സമുദ്ര വിസ്തൃതി വര്‍ധിക്കുന്നുവെന്ന് പഠനം

സമുദ്ര വിസ്തൃതി വര്‍ധിക്കുന്നുവെന്ന് പഠനം

വാഷിംഗ്ടണ്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി സമുദ്ര ജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇത് 153 ദശലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയാണെന്നും പഠന ഫലം. യുഎസ് ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എര്‍ത്ത് ഫ്യൂച്ചര്‍ ജേണലാണ് പുറത്തുവിട്ടിട്ടുള്ളത്. 2100 ഓടെ സമുദ്ര നിരപ്പ് 1.5 മീറ്റര്‍ ഉയരുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍ 2014ല്‍ സമുദ്ര നിരപ്പില്‍ 736 സെന്റിമീറ്റര്‍ ഉയര്‍ച്ചയുണ്ടായതായി കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ പരമാവധി കുറച്ച് അന്തരീക്ഷത്തിലെ ചൂടു കുറയുന്നതിലൂടെ മാത്രമേ മഞ്ഞുരുകുന്നതിനെ പ്രതിരോധിക്കാനാകുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ കൂട്ടിയിടിച്ച് ദുരന്തങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Comments

comments

Categories: Slider, Top Stories