പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് കര്‍മ പരിപാടി

പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് കര്‍മ പരിപാടി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിതകര്‍മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകചുമതല നല്‍കും. കൊതുക് നശീകരണത്തിനും കൊതുക് നിയന്ത്രണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയാണ് കര്‍മപരിപാടി തയാറാക്കിയിട്ടുളളത്.

പൊതുജനപങ്കാളിത്തത്തോടെ ആയിരിക്കും കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മധ്യവേനലവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുമ്പ് സമഗ്ര ശുചീകരണവും കൊതുകു കൂത്താടി നശീകരണവും നടത്തും. ഇതര സംസ്ഥാന ത്തൊഴിലാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ജലക്ഷാമമുളള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories