ഗ്ലാക്‌സോ സൗദി അറേബ്യയില്‍ 26 ശതമാനം കൂടി ഓഹരി വാങ്ങി മാതൃകമ്പനി

ഗ്ലാക്‌സോ സൗദി അറേബ്യയില്‍ 26 ശതമാനം കൂടി ഓഹരി വാങ്ങി മാതൃകമ്പനി

സൗദിയിലെ വികസന സാധ്യതകള്‍ മുതലെടുക്കാനാണ് ഫാര്‍മ ഭീമന്റെ തീരുമാനം

റിയാദ്: ആഗോള ഫാര്‍മ രംഗത്തെ ഭീമന്‍ കമ്പനിയായ ഗ്ലാക്‌സോസ്മിത്ക്ലിന്‍ (ജിഎസ്‌കെ) തങ്ങളുടെ സൗദി വിഭാഗത്തില്‍ 26 ശതമാനം കൂടി ഓഹരി പങ്കാളിത്തം നേടി. ഗ്ലാക്‌സോ സൗദി അറേബ്യ ലിമിറ്റഡിലാണ് മാതൃകമ്പനിയായ ജിഎസ്‌കെ കൂടുതല്‍ ഓഹരികള്‍ നേടിയത്. സൗദി അറേബ്യയിലെ വികസനസാധ്യതകള്‍ കണക്കിലെടുത്താണ്‍ കമ്പനിയുടെ പുതിയ തീരുമാനം.

ഇതോടെ ഗ്ലാക്‌സോ സൗദി അറേബ്യ ലിമിറ്റഡില്‍ ജിഎസ്‌കെയ്ക്ക് 75 ശതമാനം ഉടമസ്ഥാവകാശമായി. സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും പ്രാദേശികമായി ഫാര്‍മഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ശക്തമാക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇതോടെ ഗ്ലാക്‌സോ സൗദി അറേബ്യ ലിമിറ്റഡില്‍ ജിഎസ്‌കെയ്ക്ക് 75 ശതമാനം ഉടമസ്ഥാവകാശമായി.

ഇതോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 900 മില്ല്യണ്‍ സൗദി റിയാലാണ് ജിഎസ്‌കെ ചെലവഴിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജെദ്ദ മാനുഫാക്ച്ചറിംഗ് സൈറ്റിലെ ഉല്‍പ്പാദനത്തില്‍ 30 ശതമാനം വര്‍ധന വരുത്തും. 2020 ആകുമ്പോഴേക്കും സൗദിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സൗദിയുടെ വിഷന്‍ 2030 പദ്ധതിയെ അതിശക്തമായി പിന്തുണയ്ക്കുന്നു ഞങ്ങള്‍. ആഭ്യാന്തര തലത്തില്‍ ഉല്‍പ്പാദനം കൂട്ടുന്നതിനും സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ഇപ്പോഴത്തെ നിക്ഷേപം സൗദിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്-ജിഎസ്‌കെയുടെ ജിസിസി വൈസ് പ്രസിഡന്റും ജനറല്‍ മാനജേരുമായ ആന്‍ഡ്ര്യൂ മൈല്‍സ് പറഞ്ഞു.

Comments

comments

Categories: Arabia