സുന്‍ജയ് ശര്‍മ്മ ഹയാത്ത് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്

സുന്‍ജയ് ശര്‍മ്മ ഹയാത്ത് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്

ഹയാത്ത് ഗ്രൂപ്പ് പ്രസിഡന്റ് പീററര്‍ ഫുല്‍ട്ടണ് കീഴിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക

ന്യൂഡെല്‍ഹി: സുന്‍ജയ് ശര്‍മ്മയെ ഹയാത്ത് ഹോട്ടല്‍സ് ഇന്ത്യയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായി നിയമിച്ചു. ഹയാത്ത് ഹോട്ടലിന്റെ ഓപ്പറേഷന്‍സ് വിഭാഗവും കമ്പനിയുടെ വളര്‍ച്ചക്ക് ആവശ്യമായ നയരൂപീകരണവും അദ്ദേഹം കൈകാര്യം ചെയ്യും.

ഹയാത്ത് ഗ്രൂപ്പ് പ്രസിഡന്റ് പീററര്‍ ഫുല്‍ട്ടണ് കീഴിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക . ഹയാത്ത് സൗത്ത് & വെസ്റ്റ് ഇന്ത്യ ഏരിയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുന്‍ജയ് ശര്‍മ്മ

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഹയാത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സുന്‍ജയ് ശര്‍മ്മ ഹയാത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പീററര്‍ ഫുല്‍ട്ടണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വ മികവും പ്രവര്‍ത്തന പരിചയവും ഇന്ത്യയില്‍ ഹയാത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Comments

comments

Categories: Arabia