മാറുന്ന പരമ്പരാഗത മാധ്യമ-വിനോദരംഗം

മാറുന്ന പരമ്പരാഗത മാധ്യമ-വിനോദരംഗം

പരമ്പരാഗത മാധ്യമ-വിനോദ സങ്കല്‍പ്പങ്ങള്‍ വന്‍ മാറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. സെഞ്ച്വറി ഫോക്‌സിനെ ഡിസ്‌നി ഏറ്റെടുത്തത് ഒരു ഉദാഹരണമാണ്. നെറ്റ്ഫഌക്‌സും ആമസോണ്‍ പ്രൈം വീഡിയോയും പോലുള്ള സ്ട്രീമിംഗ് വീഡിയോ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ കളം വാഴുമ്പോള്‍ അതിനെ ചെറുക്കാന്‍ മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം മനസിലാക്കി തുടങ്ങിയിരിക്കുന്നു.

ആഗോളതലത്തില്‍ വിനോദ വ്യവസായത്തെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ കഴിയുന്ന ഒരു കരാറില്‍, വാല്‍ട്ട് ഡിസ്‌നി കോര്‍പ്പറേഷന്‍, റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ 21-ാം സെഞ്ച്വറി ഫോക്‌സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ കരാര്‍ ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു കൂടിയാണ്. ഈ കരാറിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററായി ഡിസ്‌നി മാറുന്നു എന്നതാണ് ആ പ്രത്യേകത.

ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാര്‍ ഉള്‍പ്പെടെ, 49 എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും 10 സ്‌പോര്‍ട്‌സ് ചാനലുകളുമുള്ള മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ബിസിനസുകളെയാണു ഡിസ്‌നി ഇതിലൂടെ സ്വന്തമാക്കുന്നത്. ഇതിനു പുറമേ ഡിടിച്ച് പ്ലാറ്റ്‌ഫോമായ ടാറ്റാ സ്‌കൈയില്‍ സ്റ്റാറിനുള്ള ഓഹരിയും ഡിസ്‌നി സ്വന്തമാക്കിയിരിക്കുന്നു. 2017 മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ മാത്രമായി സ്റ്റാര്‍ ഗ്രൂപ്പ് 500 ദശലക്ഷം ഡോളര്‍ ഓപറേറ്റിംഗ് പ്രോഫിറ്റ് നേടുമെന്ന് 21 സെഞ്ച്വറി ഫോക്‌സ് പ്രവചിച്ചിരുന്നു. ഈ പ്രവചനം സത്യമാവുകയാണെങ്കില്‍ സെഞ്ച്വറി ഫോക്‌സ്-ഡിസ്‌നി എന്നീ രണ്ട് ഭീമന്മാരുടെ ലയനത്തോടെ മേഖലയിലെ ശക്തിയായി ഇനി ഡിസ്‌നി മാറും. കുട്ടികള്‍ക്കുള്ള ചാനലുകള്‍, ഹോളിവുഡ് സിനിമകളുടെ വിതരണക്കാര്‍ തുടങ്ങിയ നിലകളില്‍ മാത്രം അറിയപ്പെട്ടിരുന്നവരാണു ഡിസ്‌നി.

ഹോളിവുഡില്‍ കുറച്ചുനാളുകളായി സിലിക്കണ്‍ വാലി കമ്പനികള്‍ നവീന മാറ്റങ്ങള്‍ അവതരിപ്പിച്ചു കൊണ്ടു ചുവടുവച്ചിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന പഴയ ബിസിനസ് മാതൃകകള്‍ ഉടച്ചുവാര്‍ത്തു കൊണ്ട് അവര്‍ ഉപഭോക്താവിനു നവ്യാനുഭവങ്ങളാണു സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഇത് പരമ്പരാഗത മാധ്യമ-വിനോദ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാവുന്നുമുണ്ട്.

ഡിസ്‌നി ചാനല്‍, ഡിസ്‌നി ജൂനിയര്‍ ആന്‍ഡ് ഹംഗാമ ടിവി ഉള്‍പ്പെടെ കുട്ടികള്‍ക്കുള്ള എട്ട് ചാനലും, യൂത്ത് എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും ഡിസ്‌നി നടത്തുന്നുണ്ട്. ഇതിനു പുറമേ 454 ദശലക്ഷം ഡോളറിന് 2012-ല്‍ റോണി സ്‌ക്രൂവാലേയില്‍നിന്നും ഏറ്റെടുത്ത യുടിവി സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ യുടിവി ആക്ഷനും, യുടിവി മൂവീസും ഡിസ്‌നിക്കു സ്വന്തമായുണ്ട്. നെറ്റ്ഫഌക്‌സ്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് വീഡിയോ മല്‍സരാര്‍ഥികളെ നേരിടാന്‍, ബിസിനസിനെ പുനര്‍നിര്‍മിക്കേണ്ടതിന്റെ ആവശ്യകത വന്‍കിട മാധ്യമ കമ്പനികള്‍ക്കു തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന സെഞ്ച്വറി ഫോക്‌സ്-ഡിസ്‌നി കരാര്‍. 52.4 ബില്യന്‍ ഡോളറിന്റേതാണ് കരാര്‍. സെഞ്ച്വറി ഫോക്‌സിനെ ഏറ്റെടുത്തതിലൂടെ ഡിസ്‌നിക്കു ഭാവിയില്‍ നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണിനെയും നേരിടാന്‍ സാധിക്കുമെന്നും കരുതുന്നുണ്ട്. മാത്രമല്ല, Avatar , X-Men പോലുള്ള ജനപ്രിയ വിനോദ ഫിലിം ഫ്രാഞ്ചൈസസില്‍നിന്നും നേട്ടം കൊയ്യാനും ഡിസ്‌നിക്കു സാധിക്കും.

വാള്‍ട്ട് ഡിസ്‌നി കമ്പനി

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ കോര്‍പറേഷനാണ് ദ വാള്‍ട്ട് ഡിസ്‌നി കമ്പനി. 1923-ല്‍ വാള്‍ട്ട്, റോയ് ഡിസ്‌നി സഹോദരങ്ങള്‍ ഒരു ചെറിയ അനിമേഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. ഇതാണു പിന്നീട് വളര്‍ന്ന് വലിയ കോര്‍പറേഷനായി മാറിയത്. ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നാണിത്. പതിനൊന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടേയും പല ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളുടേയും ഉടമസ്ഥരുമാണു വാള്‍ട്ട് ഡിസ്‌നി കമ്പനി.

ഹോളിവുഡില്‍ കുറച്ചുനാളുകളായി സിലിക്കണ്‍ വാലി കമ്പനികള്‍ നവീന മാറ്റങ്ങള്‍ അവതരിപ്പിച്ചു കൊണ്ടു ചുവടുവച്ചിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്ന പഴയ ബിസിനസ് മാതൃകകള്‍ ഉടച്ചുവാര്‍ത്തു കൊണ്ട് അവര്‍ ഉപഭോക്താവിനു നവ്യാനുഭവങ്ങളാണു സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. നിശ്ചിത സമയമോ, സ്ഥലമോ ആവശ്യമില്ലാതെ ഒരാള്‍ക്ക് അയാളുടെ ഇഷ്ടമുള്ള സമയത്തും സ്ഥലത്തും സിനിമയും, ടിവി പ്രോഗ്രാമും കാണുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവ ജനപ്രിയ സിനിമകളുടെയും ടിവി പ്രോഗ്രാമിന്റെയും ഒറിജിനല്‍ ഉള്ളടക്കം സ്വന്തമാക്കുന്നതിനുവേണ്ടി ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുമുണ്ട്. ഇത് ഉപഭോക്താക്കളെ പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനു വേണ്ടിയാണ്. ഇതാകട്ടെ, പരമ്പരാഗത മാധ്യമ, വിനോദ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുകയും ചെയ്യുന്നു.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍ അടുത്ത വര്‍ഷം ഹോളിവുഡിലേക്കു ചുവടുവയ്ക്കാനൊരുങ്ങുകയാണെന്നു വാര്‍ത്തകളുണ്ട്. ഒരു ബില്യന്‍ ഡോളറാണ് ആപ്പിള്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും ഡിജിറ്റല്‍ പരസ്യരംഗത്ത് അവരുടെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍ അടുത്ത വര്‍ഷം ഹോളിവുഡിലേക്കു ചുവടുവയ്ക്കാനൊരുങ്ങുകയാണെന്നു വാര്‍ത്തകളുണ്ട്. ഒരു ബില്യന്‍ ഡോളറാണ് ആപ്പിള്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും ഡിജിറ്റല്‍ പരസ്യരംഗത്ത് അവരുടെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ടെക് ഭീമന്മാര്‍ സാന്നിധ്യം വര്‍ധിപ്പിക്കുമ്പോള്‍ മാധ്യമ സ്ഥാപനങ്ങള്‍ ക്രമേണ ഇല്ലാതാകുകയോ, ഏറ്റെടുക്കലിനു വിധേയമാവുകയോ ചെയ്യുമെന്ന ആശങ്കയും ഒരു വശത്തുണ്ട്. ഡിസ്‌നി സിഇഒ ബോബ് ഐഗര്‍ ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ BAMTech-ല്‍ ഉടമസ്ഥത കൈവരിക്കാന്‍ 1.58 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന്. 109 ദശലക്ഷം വരിക്കാരുള്ള നെറ്റ്ഫഌക്‌സ് പോലെ ഡിസ്‌നിയും സ്ട്രീമിംഗ് സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നതിന്റെ സൂചനയായിരുന്നു ആ പ്രഖ്യാപനം. ആഗോളതലത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യമുള്ള ഡിസ്‌നിക്ക് ഇപ്പോള്‍ സെഞ്ച്വറി ഫോക്‌സിനെ ഏറ്റെടുത്തതിലൂടെ ആ ലക്ഷ്യം സാക്ഷാത്കരിക്കാനായെന്നും കരുതുന്നുണ്ട്.

Comments

comments

Categories: FK Special, Slider