ജീപ്പ് കോംപസിന്റെ വില്‍പ്പന 10,000 പിന്നിട്ടു

ജീപ്പ് കോംപസിന്റെ വില്‍പ്പന 10,000 പിന്നിട്ടു

മുംബൈ : ഇന്ത്യയില്‍ ജീപ്പ് കോംപസ് എസ്‌യുവിയുടെ വില്‍പ്പന പതിനായിരം യൂണിറ്റെന്ന നാഴികക്കല്ല് താണ്ടി. വിപണിയില്‍ അവതരിപ്പിച്ച് നാല് മാസത്തിനുള്ളിലാണ് ജീപ്പ് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചത്. ഫിയറ്റിന്റെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ജീപ്പ് കോംപസ് 2017 ജൂലൈ 31 നാണ് വിപണിയിലെത്തിച്ചത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ജീപ്പ് മോഡലാണ് കോംപസ്. ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്ക് ഇന്ത്യയില്‍നിന്നാണ് നിലവില്‍ ജീപ്പ് കോംപസ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയില്‍നിന്ന് ഇതുവരെ 600 യൂണിറ്റ് ജീപ്പ് കോംപസ് കയറ്റി അയച്ചു.

Comments

comments

Categories: Auto