അനന്തര റസിഡന്‍സ് സ്‌കൈ കളക്ഷനുമായി സെവന്‍ ടൈഡ്‌സ് ഇന്റര്‍നാഷണല്‍

അനന്തര റസിഡന്‍സ് സ്‌കൈ കളക്ഷനുമായി സെവന്‍ ടൈഡ്‌സ് ഇന്റര്‍നാഷണല്‍

2018 ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ

ദുബായ്: അനന്തര റസിഡന്‍സ് സ്‌കൈ കളക്ഷന്‍ ലോഞ്ച് ചെയ്ത് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ സെവന്‍ ടൈഡ്‌സ്. പാം ജുമൈറയുടെ കിഴക്കുഭാഗത്തു നിര്‍മിക്കുന്ന പൂര്‍ണമായും ഫര്‍ണിഷ്ഡ് ആയ ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ അനന്തര ദി പാം ദുബായ് റിസോര്‍ട്ടിന്റെ ഭാഗമാകും.

എമിറേറ്റ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനായ ദുബായിയുടെ പാം ജുമൈറയില്‍ ലക്ഷ്വറി ഫ്രീഫോള്‍ഡ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനുള്ള വലിയ അവസരമാണിതെന്ന് സെവന്‍ ടൈഡ്‌സ് ഇന്റര്‍നാഷണല്‍ സിഇഒ അബ്ദുള്ള ബിന്‍ സുലൈം പറഞ്ഞു.

1.2 മില്യണ്‍ എഇഡിയാണ് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ വില. ഒറ്റ ബെഡ്‌റൂം മാത്രമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് എഇഡി 2.7 മില്യണ്‍, രണ്ട് ബെഡ്‌റൂമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് എഇഡി 3.9 മില്യണ്‍ എന്നിങ്ങനെയാണ് വില

1.2 മില്യണ്‍ എഇഡിയാണ് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളുടെ വില. ഒറ്റ ബെഡ്‌റൂം മാത്രമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് എഇഡി 2.7 മില്യണ്‍, രണ്ട് ബെഡ്‌റൂമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് എഇഡി 3.9 മില്യണ്‍ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2018 ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

അനന്തര ദി പാം ദുബായ് റിസോര്‍ട്ടിന്റെ സ്വകാര്യ ബീച്ചിലേക്കുള്ള പ്രവേശനവും 10000 സ്വകയര്‍ മീറ്ററിലുള്ള സ്വിമ്മിംഗ് പൂളും കൂടാതെ ജിം, ടെന്നീസ് കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവയും സ്റ്റുഡിയോയിലെ താമസക്കാര്‍ക്ക് ഉപയോഗിക്കാം. റിസോര്‍ട്ടിലെ ഏത് റെസ്‌റ്റൊറന്റിലേക്കും അനന്തര സ്പായിലേക്കും ഇവര്‍ക്ക് പ്രവേശനം സാധ്യമാണ്.

Comments

comments

Categories: Arabia