ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ എച്ച്ഡിഎഫ്‌സി നിക്ഷേപം സമാഹരിക്കും

ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ എച്ച്ഡിഎഫ്‌സി നിക്ഷേപം സമാഹരിക്കും

എച്ച്ഡിഎഫ്‌സി ബാങ്കില്‍ 21 ശതമാനം ഓഹരികളാണ് ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുള്ളത്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിലെ ഓഹരി പങ്കാളിത്തം നിലനിര്‍ത്താന്‍ ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി) രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ബാങ്കില്‍ 21 ശതമാനം ഓഹരികളാണ് ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുള്ളത്. ഓഹരി വിറ്റഴിക്കലിന് ബാങ്ക് മുതിര്‍ന്നാല്‍ തങ്ങളുടെ പങ്കാളിത്തം കുറയാതിരിക്കാനാണ് എച്ച്ഡിഎഫ്‌സി ഫണ്ട് ശേഖരിക്കുന്നത്.

ഓഹരി വില്‍പ്പനയിലൂടയോ ക്യു ഐ പി ( ക്വാളിഫൈഡ് ഇസ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്) പോലുള്ള മറ്റു മാര്‍ഗങ്ങളിലൂടെയോ നിക്ഷേപം സമാഹരിക്കുന്നതിനെ കുറിച്ചാണ് എച്ച്ഡിഎഫ്‌സി ആലോചിക്കുന്നത്. മുന്‍ഗണനാടിസ്ഥാനത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സെക്യൂരിറ്റികള്‍ വാങ്ങാന്‍ നിക്ഷേപം ഉപയോഗിക്കുമെന്നും സൂചനയുണ്ട്. അഞ്ച് ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനവുമായും സോവറിന്‍ വെല്‍ത്ത് ഫണ്ടുമായും എച്ച്ഡിഎഫ്‌സി ചര്‍ച്ചകള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Banking