ഓഫീസില്‍ റെഗുലറെല്ലേ? ജിപിഎസ് പണി തരും

ഓഫീസില്‍ റെഗുലറെല്ലേ? ജിപിഎസ് പണി തരും

ജിപിഎസും സെല്‍ഫിയും വഴി ഹാജര്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ ആപ്ലിക്കേഷനാണ് റെഗുലര്‍ഡോട്ട്‌ലി. ഹ്യൂമന്‍ റിസോഴ്‌സ് സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റ് നിലവില്‍ ഏറെ വിപണി സാധ്യതയുള്ള കമ്പനി ഒരു വര്‍ഷത്തിനകം 55ഓളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു

ഓഫീസുകളിലും മറ്റും പണ്ടുണ്ടായിരുന്ന ഹാജര്‍ബുക്കുകള്‍ പഞ്ചിംഗ് കാര്‍ഡിലേക്ക് വഴിമാറിയിട്ട് കാലങ്ങളായി. അവിടെ നിന്നും ബയോമെട്രിക് ഉപകരണങ്ങളിലേക്കായിരുന്നു അടുത്ത നീക്കം. എന്നാല്‍ അധികം താമസിയാതെ ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം ഗുഡ്‌ബൈ പറഞ്ഞു പടി കടത്തുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഹാജര്‍ ട്രാക്ക് ചെയ്യുന്നതിന് പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. റെഗുലര്‍ഡോട്ട്‌ലി (Regular.li ) എന്ന ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ സെല്‍ഫിയിലൂടെ ജിപിഎസ് ലൊക്കേഷന്‍ മനസിലാക്കി ഹാജര്‍ കൃത്യമായി ഓഫീസില്‍ രേഖപ്പെടുത്തിയിരിക്കും. അതായത് നിങ്ങള്‍ ഓഫീസിനുളള്ളിലുള്ള സമയം കൃത്യമായി അപ്ലിക്കേഷനില്‍ ഭദ്രമാണെന്നര്‍ത്ഥം.

25 വയസ് മാത്രം പ്രായമുള്ള അവിജിത് സര്‍ക്കാര്‍ എന്ന കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറാണ് ഈ ആപ്ലിക്കേഷന്റെ ബുദ്ധികേന്ദ്രം. എല്ലാവരുടേയും കൈയിലുള്ള മൊബീലിലൂടെ ജിപിഎസ് ലൊക്കേഷന്‍ കണ്ടെത്തി നിങ്ങള്‍ ഏതൊക്കെ സമയം എവിടെയൊക്കെയാണെന്നു മനസിലാക്കാന്‍ ഒരു പ്രയാസവുമില്ലാത്തെ സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷന്റെ സാധ്യത പരിപൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.

പോക്കറ്റ് മണിക്കായി വെബ്‌സൈറ്റ് ഡിസൈനിംഗ്

റെഗുലര്‍ഡോട്ട്‌ലിയുടെ സിഒഒ ആയ അവിജിത് സര്‍ക്കാര്‍ ചെറുപ്പം മുതലെ ഒരു സംരംഭകനാകാന്‍ വേണ്ടി പറഞ്ഞുറപ്പിക്കപ്പെട്ടിരുന്നു എന്നതാവും വസ്തുത. മുപ്പതു വര്‍ഷത്തോളമായി കുടുംബപരമായി നടത്തപ്പെടുന്ന ഒരു മെഡിക്കല്‍ ബിസിനസ് ഉള്ളതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ ഒരു സംരംഭകനുവേണ്ട എല്ലാവിധ വിദഗ്ധ ഉപദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ലഭിച്ചാണ് അവിജിത് വളര്‍ന്നത്.

ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ ഹാജര്‍ നില ആപ്ലിക്കേഷനിലൂടെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിവിടെ ഒരുക്കിയിരിക്കുന്നത്. ഓഫീസിലെ വൈഫൈ സഹായത്തോടെ വ്യക്തികളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നു മാത്രമല്ല, ഓരോ തവണയും ജോലിക്കാര്‍ ഓഫീസിലേക്കു പ്രവേശിക്കുമ്പോഴും ഈ ആപ്ലിക്കേഷനിലൂടെ ചെക്ക്ഇന്‍ സാധ്യമാകുകയും ചെയ്യുന്നു

പോക്കറ്റ് മണി കണ്ടെത്തുന്നതിനായി സ്വയം വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്താണ് അവിജിത്തിന്റെ ബിസിനസ് മേഖലയിലേക്കുള്ള പ്രവേശനം. കോളജ് പഠനകാലത്തു തന്നെ ആദ്യ സംരംഭമായ അവിയ ഇന്‍പോടെക് എന്ന ബിപിഒ കമ്പനിക്കു തുടക്കമിടുകയും ചെയ്തു. ഈ സംരംഭത്തിനിടെയാണ് കമ്പനിയിലെ ജോലിക്കാരുടെ ഹാജര്‍ കണ്ടെത്തുന്നത് ശ്രമകരമായ വിഷയമായി അവിജിത് മനസിലാക്കിയത്. ”ആരൊക്കെ ഓഫീസില്‍ ഉണ്ട്, ആരെല്ലാം ഇല്ല, എത്ര സമയം ജോലി ചെയ്തു തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാസാവസാനം ഏതെങ്കിലും തരത്തിലുള്ള റിപ്പോര്‍ട്ട് കൃത്യമാക്കി പേറോള്‍ പ്രോസസിംഗ് തയാറാക്കുകയായിരുന്നു പതിവ്,” അവിജിത് വിശദമാക്കുന്നു. തുടക്കത്തില്‍ അവര്‍ക്കായി ഒരു ഫിംഗര്‍പ്രിന്റ് ഉപകരണം കണ്ടെത്താനായിരുന്നു തീരുമാനം. എന്നാല്‍ എല്ലാ ജോലിക്കാര്‍ക്കും സ്മാര്‍ട്ട്‌ഫോണുകളുണ്ട്. എങ്കില്‍ പിന്നെ എന്തുകൊണ്ടു ഇത്തരത്തില്‍ ഹാജര്‍ ട്രാക്ക് ചെയ്യുന്ന ഒരു ആപ്ലിക്കേഷന്‍ കണ്ടെത്തിക്കൂടാ എന്നായി ചിന്ത. ഈ ചിന്തയാണ് റെഗുലര്‍ഡോട്ട്‌ലി എന്ന ആപ്ലിക്കേഷന്റെ പിറവിയിലേക്കു നയിച്ചത്. ഏകദേശം ഒരു വര്‍ഷത്തോളം ഐടി സേവനങ്ങള്‍ ഏറ്റെടുത്ത ശേഷം അവൈഫ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയതിന്റെ ഭാഗമായാണ് റെഗുലര്‍ഡോട്ട്‌ലി പുറത്തിറങ്ങുന്നത്. ആവൈഫയുടെ ആദ്യ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആദ്യ ഉല്‍പ്പന്നവും ഇതുതന്നെ. ഓഗസ്റ്റില്‍ റെഗുലര്‍ലി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്വതന്ത്ര കമ്പനിക്കും അവിജിത് രൂപം നല്‍കി.

റെഗുലര്‍ഡോട്ട്‌ലിയുടെ പ്രവര്‍ത്തനം

ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ ഹാജര്‍ നില ആപ്ലിക്കേഷനിലൂടെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിവിടെ ഒരുക്കിയിരിക്കുന്നത്. ഓഫീസിലെ വൈഫൈ സഹായത്തോടെ വ്യക്തികളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നു മാത്രമല്ല, ഓരോ തവണയും ജോലിക്കാര്‍ ഓഫീസിലേക്കു പ്രവേശിക്കുമ്പോഴും ഈ ആപ്ലിക്കേഷനിലൂടെ ചെക്ക്ഇന്‍ സാധ്യമാകുകയും ചെയ്യുന്നു. ഓരോ തവണ ചെക്ക്ഇന്‍ ചെയ്യുമ്പോഴും അവരുടെ സെല്‍ഫി എടുത്ത് ജിപിഎസ് വഴി വിശകലനം ചെയ്ത് ലൊക്കേഷനില്‍ കൃത്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ആദ്യമായി ഓഫീസിലെ സ്റ്റാഫുകളുടെ ഫോട്ടോ ഐഡി ലിസ്റ്റ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തണം. ഓരോ സ്റ്റാഫും ആപ്ലിക്കേഷനിലൂടെ നിര്‍ദിഷ്ട മാതൃക അനുസരിച്ച് ചെക്ക്ഇന്‍ ചെയ്താല്‍ ഓഫീസില്‍ ഹാജരായവരുടെ കൃത്യമായ ലിസ്റ്റ് ഡാഷ്‌ബോര്‍ഡില്‍ നിന്നും ലഭിക്കും. ടൈംഷീറ്റ്, മാസം തോറുമുള്ള റിപ്പോര്‍ട്ട്, അവധികളുടെ എണ്ണം എന്നിവയെല്ലം വളരെ ലളിതമായി മനസിലാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. മാത്രവുമല്ല ഈ കണക്കുകള്‍ എക്‌സല്‍ ഷീറ്റുകളിലേക്ക് എക്‌സപോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഏഴോളം അംഗങ്ങള്‍ ജോലി ചെയ്യുന്ന റെഗുലര്‍ഡോട്ട്‌ലിക്ക് 55ഓളം ഉപഭോക്താക്കളുണ്ട്. കമ്പനി കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

വമ്പിച്ച സാധ്യതകള്‍

ഹ്യൂമന്‍ റിസോഴ്‌സ് സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റ് നിലവില്‍ ഏറെ വിപണി സാധ്യതയുള്ള ഒന്നാണ്. അറ്റന്റന്‍സ് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരു സ്ഥാപനത്തിനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഉപഭോക്താക്കളെ കണ്ടെത്താനും ലാഭം കൊയ്യുന്നതും അത്ര ചെറിയ കാര്യമല്ലെന്നും അവിജിത് വ്യക്തമാക്കുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയാണ് റെഗുലര്‍ഡോട്ട്‌ലിയുടെ പ്രവര്‍ത്തനം. ഉപയോക്താക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം നിര്‍ദിഷ്ട തുക അടയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി തുടങ്ങി ഓഗസ്റ്റ് 2017 മുതല്‍ കമ്പനി 5000ഡോളറിന്റെ വരുമാനം നേടിയിട്ടുണ്ട്. 2018 ഓടുകൂടി വരുമാനം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി.

Comments

comments

Categories: FK Special, Slider