ഭക്ഷ്യോത്പാദനരംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഭക്ഷ്യോത്പാദനരംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

എത്രത്തോളം നമ്മള്‍ മാംസാഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നുവോ, ഭൂമിയില്‍നിന്നും അത്രയും വിഭവങ്ങള്‍ അപ്രത്യക്ഷമാവുകയാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. മാംസാഹാരങ്ങള്‍ പോലെ തന്നെ രുചികരമായി മാംസരഹിത വിഭവങ്ങള്‍ തയാറാക്കിയെടുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാധിക്കുമോ ? ഈ ചോദ്യത്തിനുള്ള മറുപടിഭക്ഷ്യ ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്.

നിങ്ങള്‍ ആസ്വദിച്ചു കഴിച്ച അവസാന മീറ്റ് ബര്‍ഗറിനെ കുറിച്ച് ഓര്‍ക്കുന്നുണ്ടോ ? ഓര്‍മയുണ്ടെങ്കില്‍ അതിന്റെ സമൃദ്ധവും രസകരവുമായ രുചി നാവിന്‍ തുമ്പില്‍ ഇപ്പോഴുമുണ്ടാവുമെന്നത് ഉറപ്പ്. എന്നാല്‍ ഇനി മുതല്‍ ബര്‍ഗറില്‍ മീറ്റ് ഇല്ലാതെ കഴിക്കുന്ന കാര്യത്തെ കുറിച്ചു ചിന്തിക്കുന്നതാണു നല്ലത്. കാരണം, ഭക്ഷ്യാവശ്യങ്ങള്‍ക്കു വേണ്ടി കന്നുകാലികളെ വളര്‍ത്തുന്നത് ആഗോളതലത്തില്‍ പാരസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പഠനം തെളിയിച്ചിരിക്കുന്നു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു ശീലമായവര്‍ക്കു പെട്ടെന്ന് ആ ശൈലി ഒഴിവാക്കാന്‍ സാധിച്ചെന്നു വരില്ല. ഈ പ്രശ്‌നം മറികടക്കാന്‍ ഒരു കൂട്ടം സംരംഭകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഈ സാങ്കേതികവിദ്യയിലൂടെ മാംസമില്ലെങ്കിലും രുചിയിലും ഗുണത്തിലും സാമ്യമുള്ള ബര്‍ഗര്‍ നമ്മള്‍ക്കു കഴിക്കാന്‍ സാധിക്കും. മീറ്റ് ബര്‍ഗറിന്റെ കാര്യത്തില്‍ മാത്രമല്ല, ചോക്ക്‌ളേറ്റ്, ചീസ്, മയോനെയ്‌സ് എന്ന രുചി വര്‍ദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ് (ഇതു മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ചാണ് നിര്‍മിക്കുന്നത്.), cookie dough തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന ചേരുവകളെ ഒഴിവാക്കാന്‍ സഹായിക്കുന്ന ബദല്‍ മാര്‍ഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

1986-ല്‍ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള മാംസത്തിന്റെ ഉല്‍പാദനം 159 മില്യന്‍ ടണ്ണായിരുന്നു. ഇത് 2014-ലെത്തിയപ്പോള്‍ 318 മില്യന്‍ ടണ്ണിലെത്തിയതായി യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഭക്ഷണവിഭവങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് ആഢംബരമായി കാണാത്ത രാജ്യങ്ങളില്‍ പോലും ഇറച്ചിയുടെ ഉപഭോഗത്തില്‍ കുറവു വന്നിട്ടില്ല.

മൃഗങ്ങളെ ആധാരമാക്കിയുള്ള ആഹാരത്തിനു ബദല്‍ കണ്ടെത്തുകയെന്ന ആശയം തീര്‍ച്ചയായും പുതുമയേറിയതല്ല. പക്ഷേ, കൂടുതല്‍ ശക്തവും, പ്രതീക്ഷയുണര്‍ത്തുന്നതുമായ മാര്‍ഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ചേരുവകള്‍ കണ്ടെത്തുന്നതിനും അവ വികസിപ്പിച്ച് അമ്പരിപ്പിക്കുന്നൊരു ഭക്ഷണ പാചകവിധിയായി അവതരിപ്പിക്കുന്നതിനും, മുട്ടയും, പാലും, മാംസവും തരുന്ന അതേ രുചി പ്രദാനം ചെയ്യുന്ന പുതുമയുള്ള ബദലുകള്‍ കണ്ടെത്തുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കും. ഈ ആശയം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണു ഫുഡ് സയന്റിസ്റ്റുമാര്‍.

കേടുള്ള ഭക്ഷണം

‘നമ്മള്‍ ഇന്നു കഴിക്കുന്ന ഭക്ഷണം ഭൂരിഭാഗവും കേടുള്ളവയാണെന്ന് ‘ ഹാംപ്ടണ്‍ ക്രീക്ക് എന്ന ഫുഡ് സ്റ്റാര്‍ട്ട്-അപ്പിന്റെ സിഇഒയും സ്ഥാപകനുമായ ജോഷ് ടെട്‌റിക് പറയുന്നു. ആഗോളതലത്തില്‍ ആറ് ബില്യന്‍ ആളുകള്‍ ഇന്നു കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമായവയാണെന്നും അദ്ദേഹം പറയുന്നു. ഭക്ഷ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെട്‌റിക്കിന് ഒരു സുഹൃത്ത് വഴിയാണു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചു കൂടുതലായി അറിയാന്‍ സാധിച്ചത്. ഈ വിദ്യയിലൂടെ മാംസം ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ക്കു ബദല്‍ കണ്ടെത്താനും ടെട്‌റിക്കിനു സാധിച്ചു. ടെട്‌റിക്കിനെ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇത്തരത്തില്‍ മാംസാഹാരത്തിനു പകരമുള്ള ഭക്ഷണങ്ങളെ വികസിപ്പിച്ചെടുക്കുന്ന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

മാംസാഹാരത്തോടുള്ള മനുഷ്യരുടെ ആര്‍ത്തി, ഭൂമിയിലുള്ള വിഭവങ്ങളെ ദോഷകരമായി ബാധിക്കുന്നതായിട്ടാണു പഠനങ്ങള്‍ തെളിയിക്കുന്നത്. മാംസാഹാരം ഉപേക്ഷിക്കുന്നതിലൂടെ, ഭക്ഷണമേഖലയില്‍ നിന്നും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ 60 ശതമാനവും കുറയ്ക്കാനാകുമെന്നാണു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇതിനു പുറമേ അനിയന്ത്രിത തോതില്‍ ശുദ്ധജലവും, കൃഷിയിടങ്ങളും മലിനമാകുന്നതും ഒഴിവാക്കാനാകും. മാംസാഹാര സംസ്‌ക്കരണ പ്ലാന്റുകളെ കേന്ദ്രീകരിച്ചു നിരവധി മാലിന്യ നിര്‍മാര്‍ജ്ജ പ്രശ്‌നങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങളെയും ഒഴിവാക്കാനാകും. ആഗോളതലത്തില്‍ ജനസംഖ്യയും സമ്പദ്‌രംഗവും വളര്‍ന്നു വരുന്നതനുസരിച്ചു മീറ്റിന്റെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്.1986-ല്‍ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള മാംസത്തിന്റെ ഉല്‍പാദനം 159 മില്യന്‍ ടണ്ണായിരുന്നു. ഇത് 2014-ലെത്തിയപ്പോള്‍ 318 മില്യന്‍ ടണ്ണിലെത്തിയതായി യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഭക്ഷണവിഭവങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് ആഢംബരമായി കാണാത്ത രാജ്യങ്ങളില്‍ പോലും ഇറച്ചിയുടെ ഉപഭോഗത്തില്‍ കുറവു വന്നിട്ടില്ല. യുഎസ്, യുകെ തുടങ്ങിയ പരിഷ്‌കൃത സമൂഹങ്ങളുള്ള രാജ്യങ്ങളില്‍ പോലും വേഗന്‍സിന്റെ (മാംസാഹാര നിഷേധി) എണ്ണം വളരെ ചെറുതാണ്. ഈ പശ്ചാത്തലത്തിലാണു പുതിയ ആശയവും പരീക്ഷണങ്ങളുമായി ഭക്ഷ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

മാംസാഹാരത്തോടുള്ള മനുഷ്യരുടെ ആര്‍ത്തി, ഭൂമിയിലുള്ള വിഭവങ്ങളെ ദോഷകരമായി ബാധിക്കുന്നതായിട്ടാണു പഠനങ്ങള്‍ തെളിയിക്കുന്നത്. മാംസാഹാരം ഉപേക്ഷിക്കുന്നതിലൂടെ, ഭക്ഷണമേഖലയില്‍ നിന്നും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ 60 ശതമാനവും കുറയ്ക്കാനാകുമെന്നാണു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

ഹാംപ്ടണ്‍ ക്രീക്ക് എന്ന ഭക്ഷ്യരംഗത്തെ സ്റ്റാര്‍ട്ട്-അപ്പ് ലാബില്‍, മാംസത്തിനു പകരമുള്ള ഭക്ഷണത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ലാബില്‍ പേശികളും (muscle) കൊഴുപ്പേറിയ കോശങ്ങളും (fat cells) വികസിപ്പിച്ചെടുക്കുകയുണ്ടായി. ഇവയ്ക്കു സസ്യ ആഹാരങ്ങള്‍ (plant-based nutrients) നല്‍കിയാണു പോഷിപ്പിച്ചത്. ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്. വെല്ലുവിളി എന്തെന്നു വച്ചാല്‍ ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയെടുക്കുക എന്നതാണ്. കാരണം നല്ല ബദലുകളുണ്ടെങ്കിലും ഒരാളുടെ ഭക്ഷ്യ ഉപഭോഗ രീതിയെ അല്ലെങ്കില്‍ സ്വഭാവത്തെ മാറ്റിയെടുക്കുകയെന്നത് ശ്രമകരമാണ്. മാര്‍ക്കറ്റിംഗിലൂടെ ഈ സ്വഭാവത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാനാകും. പക്ഷേ അവിടെയുമുണ്ട്് പ്രശ്‌നം. മാര്‍ക്കറ്റിംഗ് ചെലവേറിയതാണെന്നതാണ് ആ പ്രശ്‌നം. ഏതായാലും ഭക്ഷ്യരംഗത്ത് നടക്കുന്ന പുതുപരീക്ഷണങ്ങള്‍ നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുമെന്നത് ഉറപ്പാണ് അതു നമ്മളുടെ ആരോഗ്യ, പാരസ്ഥിതിക വിഷയങ്ങളെ സംബന്ധിച്ചു നിലനില്‍ക്കുന്ന ആശങ്കകളെ ദൂരീകരിക്കാന്‍ പര്യാപ്തവുമാണെന്നു ഭക്ഷ്യരംഗത്തുള്ള വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: FK Special, Slider