റെഡ് പ്രൊട്ടക്റ്റുമായി വോഡഫോണ്‍ റെഡ്

റെഡ് പ്രൊട്ടക്റ്റുമായി വോഡഫോണ്‍ റെഡ്

കൊച്ചി: മൊബീല്‍ രംഗത്തെ സഹകരണത്തില്‍ ആദ്യമായി വോഡഫോണും അവിവ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി റെഡ് പ്രൊട്ടക്റ്റ് എന്ന പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി സംയോജിപ്പിച്ചുള്ള പ്ലാന്‍ അവതരിപ്പിച്ചു. 20 വര്‍ഷത്തെ പ്രതിമാസ വാടകയ്ക്കു തുല്യമായ തുകവരെ ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പു നല്‍കുന്നതാണ് പദ്ധതി.

വോഡഫോണിന്റെ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് റെഡ് പ്രൊട്ടക്റ്റ് പ്ലാനിലൂടെ മൊബീല്‍ പ്ലാന്‍ ഫീച്ചറുകള്‍ക്കൊപ്പം ഇനി പ്രിയപ്പെട്ടവര്‍ക്കായി സംയോജിത ലൈഫ് ഇന്‍ഷുറന്‍സ് കൂടി ഉറപ്പു വരുത്താം. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള പ്ലാനായ 499 രൂപ മുതല്‍ മുതല്‍ തന്നെ അവരുടെ കുടുംബത്തെ സുരക്ഷിതമാക്കാമെന്നതാണ് മെച്ചം. ഇന്ത്യയിലെ ഏറ്റവും മികച്ച പോസ്റ്റ്‌പെയ്ഡ് പ്ലാനായ വോഡഫോണ്‍ റെഡിന്റെ ഭാഗമാണ് ഈ ഓഫര്‍. നിലവില്‍ കമ്പനിയുടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

ഉപഭോക്താക്കള്‍ക്ക് 199 ലേക്ക് വിളിച്ച് വോഡഫോണ്‍ റെഡ് പ്രൊട്ടക്റ്റ് ആക്റ്റിവേറ്റ് ചെയ്ത് അവര്‍ക്ക് അനുയോജ്യമായ ഇന്‍ഷുറന്‍സ് തുകയ്ക്കുള്ള പ്രതിമാസ വാടക തെരഞ്ഞെടുക്കാം. മൊബീല്‍ പ്ലാന്‍ ലൈവായാല്‍ വരിക്കാര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നല്‍കി ലൈഫ് ഇന്‍ഷുറന്‍സ് ആക്റ്റിവേറ്റ് ചെയ്യാം. നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ചായിരിക്കും ഇന്‍ഷുറന്‍സ് കവര്‍ നിശ്ചയിക്കുക. വ്യക്തിപരമായ പ്ലാനുകള്‍ക്കു മാത്രമേ ഇപ്പോള്‍ ഓഫര്‍ ലഭ്യമാകൂ.

Comments

comments

Categories: More