെയും പ്രതീക്ഷ അസ്ഥാനത്താണ്. ഇന്ധനക്ഷമതയുടെ പേരില്‍ ഹീറോ മോട്ടോകോര്‍പ്പ് പേറ്റന്റ് നേടിയ ഐ3എസ് സാങ്കേതികവിദ്യയോടുകൂടിയായിരിക്കും 2018 സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ പുറത്തിറക്കുന്നത്. ചില സ്റ്റൈല്‍ മാറ്റങ്ങളും പുതിയ ഗ്രാഫിക്‌സും ഈ മോഡലുകളില്‍ കാണാന്‍ കഴിയും.

എക്‌സ്ട്രീം 200എസ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ന് അവതരിപ്പിക്കില്

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇന്ത്യാ ലൈനപ്പില്‍നിന്ന് ഈ വര്‍ഷം ജൂണില്‍ ഏഴ് മോട്ടോര്‍സൈക്കിളുകള്‍ പിന്‍വലിച്ചിരുന്നു. വില്‍പ്പന കുറഞ്ഞതായിരുന്നു പ്രധാന കാരണം. കൂടാതെ മുന്‍ പങ്കാളിയായ ഹോണ്ടയുടെ സാങ്കേതികവിദ്യ ഹീറോ മോട്ടോകോര്‍പ്പ് ചില ബൈക്കുകളില്‍ ഉപയോഗിച്ചിരുന്നു. ജാപ്പനീസ് കമ്പനിക്ക് ഇനി റോയല്‍റ്റി കൊടുക്കേണ്ട എന്ന് തീരുമാനിച്ചതോടെ അത്തരം ഇരുചക്ര വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണ് ചെയ്തത്. ഹീറോയും ഹോണ്ടയും തമ്മിലുണ്ടായിരുന്ന സംയുക്ത സംരംഭം 2010 ലാണ് അവസാനിപ്പിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സാങ്കേതികവിദ്യയുടെയും ഉല്‍പ്പന്നങ്ങളുടെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഹീറോ മോട്ടോകോര്‍പ്പ് ജയ്പുരില്‍ പുതിയ കേന്ദ്രം തുറന്നിരുന്നു. സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (സിഐടി) എന്ന് പേരിട്ട കേന്ദ്രം പുതിയ ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ 300 സിസിക്കു മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ പുറത്തിറക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ലക്ഷ്യം.

Comments

comments

Categories: Auto