ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനം 19% വര്‍ധിച്ചു

ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനം 19% വര്‍ധിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ ഹോള്‍സെയ്ല്‍ സംരംഭമായ ഫഌപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 19 വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം 12,818 കോടി രൂപയുടെ വിറ്റുവരവ് നേടിയ സ്ഥാനത്ത് 2016-2017ല്‍ 15,264 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്.

കമ്പനിയുടെ വരുമാന വര്‍ധനയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015-2016 സാമ്പത്തിക വര്‍ഷം ഹോള്‍സെയ്ല്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 34 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഫഌപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ ഹോള്‍സെയ്ല്‍ വിഭാഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ നേട്ടം കൊയ്തു.

2016-2017ല്‍ ആമസോണ്‍ ഹോള്‍സെയ്ല്‍ ഇന്ത്യയുടെ വിറ്റുവരവ് പല മടങ്ങ് വര്‍ധിച്ച് 7,047 കോടി രൂപയിലെത്തി. എന്നാല്‍ ആമസോണിന്റെയും ഫഌപ്കാര്‍ട്ടിന്റെയും ഹോള്‍സെയ്ല്‍ വില്‍പ്പന ഘടന വ്യത്യസ്തമായതിനാല്‍ അവ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy