2018 ഡിസ്‌കവറി സ്‌പോര്‍ട് അവതരിപ്പിച്ചു

2018 ഡിസ്‌കവറി സ്‌പോര്‍ട് അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 42.48 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : 2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി നൂതന സാങ്കേതികവിദ്യകളാണ് കാറിന്റെ സവിശേഷതകള്‍. നിലവിലെ ഇന്‍കണ്‍ട്രോള്‍ ആപ്പുകള്‍ കൂടാതെ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, പ്രോ സര്‍വീസസ് എന്നിവയാണ് ചില ഫീച്ചറുകള്‍.

ഒരു സിമ്മില്‍നിന്ന് എട്ട് ഡിവൈസുകളില്‍ വരെ 4ജി ഹോട്ട്‌സ്‌പോട്ട് ലഭ്യമാക്കുന്നതിന് (ഇന്‍-കാര്‍ ആക്‌സസ്) വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കാം. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് യാത്രയിലുടനീളം ഒരേസമയം കണക്റ്റഡ് ആയിരിക്കാനും ജോലികള്‍ ചെയ്യുന്നതിനും വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനും വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സഹായിക്കും. വാഹനത്തില്‍ കൂടുതല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ആസ്വദിക്കുന്നതിന് അധിക സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി നൂതന സാങ്കേതികവിദ്യകളാണ് കാറിന്റെ സവിശേഷതകള്‍

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടില്‍ ‘കണക്റ്റഡ് എക്‌സ്പീരിയന്‍സ്’ വളരെ വലുതായിരിക്കും. ആപ്പിള്‍ സ്റ്റോറില്‍നിന്നോ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്നോ റൂട്ട് പ്ലാനര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പതിവ് റൂട്ടില്‍ ഗതാഗത തടസ്സമോ മറ്റോ ഉണ്ടെങ്കില്‍ കാറിലെ കമ്യൂട്ട് മോഡ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും. നിശ്ചിത കോണ്‍ടാക്റ്റുകളിലേക്ക് നിങ്ങളുടെ ഇടിഎ (എക്‌സ്‌പെക്റ്റഡ് ടൈം ഓഫ് അറൈവല്‍) എസ്എംഎസ് മുഖാന്തരം അറിയിക്കുന്നതിന് ഷെയറിംഗ് ഇടിഎ ഫീച്ചര്‍ സഹായിക്കും.

2018 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ എക്‌സ് ഷോറൂം വില

2.0 ലിറ്റര്‍ ഡീസല്‍ ‘പ്യുവര്‍’ 5 സീറ്റ്                                             42.48 ലക്ഷം രൂപ

2.0 ലിറ്റര്‍ ഡീസല്‍ ‘എസ്ഇ’ 5+2 സീറ്റ്                                         48.67 ലക്ഷം രൂപ

2.0 ലിറ്റര്‍ ഡീസല്‍ ‘എച്ച്എസ്ഇ’ 5+ 2 സീറ്റ്                             52.31 ലക്ഷം രൂപ

2.0 ലിറ്റര്‍ ഡീസല്‍ ‘എച്ച്എസ്ഇ’ ലക്ഷ്വറി 5+2 സീറ്റ്           57.46 ലക്ഷം രൂപ

ഇന്ത്യയിലെ ടെക്-സാവി ഉപഭോക്താക്കള്‍ക്ക് 2018 ഡിസ്‌കവറി സ്‌പോര്‍ട് ഉഗ്രന്‍ കണക്റ്റഡ് എക്‌സ്പീരിയന്‍സ് സമ്മാനിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ രോഹിത് സൂരി പറഞ്ഞു. ഏറ്റവും പുതിയ ഇന്‍-കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ്, കണക്റ്റഡ് ടെക്‌നോളജികളാണ് കാറില്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

റേഞ്ച് റോവര്‍ ഇവോക്ക് (44.44 ലക്ഷം രൂപ മുതല്‍), ഓള്‍-ന്യൂ ഡിസ്‌കവറി (71.38 ലക്ഷം രൂപ മുതല്‍), പുതിയ റേഞ്ച് റോവര്‍ വെലാര്‍ (78.83 ലക്ഷം രൂപ മുതല്‍), റേഞ്ച് റോവര്‍ സ്‌പോര്‍ട് (93.82 ലക്ഷം രൂപ മുതല്‍), റേഞ്ച് റോവര്‍ (166.42 ലക്ഷം രൂപ മുതല്‍) എന്നീ കാറുകളാണ് നിലവില്‍ ഇന്ത്യയിലെ ലാന്‍ഡ് റോവര്‍ നിരയിലുള്ളത്. എല്ലാം ഇന്ത്യാ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto