ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇവി ഇഇഎസ്എല്‍ ഏറ്റുവാങ്ങി

ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇവി ഇഇഎസ്എല്‍ ഏറ്റുവാങ്ങി

ബേസ്, പ്രീമിയം, ഹൈ വേരിയന്റുകളിലുള്ള ടിഗോര്‍ ഇവി ആണ് കൈമാറിയത്

ന്യൂ ഡെല്‍ഹി : ആദ്യ ബാച്ച് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് (ഇഇഎസ്എല്‍) ഡെലിവറി ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് ആദ്യ ബാച്ച് ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയത്. സെഡാന്‍ കൈമാറുന്ന ചടങ്ങില്‍ ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി ഗുന്ദര്‍ ബുഷെക്, ഇഇഎസ്എല്‍ മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ വേരിയന്റുകളിലും ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്

ഫുള്‍ ഇലക്ട്രിക്, സീറോ എമിഷന്‍ കാറാണ് ടാറ്റ ടിഗോര്‍ ഇവി. ബേസ്, പ്രീമിയം, ഹൈ എന്നീ വേരിയന്റുകളിലുള്ള ടിഗോര്‍ ഇവി ആണ് ഇഇഎസ്എല്ലിന് കൈമാറുന്നത്. എല്ലാ വേരിയന്റുകളിലും ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇലക്ട്ര ഇവി വികസിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ഇലക്ട്രിക് ടിഗോറിന്റെ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

10,000 ഇലക്ട്രിക് വാഹനങ്ങള്‍ സംഭരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹത്തരമാണെന്ന് ഗുന്ദര്‍ ബുഷെക് പറഞ്ഞു. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇലക്ട്രിക് ടിഗോറിലൂടെ യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി അറിയിച്ചു. ടിഗോര്‍ ഇലക്ട്രിക് സെഡാന്‍ എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto