15 സെക്കന്‍ഡ് ധാരാളം ; സ്‌റ്റെല്‍ത്ത് ബ്ലാക്ക് മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയി

15 സെക്കന്‍ഡ് ധാരാളം ; സ്‌റ്റെല്‍ത്ത് ബ്ലാക്ക് മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയി

എന്‍എസ്ജി കമാന്‍ഡോകള്‍ ഓടിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ 15 സ്റ്റെല്‍ത്ത് ബ്ലാക്ക് ക്ലാസ്സിക് 500 മോട്ടോര്‍സൈക്കിളുകള്‍

ന്യൂ ഡെല്‍ഹി : എന്‍എസ്ജി കമാന്‍ഡോകള്‍ ഓടിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ 15 സ്റ്റെല്‍ത്ത് ബ്ലാക്ക് ക്ലാസ്സിക് 500 മോട്ടോര്‍സൈക്കിളുകള്‍ വെറു പതിനഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിറ്റുപോയി. ഭീകരവാദത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി യാത്ര ചെയ്ത ബൈക്കുകളാണ് ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ കമ്പനി വില്‍പ്പനയ്ക്ക് വെച്ചത്. എന്‍എസ്ജി കമാന്‍ഡോകള്‍ ഈ ബൈക്കുകളില്‍ 8,000 കിലോമീറ്ററാണ് ഭാരത പര്യടനം നടത്തിയത്.

ഓണ്‍ലൈന്‍ വഴിയാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചത്. 15 സെക്കന്‍ഡിനുള്ളില്‍ പതിനഞ്ച് മോട്ടോര്‍സൈക്കിളുകളും വിറ്റുപോയതായി കമ്പനി അറിയിച്ചു. വില്‍പ്പനയില്‍നിന്നുള്ള വരുമാനം എന്‍എസ്ജി പിന്തുണയ്ക്കുന്ന പ്രേരണ എന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളിന് നല്‍കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് സിംഗ് പറഞ്ഞു.

1955 മുതല്‍ ഇന്ത്യന്‍ സായുധ സേനകളുടെ ഭാഗമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍. നാല്‍പ്പത് ദിവസം നീളുന്നതായിരുന്നു ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ രാജ്യവ്യാപക പര്യടനം. യാത്ര പൂര്‍ത്തിയായതോടെ ഈ വിശിഷ്ടമായ ബൈക്കുകള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു റോയല്‍ എന്‍ഫീല്‍ഡ്.

വില്‍പ്പനയില്‍നിന്നുള്ള വരുമാനം പ്രേരണ എന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളിന് നല്‍കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് സിംഗ് അറിയിച്ചു

ഡിസംബര്‍ 8 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരത്തിലധികം പേരാണ് ബൈക്ക് വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങി. പതിനെട്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 15 മോട്ടോര്‍സൈക്കിളുകളും ആളുകള്‍ ബുക്ക് ചെയ്തു. 1,90,000 രൂപയാണ് ബൈക്കിന് വില. ബുക്കിംഗ് നടത്തിയ 15 ഭാഗ്യവാന്‍മാര്‍ക്ക് അതാത് സ്ഥലത്തെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പില്‍ പോയി ബൈക്ക് സ്വന്തമാക്കാം.

Comments

comments

Categories: Auto