2017ന്റെ ആദ്യ 10 മാസങ്ങളില്‍ യുഎഇ ചെറുത്തത് 615 സൈബര്‍ ആക്രമണങ്ങള്‍

2017ന്റെ ആദ്യ 10 മാസങ്ങളില്‍ യുഎഇ ചെറുത്തത് 615 സൈബര്‍ ആക്രമണങ്ങള്‍

ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി

ദുബായ്: 2017ന്റെ ആദ്യ പത്തു മാസങ്ങളില്‍ പരാജയപ്പെട്ടത് സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള 615 സൈബര്‍ ആക്രമണങ്ങള്‍. ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) പറഞ്ഞു. 139 സൈബര്‍ ആക്രമണങ്ങളാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 133 ആക്രമണങ്ങളും സര്‍ക്കാര്‍ സൈറ്റുകള്‍ക്കു നേരെയായിരുന്നു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നേരെയാണ് ബാക്കി മൂന്ന് ആക്രമണങ്ങള്‍ നടന്നത്.

ടിആര്‍എയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനസ് ടീം പ്രതിരോധിച്ച ആക്രമണങ്ങളുടെ എണ്ണം ആദ്യ പാദത്തില്‍ 289ല്‍ എത്തിയിരുന്നു. അതായത് ഈ വര്‍ഷം കണക്കാക്കിയ ആകെ ആക്രമണങ്ങളുടെ 47 ശതമാനം.

ടിആര്‍എയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനസ് ടീം പ്രതിരോധിച്ച ആക്രമണങ്ങളുടെ എണ്ണം ആദ്യ പാദത്തില്‍ 289ല്‍ എത്തിയിരുന്നു. അതായത് ഈ വര്‍ഷം കണക്കാക്കിയ ആകെ ആക്രമണങ്ങളുടെ 47 ശതമാനം

ഫെബ്രുവരിയില്‍ നടന്ന 144 സെബര്‍ ആക്രമണങ്ങളില്‍ 86ഉം സ്വകാര്യ സൈറ്റുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ബാക്കി 23 എണ്ണം സര്‍ക്കാര്‍ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നേരെയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മാര്‍ച്ചിലെ 39 എണ്ണത്തില്‍ 21നും സ്വകാര്യ സൈറ്റുകള്‍ക്കു നേരെയും 18 എണ്ണം സര്‍ക്കാര്‍ സൈറ്റുകള്‍ക്കു നേരെയുമായിരുന്നു.

സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ടെന്ന് ടിആര്‍എ വ്യക്തമാക്കി.

Comments

comments

Categories: Arabia