യുവാക്കള്‍ക്കിഷ്ടം എന്‍ജിനീയറിംഗ്, ടെക് ജോലികള്‍

യുവാക്കള്‍ക്കിഷ്ടം എന്‍ജിനീയറിംഗ്, ടെക് ജോലികള്‍

യുഎഇയിലെ 40 ശതമാനം യുവാക്കള്‍ക്കും താല്‍പ്പര്യം സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ് അനുബന്ധ മേഖലകളില്‍ ജോലി ചെയ്യാന്‍

ദുബായ്: യുഎഇയിലെ യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും മാറി ചിന്തിക്കുകയാണ്. മിക്കവര്‍ക്കും താല്‍പ്പര്യം ശാസ്ത്ര അനുബന്ധമേഖലകളില്‍ ജോലി ചെയ്യാനാണെന്ന് പുതിയ സര്‍വേ ഫലം. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് മിക്കവരും ഭാവി ജോലി സാധ്യതകള്‍ കാണുന്നതെന്ന് സര്‍വേ പറയുന്നു.

യുഎഇ സയന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള വികസന നയങ്ങളാണ് ഇപ്പോള്‍ സ്വീകരിച്ച് പോരുന്നത്. അതിനാലാകണം കൂടുതല്‍ പേര്‍ക്കും ശാസ്ത്രത്തില്‍ താല്‍പ്പര്യമെന്നാണ് വിലയിരുത്തല്‍

എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും ആവശ്യപ്പെടുന്നത് വലിയ ജോലികളിലെത്താന്‍ തങ്ങള്‍ക്ക് റോള്‍ മോഡലുകളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും വേണമെന്നാണ്. യുവ് ഗവാണ് സര്‍വേ നടത്തിയത്. 18 മുതല്‍ 24 വയസ്സ് വരെയുള്ള യുവാക്കള്‍ക്കിടയിലാണ് സര്‍വേ നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വിഭാഗത്തിലെ 40 ശതമാനം പേര്‍ക്കും താല്‍പ്പര്യം സയന്‍സ്, ടെക്‌നോളജി, മാത്തമറ്റിക്‌സ്, എന്‍ജിനീയറിംഗ് അനുബന്ധ മേഖലകളില്‍ ജോലി ചെയ്യാനാണ്.

ഇന്റേണ്‍ഷിപ്പുകളെ മിക്കവരും മികച്ച ജോലി നേടാനുള്ള പ്രധാനമാര്‍ഗ്ഗമായിട്ടാണ് കാണുന്നത്. യുഎഇ സയന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള വികസന നയങ്ങളാണ് ഇപ്പോള്‍ സ്വീകരിച്ച് പോരുന്നത്. അതിനാലാകണം കൂടുതല്‍ പേര്‍ക്കും ശാസ്ത്രത്തില്‍ താല്‍പ്പര്യമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia